പ്രതീകാത്മക ചിത്രം
കൊച്ചി: കത്തോലിക്ക കോൺഗ്രസ് പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ മുംബൈ എആർസിയിൽ തുടക്കമാകും. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ സമ്മേളനത്തിന് കല്യാൺ അതിരൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 9.30ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും.
രാജ്യത്തെ എല്ലാ സീറോമലബാർ രൂപതകളിൽനിന്നുമുള്ള സഭാ, സമുദായ നേതാക്കന്മാരും വിവിധ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് ക്രൈസ്തവസമൂഹം നൽകുന്ന സംഭാവനകൾ, ക്രൈസ്തവസമൂഹം നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, പ്രവാസിസമൂഹം, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നീ വിഷയങ്ങളിൽ സെമിനാറുകളും പാനൽ ചർച്ചകളും സംവാദങ്ങളും ഉണ്ടാകും.
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച്ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ തോമസ് പാടിയത്ത് എന്നിവർ പങ്കെടുക്കും.
ഡീൻ കുര്യാക്കോസ് എംപി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം ഗ്ലെൻ ഇ സൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. ഡോ. വർഗീസ് വള്ളിക്കാട്ട്, ജോർജ് കള്ളിവയലിൽ, അഡ്വ. ബിജു പറയന്നിലം, ഡോൾഫി ഡിസൂസ എന്നിവർ വിഷയാവതരണങ്ങൾ നടത്തും.
ഫാ. ഡോ. ഫിലിപ്പ് കവിയിൽ, മോൺ. സിറിയക് കുമ്പാട്ട്, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ,അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകും.
Tags : CatholicCongress NationalConference Mumbai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash