Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Confidence

തെ​​ളി​​വു​​ക​​ളി​​ലാ​​ണ് ആ​​ത്മ​​വി​​ശ്വാ​​സം: വി.​​ കു​​ഞ്ഞി​​കൃ​​ഷ്ണ​​ന്‍

പ​​​​​യ്യ​​​​​ന്നൂ​​​​​ര്‍: ത​​​​​ന്‍റെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം തെ​​​​​ളി​​​​​വു​​​​​ക​​​​​ളി​​​​​ലാ​​​​​ണെ​​​​​ന്നും നാ​​​​​ലു വ​​​​​ർ​​​​​ഷം പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​​​ള്ളി​​​​​ൽ നി​​​​​ര​​​​​ന്ത​​​​​രം പ​​​​​റ​​​​​ഞ്ഞ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി ഉ​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴാ​​​​​ണ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​വി​​​​​ട്ട​​​​​തെ​​​​​ന്നും വി. ​​​​​കു​​​​​ഞ്ഞി​​​​​കൃ​​​​​ഷ്ണ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ. പ​​​​​യ്യ​​​​​ന്നൂ​​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വി​​​​​ജ​​​​​യം റ​​​​​ദ്ദാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ടി.​​​​​ഐ. മ​​​​​ധു​​​​​സൂ​​​​​ദ​​​​​ന​​​​​ൻ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹ​​​​​ർ​​​​​ജി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ല​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ആ​​​​​ര്‍​ക്കു​​​ വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കാ​​​​​മ​​​​​ല്ലോ​​​യെ​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കോ​​​​​ട​​​​​തി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ട്ടെ. പാ​​​​​ർ​​​​​ട്ടി​​​ത​​​​​ല​​​​​ത്തി​​​​​ൽ ഈ ​​​​​വി​​​​​ഷ​​​​​യം താ​​​​​നാ​​​​​ണു കൊ​​​​​ണ്ടു​​​​വ​​​​​ന്ന​​​​​ത്. അ​​​​​ന്ന് ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​പോ​​​​​ലും ന​​​​​ഷ്‌​​​ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​നു വ​​​​​ക്കീ​​​​​ൽ നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ച വ്യ​​​​​ക്തി​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹ​​​​​ർ​​​​​ജി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

വ​​​​​ക്കീ​​​​​ൽ നോ​​​​​ട്ടീ​​​​​സ​​​​​യ​​​​​ച്ച​​​​​വ​​​​​ർ എ​​​​​ന്തു​​​കൊ​​​​​ണ്ട് പി​​​​​ന്നീ​​​​​ട് കേ​​​​​സു​​​​​മാ​​​​​യി പോ​​​​​യി​​​ല്ല ​​എ​​​​​ന്ന​​​​​തും കൂ​​​​​ടി വ്യ​​​​​ക്ത​​​​​മാ​​​​​ക്ക​​​​​ണം.

ഫ​​​​​ണ്ട് ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് താ​​​​​ൻ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​ലും ഒ​​​​​രു വ​​​​​ക്കീ​​​​​ല്‍ നോ​​​​​ട്ടീ​​​​​സ് കി​​​​​ട്ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​വി​​​​​ഷ​​​​​യം വ​​​​​ന്ന​​​​​പ്പോ​​​​​ള്‍ ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു​​​​​മു​​​​​മ്പി​​​​​ല്‍ ക​​​​​ണ​​​​​ക്ക് പ​​​​​റ​​​​​യേ​​​​​ണ്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് തോ​​​​​മ​​​​​സ് ഐ​​​​​സ​​​​​ക് ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​നി​​​​​ര്‍​ണ​​​​​യ​​​​​ത്തി​​​​​ല്‍ പി​​​​​ഴ​​​​​വ് പ​​​​​റ്റി​​​​​യെ​​​​​ന്ന് നേ​​​​​തൃ​​​​​ത്വ​​​​​വും സി​​​​​പി​​​​​എം നേ​​​​​തൃ​​​​​ത്വം ത​​​​​ന്നെ സ​​​​​മ്മ​​​​​തി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും വി. ​​​​​കു​​​​​ഞ്ഞി​​​​​കൃ​​​​​ഷ്ണ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

Kerala

അധികാരത്തിൽ തിരിച്ചുവരാനുള്ള ആത്മവിശ്വാസം യുഡിഎഫിനില്ലെന്നു വാസവൻ

കോ​​​​ട്ട​​​​യം: ഇ​​​​​ന്ന​​​​​ത്തെ സ്ഥി​​​​​തി​​​​​യി​​​​​ല്‍ തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​നു​​​​​ള്ള ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം യു​​​​​ഡി​​​​​എ​​​​​ഫി​​​​​നി​​​​​ല്ലെ​​​​ന്നും അ​​​​​തി​​​​നാ​​​​ലാ​​​​​ണ് മ​​​​​റ്റു പാ​​​​​ര്‍​ട്ടി​​​​​ക​​​​​ളു​​​​​ടെ പി​​​​​ന്നാ​​​​​ലെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​ന്നും മ​​​​​ന്ത്രി വി.​​​​​എ​​​​​ന്‍. വാ​​​​​സ​​​​​വ​​​​​ന്‍. തി​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ സ​​​​​മ​​​​​ര​​​​​ത്തി​​​​​ല്‍ കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ് എം ​​​​​നേ​​​​​താ​​​​​ക്ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.    

ജോ​​​​​സ് കെ. ​​​​​മാ​​​​​ണി എം​​​​​പി പ​​​​​ങ്കെ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്ന് നേ​​​​​ര​​​​​ത്തേ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ല്‍​ഡി​​​​​എ​​​​​ഫ്  മ​​​​​ധ്യ​​​​​മേ​​​​​ഖ​​​​​ലാ ജാ​​​ഥ ജോ​​​​​സ് കെ. ​​​​​മാ​​​​​ണി ന​​​​​യി​​​​​ക്കു​​​​​ന്ന​​​തു  സം​​​​​ബ​​​​​ന്ധി​​​​​ച്ച് പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​നം നോ​​​​​ക്കി  തീ​​​​​രു​​​​​മാ​​​​​നി​​​ക്കും. ​​പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍  പ​​​​​ങ്കെ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നാ​​​​​ല്‍ തീ​​​​​രു​​​​​മാ​​​​​നം  മാ​​​​​റ്റേ​​​​​ണ്ടി​​​​​വ​​​​​രും. ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച് നേ​​​​​ര​​​​​ത്തേ ജോ​​​​​സ് കെ.  ​​​​​മാ​​​​​ണി അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു​​​വെ​​​ന്നും വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു. ​​

രാ​​​​​ഹു​​​​​ല്‍ മാ​​​​​ങ്കൂ​​​​​ട്ടം കൈ​​​​​പ്പ​​​​​ത്തി ചി​​​​​ഹ്ന​​​​​ത്തി​​​​​ല്‍ മ​​​​​ത്സ​​​​​രി​​​​​ച്ചു വി​​​​​ജ​​​​​യി​​​​​ച്ച​​​​​താ​​​​​ണ്. രാ​​​​​ഹു​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് അം​​​​​ഗ​​​​​മ​​​​​ല്ലെ​​​​​ന്ന് ഇ​​​​​പ്പോ​​​​​ള്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ല്‍ പ്ര​​​​​സ​​​​​ക്തി​​​​​യി​​​​​ല്ല. കൈ​​​​​പ്പ​​​​​ത്തി ചി​​​​​ഹ്നം കൊ​​​​​ടു​​​​​ത്ത​​​​​വ​​​​​ര്‍ മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യ​​​​​ണം.

ഗു​​​രു​​​വാ​​​​​യൂ​​​​​ര്‍ ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡി​​​​​ന് സ്വ​​​​​ന്ത​​​​​മാ​​​​​യി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കാ​​​​​മെ​​​​​ന്ന ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നെ​​​​​തി​​​​​രേ സ​​​​​ര്‍​ക്കാ​​​​​രും ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡും കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് റി​​​​​ക്രൂ​​​​​ട്ടിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍​സി​​​​​യു​​​​​ണ്ട്. ഇ​​​​​തു​​​​​മു​​​​​ഖേ​​​​​ന​​​​​യാ​​​​​ക​​​​​ണം നി​​​​​യ​​​​​മ​​​​​ന​​​​​മെ​​​​​ന്ന​​​​​ത് സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ര്‍​ദേ​​​​​ശ​​​​​മാ​​​​​ണ്. ശ​​​​​ബ​​​​​രി​​​​​മ​​​​​ല കേ​​​​​സി​​​​​ല്‍ ജാ​​​​​മ്യ​​​​​ഹ​​​​​ര്‍​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​വേ ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡി​​​​​നെ​​​​​തി​​​​​രേ പ​​​​​രാ​​​​​മ​​​​​ര്‍​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ദേ​​​​​വ​​​​​സ്വം ബെ​​​​​ഞ്ച​​​​​ല്ല, സിം​​​​​ഗി​​​​​ല്‍ ബെ​​​​​ഞ്ചി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ര്‍​ശ​​​​​മാ​​​​​ണ്.

മ​​​​​ക​​​​​ര​​​​​വി​​​​​ള​​​​​ക്ക് ദ​​​​​ര്‍​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 1000 കെ​​​​​എ​​​​​സ്ആ​​​​​ര്‍​ടി​​​​​സി ബ​​​​​സ് ക്ര​​​​​മീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. തി​​​​​രു​​​​​വാ​​​​​ഭ​​​​​ര​​​​​ണ ഘോ​​​​​ഷ​​​​​യാ​​​​​ത്ര​​​​​യ്ക്കു​​​മു​​​​​മ്പ് നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ സ്വീ​​​​​ക​​​​​ര​​​​​ണം ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up