ഗതാഗതമന്ത്രി ദയാശങ്കർ സിംഗ്
ലക്നോ: ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ.
അറുപതു വയസുകഴിഞ്ഞ സ്ത്രീകൾക്കുമാത്രമായി പരിമിതപ്പെടുത്തിയാണ് ലോക്മാത അഹല്യബായി മാതൃശക്തി യോജന എന്ന പേരിലുള്ള പദ്ധതിക്കു സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
ഏകദേശം ഒരു കോടിയിലധികം സ്ത്രീകൾക്കു പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് യുപി ഗതാഗതമന്ത്രി ദയാശങ്കർ സിംഗ് പറഞ്ഞു.
Tags : FreeTravel Women UttarPradesh UPSRTC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash