പ്രതീകാത്മക ചിത്രം
ടോക്കിയോ: ജപ്പാനിൽ വസിക്കുന്ന ജാപ്പനീസ് ജനതയുടെ എണ്ണം 12 കോടിക്കു താഴെയായി. ബുധനാഴ്ച സർക്കാർ പുറത്തുവിട്ട കണക്കുകളിലാണ് ഇതു പറയുന്നത്.
ജനുവരി ഒന്നിനുവരെ രാജ്യത്തെ ജാപ്പനീസ് ജനതയുടെ എണ്ണം 11.97 കോടി ആണ്. 42 വർഷത്തിനുശേഷമാണ് ജനസംഖ്യ 12 കോടിക്കു താഴെയാകുന്നതത്രേ. അതേസമയം ജപ്പാനിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതും കൂട്ടിയാൽ ജനസംഖ്യ 12.38 കോടി വരും.
ഒരു വശത്ത് പ്രായമേറിയവരുടെ എണ്ണം വർധിക്കുന്നതും മറുവശത്ത് ജനനനിരക്ക് കുറയുന്നതും മൂലം വലിയ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ജപ്പാൻ. 17 വർഷമായി രാജ്യത്തെ ജനസംഖ്യ താഴോട്ടാണ്. ജനനനിരക്ക് ഓരോ വർഷം ചെല്ലുന്തോറും കുറഞ്ഞുവരുന്നു.
Tags : Japan Population Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash