x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ക്ര​മ​ക്കേ​ട്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് അ​റ​സ്റ്റി​ൽ​നി​ന്നു സം​ര​ക്ഷ​ണം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 26, 2026 03:20 AM IST | Updated: August 26, 2026 03:20 AM IST

അ​​​​ഭി​​​​ഷേ​​​​ക് ഉ​​​​പാ​​​​ധ്യാ​​​​യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന ക്ര​​​​മ​​​​ക്കേ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പ​​​​ര​​​​മ്പ​​​​ര​​​​യാ​​​​യി പു​​​​റ​​​​ത്തു​​​​വി​​​​ട്ട മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ അ​​​​ഭി​​​​ഷേ​​​​ക് ഉ​​​​പാ​​​​ധ്യാ​​​​യ​​​​യ്ക്ക് ആ​​​​ശ്വാ​​​​സം. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ഗാ​​​​സി​​​​യാ​​​​ബാ​​​​ദ് പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ൽ​​​​നി​​​​ന്നു സു​​​​പ്രീംകോ​​​​ട​​​​തി താ​​​​ത്കാ​​​​ലി​​​​ക സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കി.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി. ഇ​​​​ന്ദി​​​​രാ​​​​പു​​​​രം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത എ​​​​ഫ്ഐ​​​​ആ​​​​റി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​നു ന​​​​ൽ​​​​കാ​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

എ​​​​ഫ്ഐ​​​​ആ​​​​ർ റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​നും കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. കേ​​​​സ് കൂ​​​​ടു​​​​ത​​​​ൽ വാ​​​​ദ​​​​ത്തി​​​​നാ​​​​യി സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴി​​​​ലേ​​​​ക്കു മാ​​​​റ്റി.

സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​ഴി​​​​മ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തി​​​​ലു​​​​ള്ള പ്ര​​​​തി​​​​കാ​​​​ര​​​​ന​​​​ട​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് വ്യാ​​​​ജ കേ​​​​സ് കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​തെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. എ​​​​ഫ്ഐ​​​​ആ​​​​റി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് ന​​​​ൽ​​​​കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച പോ​​​​ലീ​​​​സ്, സം​​​​ഭ​​​​വ​​​​സ​​​​മ​​​​യ​​​​ത്തെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക വ്യാ​​​​പാ​​​​രി​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്.

Tags : RamTemple DonationScam MediaActivist Protected Arrest SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up