Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mistake

ഇഎസ്എ :സർക്കാർ തെറ്റുതിരുത്തണം

ജൂ​​​​​​ലൈ 27ന് ​​​​​കേ​​​​​​ന്ദ്ര വ​​​​​​നം-​​​​പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ച ഇ​​​​​എ​​​​​​സ്എ ​ക​​​​​​ര​​​​​​ട് വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ ആ​​​​​​ക്ഷേ​​​​​​പ​​​​​​ങ്ങ​​​​​​ളും പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളും അ​​​​​​റി​​​​​​യി​​​​​​ക്കേ​​​​​​ണ്ട അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഈ ​​​​​മാ​​​​​സം 25 ആ​​​​​​ണ്. ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ കി​​​​​​ട​​​​​​പ്പാ​​​​​​ട​​​​​​ങ്ങ​​​​​​ളും കൃ​​​​​​ഷി​​​​​​ഭൂ​​​​​​മി​​​​​​ക​​​​​​ളും അ​​​​​​ന്തി​​​​​​മ വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ വ​​​​​​ന​​​​​​ഭൂ​​​​​​മി​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​റു​​​​​​ക​​​​​​യോ ഇ​​​​​​എ​​​​​​സ്എ​​​​​യി​​​​​​ൽ പെ​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്താ​​​​​​ൽ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ഭൂ​​​​​​മി​​​​​​യി​​​​​​ൽ വ​​​​​​ന​​​​​നി​​​​​​യ​​​​​​മം ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​കു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ൽ സം​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​വു​​​​​​ന്ന അ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ആ​​​​വ​​​​ശ‍്യ​​​​മാ​​​​ണ്. ക​​​​​​ര​​​​​​ട് വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​തു​​​​​പോ​​​​​​ലെ തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളും വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും ആ​​​​​​ക്ഷേ​​​​​​പ​​​​​​ങ്ങ​​​​​​ളും 25നു ​​​​​​മു​​​​​​മ്പ് പോ​​​​​​സ്റ്റ​​​​​​ൽ ആ​​​​​​യി​​​​​​ട്ടോ മെ​​​​​​യി​​​​​​ൽ വ​​​​​​ഴി​​​​​​യോ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്ക​​​​​​ണം.

ഗു​​​​​​രു​​​​​​ത​​​​​​ര വീ​​​​​​ഴ്ച​​​​​​ക​​​​​​ളും വേണ്ട തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളും

ഫി​​​​​​സി​​​​​​ക്ക​​​​​​ൽ വെ​​​​​​രി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ൻ ന​​​​​​ട​​​​​​ത്തി സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​ൽ​​​​​​കി​​​​​​യ ഉ​​​​​​മ്മ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ 131 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ വ​​​​​ന​​​​​മാ​​​​​​യി, ക​​​​​​ര​​​​​​ടി​​​​​​ൽ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന 9993.7 ച​​​​​​തു​​​​​​ര​​​​​​ശ്ര​​​​​​കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ (9107 വ​​​​​​ന​​​​​​വും 886.7 വ​​​​​​നേ​​​​​​ത​​​​​​ര​​​​​​വും) എ​​​​​​ന്ന വ​​​​​​നവി​​​​​​സ്തൃ​​​​​​തി​​​​​​യി​​​​​​ലെ തെ​​​​​​റ്റ് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി തി​​​​​​രു​​​​​​ത്ത​​​​​​ണം. വ​​​​​​നം​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക രേ​​​​​​ഖ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച്, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ആ​​​​കെ വ​​​​നം​​​​വി​​​​സ്തൃ​​​​തി 9107ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ്. എ​​​​ന്നാ​​​​ൽ ഉ​​​​​​മ്മ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ ഈ ​​​​ആ​​​​കെ വ​​​​ന​​​​വി​​​​സ്തൃ​​​​തി ഇ​​​​എ​​​​സ്എ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട 123 (ഇ​​​​പ്പോ​​​​ൾ 131) വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ വി​​​​സ്തൃ​​​​തി​​​​യാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കുന്നു. യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ഈ 123 ​​​​വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ വ​​​​ന​​​​വി​​​​സ്തൃ​​​​തി 7595.67 ച​​​​​​തു​​​​​​ര​​​​​​ശ്ര​​​​​​കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ മാ​​​​​​ത്ര​​​​മാ​​​​ണ്. ഈ ​​​​അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ തെ​​​​​​റ്റ് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി തി​​​​​​രു​​​​​​ത്തി ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ല​​​​യോ​​​​ര​​​​ജ​​​​ന​​​​ത​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ‍്യം. ഉ​​​​​​മ്മ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി​​​​​​ക്ക് പ​​​​​​റ്റി​​​​​​യ ഈ ​​​​​​തെ​​​​​​റ്റ്, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ വ​​​​​​നം വ​​​​​​കു​​​​​​പ്പും പ​​​​​​രി​​​​​​സ്ഥി​​​​​​തി മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​വും വ്യ​​​​​​ക്ത​​​​​​മാ​​​​​​യി മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യി​​​​​​ട്ടും സ​​​​​​മ്മ​​​​​​തി​​​​​​ച്ചി​​​​​​ട്ടും തി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. ഈ ​​​​തെ​​​​​​റ്റാ​​​​​​യ വ​​​​​​ന വി​​​​​​സ്തീ​​​​​​ർ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ (9993.7 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ എ​​​​​​ന്ന തെ​​​​​​റ്റ്) ചു​​​​​​വ​​​​​​ടു​​​​​​പി​​​​​​ടി​​​​​​ച്ച് വീ​​​​​​ണ്ടും കേ​​​​​​ര​​​​​​ളം പു​​​​​​തി​​​​​​യ പു​​​​​​തി​​​​​​യ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​ക്കി കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ന് അ​​​​​​യ​​​​​​ച്ചു കൊ​​​​​​ടു​​​​​​ത്തു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

കേ​​​​​​ര​​​​​​ള​​​​​​വും ഇ​​​​എ​​​​​​സ്എ​​​​യി​​​​​​ലെ റ​​​​​​വ​​​​​​ന്യു വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളും

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ റ​​​​​​വ​​​​​​ന്യു വി​​​​​​ല്ലേ​​​​​​ജ് ഇ​​​​എ​​​​​​സ്എ ​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​മാ​​​​​​യി പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ല. മു​​​​​​ഴു​​​​​​വ​​​​​​ൻ വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​യും ജ​​​​​​ന​​​​​​വാ​​​​​​സ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളും കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളും തോ​​​​​​ട്ട​​​​​​ങ്ങ​​​​​​ളും ഇ​​​​എ​​​​സ്എ​​​​പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്ക​​​​​​ണം. റ​​​​​​വ​​​​​​ന്യു വി​​​​​​ല്ലേ​​​​​​ജി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ഇ​​​​എ​​​​​​സ്എ ​​അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട​​​​​​രു​​​​​​ത്. അ​​​​​​ഥ​​​​​​വാ സൗ​​​​​​ക​​​​​​ര്യ​​​​​​ത്തി​​​​​​നു വേ​​​​​​ണ്ടി റ​​​​​​വ​​​​​​ന്യു വി​​​​​​ല്ലേ​​​​​​ജി​​​​​​ന്‍റെ പേ​​​​​​രി​​​​​​ലാ​​​​​​ണ് ഇ​​​​​​എ​​​​​​സ്എ ​​അ​​​​​​ന്തി​​​​​​മ വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തെ​​​​​​ങ്കി​​​​​​ൽ, ആ ​​​​​​വി​​​​​​ല്ലേ​​​​​​ജി​​​​​​ലെ റ​​​​​​വ​​​​​​ന്യു ഭൂ​​​​​​മി​​​​​​യി​​​​​​ൽ ഇ​​​​​​എ​​​​​​സ്എ ​​നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് വ​​​​​​ന​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും സം​​​​​​ര​​​​​​ക്ഷി​​​​​​ത മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും മാ​​​​​​ത്ര​​​​​​മേ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ബാ​​​​​​ധ​​​​​​ക​​​​മാ​​​​യി​​​​​​ട്ടു​​​​​​ള്ളൂ എ​​​​​​ന്ന് കൃ​​​​​​ത്യ​​​​​​മാ​​​​​​യി അ​​​​​​ന്തി​​​​​​മ വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം.

അ​​​​​​ന്തി​​​​​​മ വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ പെ​​​​​​ടു​​​​​​ത്തേ​​​​​​ണ്ട വ​​​​​​ന​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ​​​​​​യും സം​​​​​​ര​​​​​​ക്ഷി​​​​​​ത മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ​​​​​​യും കൃ​​​​​​ത്യ​​​​​​മാ​​​​​​യ ജി​​​​​​യോ കോ​​​​​​ർഡി​​​​​​നേ​​​​​​റ്റ് മാ​​​​​​പ്പ്, ജ​​​​​​ന​​​​​​വാ​​​​​​സ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളെ​​​​​​യും കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളെ​​​​​​യും തോ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ​​​​​​യും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി, അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി ത​​​​​​യാ​​​​​​റാ​​​​​​ക്കി സം​​​​സ്ഥാ​​​​നം കേ​​​​​​ന്ദ്ര വ​​​​​​ന​​ം-​​​​പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​വ​​​​​​കു​​​​​​പ്പി​​​​​​ന് ന​​​​​​ൽ​​​​​​ക​​​​​​ണം, ഒ​​​​​​പ്പം പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ൾ അ​​​​​​യയ്​​​​​​ക്കാ​​​​​​ൻ ഈ ​​​​​​മാ​​​​​​പ്പ് , ബ​​​​​​യോ ഡൈ​​​​​​വേ​​​​​​ഴ്സി​​​​​​റ്റി ബോ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ല​​​​​​ഭ്യ​​​​​​മാ​​​​​​ക്ക​​​​​​ണം. 12 വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​ട്ടും ഇ​​​​​​എ​​​​​​സ്എ ഏ​​​​​​രി​​​​​​യ​​​​​​യു​​​​​​ടെ കൃ​​​​​​ത്യ​​​​​​മാ​​​​​​യ മാ​​​​​​പ്പ് കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ന് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത് എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ്. മ​​​​​​റ്റു സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ മാ​​​​​​പ്പു​​​​​​ക​​​​​​ളും അ​​​​​​നു​​​​​​ബ​​​​​​ന്ധ രേ​​​​​​ഖ​​​​​​ക​​​​​​ളും ക​​​​​​ര​​​​​​ടു​​​​​​വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ചേ​​​​​​ർ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ട് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റേ​​​​തി​​​​​​ല്ല . ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദപ്പെ​​​​​​ട്ട​​​​​​വ​​​​​​ർ മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യ​​​​​​ണം.

ഇ​​​​​​നി​​​​​​യും ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കാ​​​​​​ത്ത റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ നി​​​​​​ഗൂ​​​​​​ഢ​​​​​​ത

ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളൊ​​​​​​ക്കെ ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ശ്ര​​​​​​ദ്ധ​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​മ്പോ​​​​​​ൾ അ​​​​​​തി​​​​​​നെ ലാ​​​​​​ഘ​​​​​​വബു​​​​​​ദ്ധി​​​​​​യോ​​​​​​ടെ കാ​​​​​​ണു​​​​​​ക​​​​​​യും ക​​​​​​ഴി​​​​​​ഞ്ഞ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ 98 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളും 8590 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ഇ​​​​എ​​​​​​സ്എ ​​ഏ​​​​​​രി​​​​​​യ​​​​​​യും എ​​​​​​ന്ന തെ​​​​​​റ്റാ​​​​​​യ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ​​​​​​യും റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ആ​​​​​​ക്കി മാ​​​​​​റ്റാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​മാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ൾ ന​​​​​​ട​​​​​​ന്നു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ​​​​​​രി​​​​​​സ്ഥി​​​​​​തി മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​വും വ​​​​​​നം​​​​വ​​​​​​കു​​​​​​പ്പും തു​​​​​​റ​​​​​​ന്നു സ​​​​​​മ്മ​​​​​​തി​​​​​​ക്കു​​​​​​ന്ന ഉ​​​​​​മ്മ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ലെ തെ​​​​​​റ്റ് തി​​​​​​രു​​​​​​ത്താ​​​​​​ൻ അ​​​​​​ല്ല ക​​​​​​ഴി​​​​​​ഞ്ഞ സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളെ​​​​​​പ്പോ​​​​​​ലെ ഈ ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രും ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ​​​​​​ക​​​​​​രം ചി​​​​​​ല അ​​​​​​വി​​​​​​ശു​​​​​​ദ്ധ കൂ​​​​​​ട്ടു​​​​​​കെ​​​​​​ട്ട് വ​​​​​​ഴി ,123 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ 7590 ച​​​​​​തു​​​​​​ര​​​​​​ശ്ര​​​​​​കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ യ​​​​​​ഥാ​​​​​​ർ​​​​​​ഥ ഫോ​​​​​​റ​​​​​​സ്റ്റ് വി​​​​​​സ്തീ​​​​​​ർണം എ​​​​​​ന്ന​​​​​​ത്, 98 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ 8590 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ എ​​​​​​ന്ന റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്ത​​​​​​ന്നെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച് ന​​​​​​ൽ​​​​​​കി ഈ ​​​​​​വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ മാ​​​​​​ത്രം ബ​​​​​​ലി​​​​​​യാ​​​​​​ടാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മം ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ലോ​​​​​​ക​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഡി ​​​​​​ലി​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ...

വേ​​​​​​ൾ​​​​​​ഡ് ഹെ​​​​​​റി​​​​​​റ്റേ​​​​​​ജ് സൈ​​​​​​റ്റ് പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം വ​​​​​​ഴി വ​​​​​​ന്ന ഇ​​​​എ​​​​​​സ്എ ​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ മൂ​​​​​​ലം ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ നേ​​​​​​രി​​​​​​ടു​​​​​​ന്ന വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യെ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി ജ​​​​​​ർ​​​​​​മ​​​​​​നി, യു​​​​കെ തു​​​​​​ട​​​​​​ങ്ങി​​​​​​യ പ​​​​​​ല രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ലോ​​​​​​ക പൈ​​​​​​തൃ​​​​​​ക പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ൽ​​​​നി​​​​​​ന്നു​​​​ത​​​​​​ന്നെ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളെ ഡി​​​​​​ലി​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് (ഉ​​​​​​ദാ: ഡ്രെ​​​​​​സ്ഡ​​​​​​ൺ എ​​​​​​ൽ​​​​​​ബി വാ​​​​​​ലി ജ​​​​​​ർ​​​​​​മ​​​​​​നി, ലി​​​​​​വ​​​​​​ർ​​​​​​പൂ​​​​​​ൾ മാ​​​​​​രി​​​​​​ടൈം മാ​​​​​​ർ​​​​​​ക്ക​​​​​​ന്‍റൈ​​​​ൽ സി​​​​​​റ്റി യു​​​​കെ) ഇ​​​​​​വി​​​​​​ടെ പ​​​​​​ശ്ചി​​​​​​മ​​​​​​ഘ​​​​​​ട്ടം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ എ​​​​​​ന്ന വ്യാ​​​​​​ജേ​​​​​​ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പ​​​​​​ശ്ചി​​​​​​മ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ പെ​​​​​​ടു​​​​​​ന്ന വ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന 443 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്ന് കേ​​​​​​വ​​​​​​ലം 98 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളെ മാ​​​​​​ത്രം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത്, അ​​​​​​വി​​​​​​ട​​​​​​ത്തെ 25 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം വ​​​​​​രു​​​​​​ന്ന ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഇ​​​​എ​​​​​​സ്എ ​യു​​​​​​ടെ പേ​​​​​​രി​​​​​​ൽ ബ​​​​​​ലി കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ക​​​​​​സ്തൂ​​​​​​രി​​ രം​​​​​​ഗ​​​​​​നും ഉ​​​​​​മ്മ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി​​​​​​യും ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്ത 123 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​കെ വി​​​​​​സ്തൃ​​​​​​തി 12,915.67 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ആ​​​​​​ണ് എ​​​​​​ന്നോ​​​​​​ർ​​​​​​ക്ക​​​​​​ണം. അ​​​​​​തി​​​​​​ൽ​​​​പെ​​​​​​ടു​​​​​​ന്ന 9993.6 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​റും ക​​​​​​ര​​​​​​ട് വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വ​​​​​​ഴി ഇ​​​​എ​​​​​​സ്എ​​​​യി​​​​​​ൽ പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ബാ​​​​​​ക്കി കേ​​​​​​വ​​​​​​ലം 2923 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ആ​​​​​​ണ് അ​​​​​​തി​​​​​​ൽ​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വ് ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. അ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ​​​​​​ത്രേ ഈ 123 ​​​​​​വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ 25 ല​​​​​​ക്ഷം ജ​​​​​​ന​​​​​​ങ്ങ​​​​​​ളും വ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ന്തൊ​​​​​​രു വി​​​​​​രോ​​​​​​ധാ​​​​​​ഭാ​​​​​​സ​​​​മാ​​​​​​ണി​​​​​​ത്.

ക​​​​​​ര​​​​​​ട് വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലെ ക​​​​​​ര​​​​​​ട്

ഒ​​​​​​രു​​​​​​പ​​​​​​ക്ഷേ അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​വാം ഉ​​​​​​മ്മ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി​​​​​​യെ വ​​​​​​ച്ച് ന​​​​​​ട​​​​​​ത്തി​​​​​​യ ഫി​​​​​​സി​​​​​​ക്ക​​​​​​ൽ വെ​​​​​​രി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള ഇ​​​​എ​​​​​​സ്എ ​​ഏ​​​​​​രി​​​​​​യ​​​​​​യും 2024 മു​​​​​​ത​​​​​​ൽ 123 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ വി​​​​​​ഭ​​​​​​ജി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട എ​​​​​​ട്ടു വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്ത് 131 വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ൾ എ​​​​​​ന്ന ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ 2026ലെ ​​​​​​ക​​​​​​ര​​​​​​ടി​​​​​​ൽ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​ന്ന​​​​​​ത്. അ​​​​​​നു​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ മ​​​​​​റ്റു വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളോ, രേ​​​​​​ഖ​​​​​​ക​​​​​​ളോ, മ​​​​​​റ്റു സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​പോ​​​​​​ലെ, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ, ക​​​​​​ര​​​​​​ട് വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​തെ പോ​​​​​​യ​​​​​​തും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ലെ വൈ​​​​​​രു​​​​​​ധ്യം കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കാം. തെ​​​​റ്റ് മ​​​​നു​​​​ഷ‍്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ തെ​​​​റ്റ് തി​​​​രു​​​​ത്തു​​​​ന്ന​​​​താ​​​​ണ് വി​​​​വേ​​​​കം. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​വി​​​​വേ​​​​കം കാ​​​​ട്ടു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കാം.

National

രാഹുലിനെ കേൾക്കാതിരുന്നത് മമതയുടെ പിഴവ്: സഞ്ജയ് റൗത്ത്

മും​​​ബൈ: രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ കേ​​​ൾ​​​ക്കാ​​​തി​​​രു​​​ന്ന​​​തും കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​ച​​​ർ​​​ച്ച​​​യ്ക്കു ശ്ര​​​മി​​​ക്കാ​​​ത്ത​​​തു​​​മാ​​​ണു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​ക്കു സം​​​ഭ​​​വി​​​ച്ച വ​​​ലി​​​യ പി​​​ഴ​​​വു​​​ക​​​ളെ​​​ന്നു ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്ത്. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ്യത്യസ്തമാ​​​യേ​​​നെ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​മ​​​ല്ല. തീ​​​വ്ര​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വോ​​​ട്ടു​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്.

മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യും എം.​​​കെ. സ്റ്റാ​​​ലി​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​വി ശോ​​​ഭ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

International

വെനസ്വേല: ട്രംപ് ഭരണകൂടം അബദ്ധം കാട്ടില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യ

മോ​​​സ്കോ: ​​​വെ​​​ന​​​സ്വ​​​ലേ​​​യു​​​ടെ എ​​​ണ്ണ​​​വി​​​ല്പ​​​ന ത​​​ട​​​ഞ്ഞ അ​​​മേ​​​രി​​​ക്ക​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി റ​​​ഷ്യ. വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധം കാ​​​ണി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല റ​​​ഷ്യ​​​യു​​​ടെ സൗ​​​ഹൃ​​​ദ​​​രാ​​​ജ്യ​​​മാ​​​ണ്. ക​​​ന​​​ത്ത പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് അ​​​മേ​​​രി​​​ക്ക ക​​​ട​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. പ്രാ​​​യോ​​​ഗി​​​ക സ​​​മീ​​​പ​​​നം പു​​​ല​​​ർ​​​ത്തു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​ത്തി​​​നു മു​​​തി​​​രി​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്നു​​​വെ​​​ന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം ത​​​ട​​​യാ​​​ൻ ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ഒ​​​രു ടാ​​​ങ്ക​​​ർ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തോ​​​ടെ മു​​​ഖ്യ​​​ വ​​​രു​​​മാ​​​നമാ​​​ർ​​​ഗ​​​മാ​​​യ എ​​​ണ്ണ വി​​​ൽ​​​ക്കാ​​​ൻ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ബാ​​​ര​​​ൽ എ​​​ണ്ണ ക​​​യ​​​റ്റി​​​യ ടാ​​​ങ്ക​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി ഭ​​​യ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കു​​​ന്നി​​​ല്ല.

വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കാ​​​നാ​​​ണു ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​ൻ ഭീ​​​ഷ​​​ണി​​​ക്കെ​​​തി​​രേ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി ​​​ബു​​​ധ​​​നാ​​​ഴ്ച വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ദേ​​​ശകാര്യ മ​​​ന്ത്രി യു​​​വാ​​​ൽ ഗി​​​ല്ലു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ഏ​​​ക​​​പ​​​ക്ഷീ​​​യ ഭീ​​​ഷ​​​ണി​​​ക​​​ളെ ചൈ​​​ന എ​​​തി​​​ർ​​​ക്കു​​​ന്ന​​​താ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​രം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ മാ​​​നി​​​ക്കു​​​ന്ന​​​താ​​​യും വാം​​​ഗ് യി ​​​വെ​​​ന​​​സ്വ​​​ലേ​​​ൻ മ​​​ന്ത്രി​​​യോ​​​ടു പ​​​റ​​​ഞ്ഞു​​​വെ​​​ന്നാ​​​ണ് റി​​പ്പോ​​ർ​​ട്ട്.

Latest News

Corehub Up