വി. കുഞ്ഞികൃഷ്ണൻ
പയ്യന്നൂര്‍: തന്റെ ആത്മവിശ്വാസം തെളിവുകളിലാണെന്നും നാലു വർഷം പാർട്ടിക്കുള്ളിൽ നിരന്തരം പറഞ്ഞ കാര്യങ്ങളിൽ നടപടി ഉണ്ടാകാതിരുന്നപ്പോഴാണ് വിവരങ്ങൾ പുറത്തുവിട്ടതെന്നും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. പയ്യന്നൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ടി.ഐ. മധുസൂദനൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു ഫലത്തിനെതിരേ ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ കോടതി പരിശോധിക്കട്ടെ. പാർട്ടിതലത്തിൽ ഈ വിഷയം താനാണു കൊണ്ടുവന്നത്. അന്ന് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേപോലും നഷ്ടപരിഹാരത്തിനു വക്കീൽ നോട്ടീസ് അയച്ച വ്യക്തിയാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വക്കീൽ നോട്ടീസയച്ചവർ എന്തുകൊണ്ട് പിന്നീട് കേസുമായി പോയില്ല എന്നതും കൂടി വ്യക്തമാക്കണം.
ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് താൻ പുറത്തിറക്കിയ പുസ്തകത്തിന്റെ പേരിലും ഒരു വക്കീല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്. ഈ വിഷയം വന്നപ്പോള്‍ ജനങ്ങള്‍ക്കുമുമ്പില്‍ കണക്ക് പറയേണ്ടതായിരുന്നുവെന്ന് തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പിഴവ് പറ്റിയെന്ന് നേതൃത്വവും സിപിഎം നേതൃത്വം തന്നെ സമ്മതിച്ചിരുന്നുവെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Tags : VKunhikrishnan i Confidence Evidence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs