Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RamTemple

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഏ​ഴാ​യി​ര​ത്തോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​സ്ഐ​ടി സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന എ​ട്ട് പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം.

ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന 105 സം​ഭ​വ​ങ്ങ​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 80 ല​ക്ഷ​ത്തോ​ളം രൂ​പ വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​പ​ണം നേ​രി​ട്ടി​രു​ന്ന ട്ര​സ്റ്റ് മു​ന്‍ ഭാ​ര​വാ​ഹി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണ്.

ച​മ്പ​ത് റാ​യ്, അ​നി​ല്‍ മി​ശ്ര തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍​ക്കെ​തി​രെ​യൊ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

 

National

അ​യോ​ധ്യ​യി​ലേ​ക്ക് ഇ​ഡി; രാ​മ​ക്ഷേ​ത്ര​ത്തി​ലെ കോ​ടി​ക​ളു​ടെ കാ​ണി​ക്ക​പ്പ​ണം കൊ​ള്ള​യ​ടി​ച്ച കേ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കും

അ​യോ​ധ്യ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ വി​വാ​ദ​മാ​യ കാ​ണി​ക്ക​പ്പ​ണം കൊ​ള്ള​യ​ടി​ച്ച സം​ഭ​വം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷി​ക്കും. ക്ഷേ​ത്ര​ത്തി​ലെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ഇ​ഡി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. പോ​ലീ​സ് എ​ഫ്ഐ​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും കേ​ന്ദ്ര ഏ​ജ​ൻ​സി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ അ​വി​നാ​ഷ് ശു​ക്ല​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന കൊ​ള്ള​യു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ചൊ​വ്വാ​ഴ്ച ര​ണ്ട് മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ, കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മോ​ഷ​ണം പ്ര​തി സ​മ്മ​തി​ച്ചു.

കാ​ണി​ക്ക​പ്പ​ണം എ​ണ്ണു​ന്ന മു​റി​യി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ സ്ഥാ​നം ത​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി അ​റി​യാ​മാ​യി​രു​ന്നെ​ന്ന് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി. ക്യാ​മ​റ​ക​ളു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത 'ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ൾ' മു​ത​ലെ​ടു​ത്താ​ണ് പ​ണം അ​പ​ഹ​രി​ച്ചി​രു​ന്ന​ത്.

മോ​ഷ്ടി​ച്ച പ​ണം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത വി​ധം താ​ൽ​ക്കാ​ലി​ക​മാ​യി ക്ഷേ​ത്ര​ത്തി​ലെ ശു​ചി​മു​റി​ക​ളി​ൽ ഒ​ളി​പ്പി​ച്ചു വെ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. പി​ന്നീ​ട് അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​ത് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യ​രു​ന്നു.

സം​ഘ​ത്തി​ലെ ഒ​രാ​ൾ പ​ണം മോ​ഷ്ടി​ക്കു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ അ​യാ​ൾ​ക്ക് ചു​റ്റും ഒ​രു സു​ര​ക്ഷാ വ​ല​യം തീ​ർ​ത്ത് ക്യാ​മ​റ​ക​ളു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും നോ​ട്ട​ത്തി​ൽ നി​ന്നും മ​റ​ച്ചു​പി​ടി​ച്ചു. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ ക്യാ​മ​റ​ക​ൾ ക​ൺ​ട്രോ​ൾ റൂം ​വ​ഴി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ ച​ല​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​തി​രു​ന്ന​ത് പ്ര​തി​ക​ൾ​ക്ക് തു​ണ​യാ​യി.

ക്ഷേ​ത്ര ട്ര​സ്റ്റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​യ​തി​നാ​ൽ ആ​രും ത​ങ്ങ​ളെ സം​ശ​യി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടി​ച്ചെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ വ​ലി​യ തോ​തി​ൽ ഭൂ​മി​യും വീ​ടും വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് ഇ​പ്പോ​ൾ ഇ.​ഡി​യും കേ​സ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

National

രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ൽ കാ​വി പ​താ​ക ഉ​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കാ​വി പ​താ​ക ഉ​യ​ർ​ത്തി. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി ആ​ര​തി ഉ​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മോ​ദി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. പ​ത്ത​ടി ഉ​യ​ര​വും 20 അ​ടി നീ​ള​വു​മു​ള്ള​താ​ണു പ​താ​ക.

"നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മു​റി​വാ​ണ് ഇ​ന്ന് ഉ​ണ​ങ്ങി​യ​ത്. ന​മ്മ​ൾ ശ്രീ​രാ​മ​ഭ​ഗ​വാ​നി​ൽ നി​ന്ന് പ​ഠി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി‍​ന്‍റെ വ്യ​ക്തി​ത്വം മ​ന​സി​ലാ​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ സ്വാം​ശീ​ക​രി​ക്ക​ണം, 2047ൽ ​രാ​ജ്യം സ്വാ​ത​ന്ത്ര​ത്തി‍​ന്‍റെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഒ​രു വി​ക​സി​ത രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്ക​ണം. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ആ​യി​രം വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ടി​ത്ത​റ ന​മ്മ​ൾ ശ​ക്ത​മാ​ക്ക​ണം'– മോ​ദി പ​റ​ഞ്ഞു.

191 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഗോ​പു​ര​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള പ​താ​ക​യി​ൽ ന​ടു​ക്ക് സൂ​ര്യ അ​ട​യാ​ള​വും അ​തി​നു​ള്ളി​ൽ ഓം ​ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ത്മാ​ഭി​മാ​നം, ഐ​ക്യം, സാം​സ്കാ​രി​ക തു​ട​ർ​ച്ച എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ് പ​താ​ക.

Latest News

Corehub Up