x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ല്ല​റ്റ് വെടിവയ്പിൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം: സു​പ്രീം​കോ​ട​തി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 31, 2026 02:47 AM IST | Updated: July 31, 2026 02:47 AM IST

സുപ്രീം കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ചി​​​​നി​​​ടെ റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്‌​​​​സി​​​​ന്‍റെ (ആ​​​​ർ​​​​എ​​​​എ​​​​ഫ്) പെ​​​​ല്ല​​​​റ്റ് വെടിവയ്പിൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഡ​​​​ൽ​​​​ഹി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​​ നേ​​​​രേ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന് പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്‌​​​​മാ​​​​ല്യ ബാ​​​​ഗ്ചി, വി.​​​​ മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കുനേരേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​തു നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

എ​​​​ന്നാ​​​​ൽ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളു​​​​ടെ ലോ​​​​ഗ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

വെടിവയ്പിനെ പി​​​ന്തു​​​ണ​​​ച്ച് സി​​​ആ​​​ർ​​​പി​​​എ​​​ഫ് മേ​​​ധാ​​​വി

വി​​​​ദ്യാ​​​​ർ​​​​ഥി​​​​സമരത്തി​​​​നു​​​​ നേ​​​​രേ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സ് പെ​​​​ല്ല​​​​റ്റ് തോ​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തിൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ല​​​​ട​​​​ക്കം പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പി​​​​ന്തു​​​​ണ​​​​ച്ച് ​സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് മേ​​​​ധാ​​​​വി രം​​​​ഗ​​​​ത്തെ​​​​ത്തി.

ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജോ​​​​ലി​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം താ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഗ്യാ​​​​നേ​​​​ന്ദ്ര പ്ര​​​​താ​​​​പ് സിം​​​​ഗ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഔ​​​​ദ്യോ​​​​ഗി​​​​ക ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ടു​​​​ക്കു​​​​ന്ന ഏ​​​​തു തീ​​​​രു​​​​മാ​​​​ന​​​​ത്തിന്‍റെയും ചെ​​​​യ്യു​​​​ന്ന ഏ​​​​തു പ്ര​​​​വൃ​​​​ത്തി​​​​യുടെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം താ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മോ മ​​​​റു​​​​പ​​​​ടി​​​​പ​​​​റ​​​​യ​​​​ലോ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്നി​​​​ട​​​​ത്തെ​​​​ല്ലാം ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ താ​​​​ൻ അ​​​​ത് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : SupremeCourt Treatment ensured PelletFiring Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up