x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ന്യൂ​ബിനും ജലസമാധി ?

വെബ്ഡെസ്ക്
Published: July 31, 2026 02:15 AM IST | Updated: July 31, 2026 02:15 AM IST

ഡാ​ന്യൂ​ബ് ന​ദി​യു​ടെ ദൃ​ശ്യം.

ബു​​​​ഡാ​​​​പെ​​​​സ്റ്റ്: ഫ്രാ​​​​ൻ​​​​സി​​​​ലും സ്പെ​​​​യി​​​​നി​​​​ലും കാ​​​​ട്ടു​​​​തീ പ​​​​ട​​​​ർ​​​​ത്തി യൂ​​​​റോ​​​​പ്പി​​​​ലാ​​​​കെ ആ​​​​ഞ്ഞ​​​​ട‌ി​​​​ക്കു​​​​ന്ന ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗം ഡാ​​​​ന്യൂ​​​​ബി​​​​നെ​​​​യും കൊ​​​​ല്ലു​​​​ന്നു. യൂ​​​​റോ​​​​പ്പി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ദി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഡാ​​​​ന്യൂ​​​​ബി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ നി​​​​ല​​​​യി​​​​ലേ​​​​ക്കു താ​​​​ഴ്ന്നു.

ഹം​​​​ഗ​​​​റി​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബു​​​​ഡാ​​​​പെ​​​​സ്റ്റി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​റ്റി​​​​യു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ ഡാ​​​​ന്യൂ​​​​ബ് ന​​​​ദി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 23 സെ​​​​ന്‍റിമീ​​​​റ്റ​​​​റാ​​​​യി താ​​​​ഴ്ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി. 2018ൽ ​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 33 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​റാ​​​​ണ് ഇ​​​​തി​​​​നു മു​​​​മ്പു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ജ​​​​ല​​​​നി​​​​ര​​​​പ്പ്. മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ താ​​​​പ​​​​നി​​​​ല 38 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സാ​​​​യി ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ വീ​​​​ണ്ടും ന​​​​ദി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് താ​​​​ഴ്ന്നേ​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ. ന​​​​ദി വ​​​​റ്റി​​​​വ​​​​ര​​​​ണ്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ലാ​​​​ണ്.

ഡാ​​​​ന്യൂ​​​​ബി​​​​ലൂ​​​​ടെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി​​​​പ്പോ​​​​കു​​​​ന്ന ക്രൂ​​​​​​യിസ് ക​​​​പ്പ​​​​ൽ സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ച​​​​ര​​​​ക്കു​​ക​​​​പ്പ​​​​ലു​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി ഹം​​​​ഗ​​​​റി ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ബ​​​​ൾ​​​​ഗേ​​​​റി​​​​യ​​​​യി​​​​ലെ തു​​​​റ​​​​മു​​​​ഖ​​​​ന​​​​ഗ​​​​ര​​​​മാ​​​​യ വി​​​​ദി​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ദി​​​​യി​​​​ലു​​​​റ​​​​ച്ചു​​​​പോ​​​​യ ക്രൂ​​​​യി​​​​സ് ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 186 വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. സെ​​​​ർ​​​​ബി​​​​യ​​​​യി​​​​ൽ, വ​​​​ട​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ നോ​​​​വി സാ​​​​ഡി​​​​ന് സ​​​​മീ​​​​പം ന​​​​ദി​​​​യി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ചെ​​​​റി​​​​യ ബോ​​​​ട്ടു​​​​ക​​​​ളും ഡ​​​​സ​​​​ൻ ക​​​​ണ​​​​ക്കി​​​​നു ച​​​​ര​​​​ക്കു​​ക​​​​പ്പ​​​​ലു​​​​ക​​​​ളും കു​​​​ടു​​​​ങ്ങി.

ഡാ​​​​ന്യൂ​​​​ബ് വ​​​​റ്റി​​​​വ​​​​ര​​​​ളു​​​​ന്ന​​​​ത് വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ണ​​​​വോ​​​​ർ​​​​ജ ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഡാ​​​​ന്യൂ​​​​ബി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വെ​​​​ള്ള​​​​മാ​​​​ണ് ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ണ​​​​വ റി​​​​യാ​​​​ക്ട​​​​റു​​​​ക​​​​ൾ ത​​​​ണു​​​​പ്പി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ബു​​​​ഡാ​​​​പെ​​​​സ്റ്റി​​​​ലെ മാ​​​​ർ​​​​ഗ​​​​റ​​​​റ്റ് പാ​​​​ലം അ​​​​ധി​​​​കൃ​​​​ത​​​​ർ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ട​​​​ച്ചു.

ന​​​​ദി​​​​യി​​​​ൽ വെ​​​​ള്ളം വ​​​​റ്റി​​​​യ​​​​തോ​​​​ടെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ മ​​​​റ​​​​ഞ്ഞു​​​​കി​​​​ട​​​​ന്ന ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ലെ ബോം​​​​ബ് ക​​​​ണ്ടെ​​​​ത്തി. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു മാ​​​​ർ​​​​ഗ​​​​റ​​​​റ്റ് പാ​​​​ലം അ​​​​ട​​​​ച്ച​​​​ത്.

 

K-Rail Survey

ഗ്രീസിലും തുർക്കിയിലും കാട്ടുതീ

ആ​​​​ഥ​​​​ൻ​​​​സ്: ഫ്രാ​​​​ൻ​​​​സി​​​​നും സ്പെ​​​​യി​​​​നി​​​​നും പി​​​​ന്നാ​​​​ലെ ഗ്രീ​​​​സും തുർക്കിയും കാ​​​​ട്ടു​​​​തീ​​​യു​​​ടെ​ പി​​​​ടി​​​​യി​​​​ൽ. ക്രീ​​​​റ്റ് ദീ​​​​പി​​​​ൽ ഒ​​​​ട്ടേ​​​​റെ കാ​​​​ട്ടു​​​​തീ​​​​ക​​​​ൾ അ​​​​തി​​​​വേ​​​​ഗം പ​​​​ട​​​​രു​​​​ന്ന​​​​താ​​​​യാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. തീ​​​​യ​​​​ണ​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ൽ മൂ​​​​ന്ന് അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ക്രീ​​​റ്റി​​​ലെ ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ആ​​​​ളു​​​​ക​​​​ളോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ്ര​​​​ധാ​​​​ന ടൂ​​​​റി​​​​സ്റ്റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും ആ​​​​ളു​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. ഗ്രീ​​​​സി​​​​ലെ പെ​​​​ലോ​​​​പ്പൊ​​​​ന്നീ​​​​സ് പ്ര​​​​ദേ​​​​ശ​​​​ത്തും പാ​​​​റോ​​​​സ്, ലെ​​​​സ്ബോ​​​​സ് ദ്വീ​​​​പു​​​​ക​​​​ളി​​​​ലും കാ​​​​ട്ടു​​​​തീ​​​​ക​​​​ൾ പ​​ട​​രു​​ന്നു​​​​ണ്ട്. അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റ് മൂ​​​​ലം തീ ​​​​വേ​​​​ഗം പ​​​​ട​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ, സ്പാ​​​​നി​​​​ഷ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മാ​​​​ഡ്രി​​​​ഡി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള കാ​​​​ട്ടു​​​​തീ​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേയ​​​​മാ​​​​യി എ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ആ​​​​വി​​​​ല, മാ​​​​ഡ്രി​​​​ഡ്, തൊ​​​​ളേ​​​​ഡോ, കാ​​​​സ്റ്റെ​​​​ല്ലോ​​​​ൺ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​യ​​​​വ​​​​ർ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​മെ​​​​ന്ന അ​​​​റി​​​​യി​​​​പ്പു​​​​ണ്ട്.

ആ​​​​വി​​​​ല പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ 43,000 ഹെ​​​​ക്‌​​​​ട​​​​ർ പ്ര​​​​ദേ​​​​ശം ചാ​​​ന്പ​​​ലാ​​​യി. സ്പാ​​​​നി​​​​ഷ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​ട്ടു​​​​തീ​​​​യാ​​​​ണി​​​​തെ​​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. ഈ ​​​​വ​​​​ർ​​​​ഷം സ്പെ​​​​യി​​​​നി​​​​ൽ 2.07 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​യാ​​​ണ് കാ​​​​ട്ടു​​​​തീ മൂ​​​​ലം ന​​​​ശി​​​​ച്ച​​​ത്.

തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ൽ വ്യാ​​​​പ​​​​ക നാ​​​​ശ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ കാ​​​​ട്ടു​​​​തീ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, വ​​​​ര​​​​ണ്ട കാ​​​​ലാ​​​​വ​​​​സ്ഥ​​​​യും കാ​​​​റ്റും വീ​​​​ണ്ടും കാ​​​​ട്ടു​​​​തീ പ​​​​ട​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു. ബോ​​​​ർ​​​​ഡോ ന​​​​ഗ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം മ​​​​നഃ​​പൂ​​​​ർ​​​​വം തീ​​​​യി​​​​ട്ടു​​​​വെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ര​​​​ണ്ടു​​ പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Danube peace River Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up