മത്സ്യബന്ധന ബോട്ടുകൾ
തിരുവനന്തപുരം: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കുന്നതോടെ ചാകരക്കോളുതേടി കടലിലേക്കിറങ്ങാൻ ഒരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ. പ്രതീക്ഷയോടൊപ്പം ആശങ്കയുമുണ്ട് മത്സ്യത്തൊഴിലാളികൾക്ക്.
ഡീസൽ വിലക്കയറ്റം, മത്സ്യലഭ്യതക്കുറവ്, മുതലപ്പൊഴി പോലുള്ള അഴിമുഖങ്ങളിലെ തുടർച്ചയായി വള്ളംമറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ എന്നിവ വലിയ ദുരിതമാണ് വിതയ്ക്കുന്നത്. മാറിമറിയുന്ന കാലാവസ്ഥയും കുതിച്ചുയർന്ന ഇന്ധന വിലയും താണ്ടി കടലിലെത്തിയാൽ വല നിറയുമോ എന്ന ആശങ്കയും ഉത്കണ്ഠയും സംസ്ഥാനത്തുടനീളമുള്ള മത്സ്യബന്ധന തുറമുഖങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
Tags : Trolling Ban Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs