Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Population

ആ​ന​ക​ളു​ടെ എ​ണ്ണ​വും സം​ര​ക്ഷ​ണ മാ​തൃ​ക​യും

1986ലാ​ണ് ഏ​ഷ്യ​ൻ ആ​ന​ക​ളെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്ച​ർ (IUCN) റെ​ഡ് ലി​സ്റ്റി​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 50 വ​ർ​ഷം​കൊ​ണ്ട് ഏ​ഷ്യ​ൻ ആ​ന​ക​ളു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ഞ്ഞു എ​ന്ന​താ​യി​രു​ന്നു കാ​ര​ണം.

അ​ന്ന് ഏ​ക​ദേ​ശം 17,000 ആ​ന​ക​ളാ​ണ് ഇ​ന്ത്യ​യി​ലെ കാ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ത് മു​പ്പ​ത്തി​നാ​യി​ര​ത്തോ​ള​മാ​യി. ഇ​ന്ന് രാ​ജ്യ​ത്തെ 14 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 33 ആ​ന സ​ങ്കേ​ത​ങ്ങ​ളും 150 പ്ര​ഖ്യാ​പി​ത ആ​ന​ത്താ​ര​ക​ളു​മു​ണ്ട്. 80,777 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ഇ​വ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

1992ലാ​യി​രു​ന്നു രാ​ജ്യ​ത്ത് പ്രോ​ജ​ക്ട് എ​ലി​ഫ​ന്‍റ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. അ​തു​വ​ഴി കോ​ടിക്ക​ണ​ക്കി​ന് രൂ​പ ആ​നസം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചെ​ല​വ​ഴി​ച്ചു. ശ​ക്ത​മാ​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ടു​ത​ന്നെ ആ​ന​വേ​ട്ട​ക​ൾ പേ​രി​നു മാ​ത്ര​മാ​യി ചു​രു​ങ്ങി. ഐ​യു​സി​എ​ൻ റെ​ഡ്‌ ലി​സ്റ്റി​ൽ ഏ​ഷ്യ​ൻ ആ​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി നാ​ലു പ​തി​റ്റാ​ണ്ടും പ്രോ​ജ​ക്ട് എ​ലി​ഫ​ന്‍റ് തു​ട​ങ്ങി മൂ​ന്ന​ര നൂ​റ്റാ​ണ്ടും പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​വ​യു​ടെ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ച്ചു മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

ഏ​ഷ്യ​യി​ലെ 13 രാ​ജ്യ​ങ്ങ​ളി​ലാ​യി അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ കാ​ട്ടാ​ന​ക​ളു​ള്ള​തി​ൽ 30,000ത്തിലേ​റെ​യും ഇ​ന്ത്യ​യി​ലാ​ണ്. അ​താ​യ​ത് മൊ​ത്തം എ​ണ്ണ​ത്തി​ന്‍റെ 60 ശ​ത​മാ​ന​ത്തി​ലേ​റെ. ഇ​തി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര​ൻ ആ​ന​ക​ളും ഇ​ന്തോ​നേ​ഷ്യ​യി​ലെ​യും മ​ലേ​ഷ്യ​യി​ലെ​യും ബോ​ർ​ണി​യോ കാ​ടു​ക​ളി​ലെയും ബോ​ർ​ണ്യ​ൻ ആ​ന​ക​ളും 1500 എ​ണ്ണ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ഉ​ള്ളൂ​വെ​ങ്കി​ലും അ​വ​യെയൊ​ക്കെ ഏ​ഷ്യ​ൻ ആ​ന​ക​ൾ എ​ന്ന ഗ​ണ​ത്തി​ലാ​ണ് പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ താ​യ്‌​ല​ൻ​ഡി​ലും ശ്രീ​ല​ങ്ക​യി​ലും പ​തി​നാ​യി​ര​ത്തി​ലേ​റെ ആ​ന​ക​ളെ മെ​രു​ക്കി​യെ​ടു​ത്ത് ടൂ​റി​സ​ത്തി​നും ത​ടി പി​ടി​ക്കാ​നു​മൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്കു​പോ​ലും ആ​ന​യെ കി​ട്ടാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​യി​ര​ത്തി​ലേ​റെ നാ​ട്ടാ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ന്നൂ​റി​ൽ താ​ഴെ ആ​ന​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

ന​യ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യും ത​ട​സ​ങ്ങ​ളും

ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ഇ​ന്ത്യ ബ​ഹു​ദൂ​രം മു​ന്നോ​ട്ടു പോ​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ഏ​ഷ്യ​ൻ ആ​ന​ക​ൾ ഇ​പ്പോ​ഴും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യു​ടെ പ​ട്ടി​ക​യി​ൽ തു​ട​രു​ന്ന​ത്? യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ന​ക​ൾ ഒ​രു പ്ര​ത്യേ​ക സ്പീ​ഷി​സ് ആ​ണ്. ഇ​വ​യെ ഏ​ഷ്യ​ൻ ആ​ന​ക​ളി​ൽ​നി​ന്നു വേ​ർ​പെ​ടു​ത്തി, വം​ശ​നാ​ശഭീ​ഷ​ണി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി ‘വ​ൾ​ന​റ​ബി​ൾ’ ഗ്രൂ​പ്പി​ൽ ഒ​രു പ്ര​ത്യേ​ക സ്പീ​ഷി​സ് ആ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ മു​മ്പി​ലോ ഐ​യു​സി​എ​ന്നി​ന്‍റെ ഭാ​ഗ​മാ​യ ഏ​ഷ്യ​ൻ എ​ലി​ഫ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റ് ഗ്രൂ​പ്പി​ന്‍റെ അ​ജ​ൻ​ഡ​ക​ളി​ലോ ഇ​ടം​പി​ടി​ക്കാ​തി​രി​ക്കു​ന്ന​ത് വി​ദേ​ശസ​ഹാ​യ​ത്തോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല എ​ൻ​ജി​ഒ​ക​ളു​ടെ​യും അ​വ​ർ​ക്കു കു​ട​പി​ടി​ക്കു​ന്ന സ്പെ​ഷ്യ​ലി​സ്റ്റ് ഗ്രൂ​പ്പു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ ചി​ല ആ​നവി​ദ​ഗ്ധ​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ മൂ​ല​മാ​ണ്.

ചൈ​ന​യു​ടെ ദേ​ശീ​യ മൃ​ഗ​വും ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വു​മാ​യ ഭീ​മ​ൻ പാ​ണ്ട​ക​ളെ 1988 മു​ത​ൽ ഐ​യു​സി​എ​ൻ റെ​ഡ്‌ ലി​സ്റ്റി​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ ഗ​ണ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, മൂ​ന്നു പ​തി​റ്റാ​ണ്ടു​കൊ​ണ്ട് ചൈ​ന ന​ട​ത്തി​യ തീ​വ്ര സം​ര​ക്ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി 2016ൽ ​പാ​ണ്ട​ക​ളു​ടെ എ​ണ്ണം 17 ശ​ത​മാ​നം വ​ർ​ധി​ച്ച് 1864 ആ​യി ഉ​യ​ർ​ന്നു. അ​തോ​ടെ 2016ൽ ​ഐ​യു​സി​എ​ൻ ഇ​വ​യെ വ​ൾ​ന​റ​ബി​ൾ ഗ​ണ​ത്തി​ലേ​ക്കു ത​രം​താ​ഴ്ത്തി.

പാ​ണ്ട​ക​ളു​ടെ കാ​ര്യ​ത്തി​ൽ ചൈ​ന കൈ​വ​രി​ച്ച ഈ ​മാ​തൃ​ക ഇ​ന്ത്യ​ൻ ആ​ന​ക​ളു​ടെ കാ​ര്യ​ത്തി​ലും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. ഏ​ഷ്യ​ൻ ആ​ന​ക​ൾ എ​ന്ന വി​ശാ​ല​മാ​യ കാ​റ്റ​ഗ​റി​യു​ടെ പേ​രി​ൽ ഇ​ന്ത്യ​ൻ ആ​ന​ക​ളെ ഇ​പ്പോ​ഴും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യു​ടെ പ​ട്ടി​ക​യി​ൽ നി​ല​നി​ർ​ത്തു​ന്ന​ത് യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ട് നീ​തി പു​ല​ർ​ത്തു​ന്ന​ത​ല്ല. വ​സ്തു​ത പ​രി​ശോ​ധി​ച്ചാ​ൽ ന​മ്മു​ടെ കാ​ടു​ക​ളു​ടെ വാ​ഹ​കശേ​ഷി​ക്ക​പ്പു​റ​ത്താ​ണ് ഇ​ന്ന് ഇ​ന്ത്യ​ൻ ആ​ന​ക​ളു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക്. പ​ക്ഷേ, സം​ഘ​ടി​ത ശ​ക്തി​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ​ക്കെ​ടു​പ്പി​ൽ അ​വ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു എ​ന്നു​മാ​ത്രം.

രൂ​ക്ഷ​മാ​കു​ന്ന വ​ന്യ​ജീ​വി​ ആ​ക്ര​മ​ണ​ങ്ങ​ൾ

പ്ര​തി​വ​ർ​ഷം അ​റു​നൂ​റി​ലേ​റെ ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. അ​ലി​യ​ൻ​സ് ഫോ​ർ സ​സ്‌​റ്റൈ​ന​ബി​ൾ & ഹോ​ളി​സ്റ്റി​ക് അ​ഗ്രി​ക്ക​ൾ​ച്ച​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​വ​ർ​ഷം എ​ട്ടു മു​ത​ൽ പ​ത്തു ല​ക്ഷം വ​രെ ഹെ​ക്ട​ർ കൃ​ഷി​യാ​ണ് ഇ​ന്ത്യ​യി​ൽ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. അ​താ​യ​ത്, മൂ​വാ​യി​രം കോ​ടി​യോ​ളം രൂ​പ​യു​ടെ കാ​ർ​ഷി​കന​ഷ്ട​മാ​ണ് പ്ര​തി​വ​ർ​ഷം രാ​ജ്യ​ത്ത് ആ​ന​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ൽ, തു​ച്ഛ​മാ​യ തു​ക മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കു​ന്ന​ത്.

1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന ഷെ​ഡ്യൂ​ൾ ഒ​ന്നി​ലാ​ണ് ആ​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ക്ര​മ​കാ​രി​ക​ളാ​യ കാ​ട്ടാ​ന​ക​ളെ നേ​രി​ടു​ന്ന​തി​നു​പോ​ലും ക​ർ​ശ​ന​മാ​യ എ​സ്ഒ​പി​യും നി​യ​മ​ങ്ങ​ളും പാ​ലി​ക്കേ​ണ്ടി​വ​രു​ന്നു.

ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​ക്കെ മാ​റ്റ​മു​ണ്ടാ​വ​ണ​മെ​ങ്കി​ൽ ആ​ദ്യം വേ​ണ്ട​ത് ഇ​ന്ത്യ​ൻ ആ​ന​ക​ളെ ഐ​യു​സി​എ​ന്നി​ന്‍റെ റെ​ഡ് ലി​സ്റ്റി​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി എ​ന്ന ഗ​ണ​ത്തി​ൽ​നി​ന്നു ​മാ​റ്റി വ​ൾ​ന​റ​ബി​ൾ എ​ന്ന ഗ​ണ​ത്തി​ൽ പെ​ടു​ത്തു​ക​യാ​ണ്. ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ചു​ക​ഴി​ഞ്ഞു. ഇ​ത് നേ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മൊ​ക്കെ ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

National

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: ജ​ന​സം​ഖ്യ നി​യ​ന്ത്രി​ച്ച​വ​ർ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 വ​രെ​യാ​യി ഉ​യ​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ സ​മ​വാ​യ​ത്തി​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കി​ല്ലെ​ന്നും ജ​ന​സം​ഖ്യ നി​യ​ന്ത്രി​ച്ച ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം വ​ൻ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ലോ​ക്സ​ഭ​യി​ലെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഓ​രോ സം​സ്ഥാ​ന​ത്തും എ​ത്ര സീ​റ്റു​ക​ൾ കൂ​ടും എ​ന്ന​ത് ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യ ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ക്കും. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​കു​തി സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കും എ​ന്ന മു​ൻ നി​ർ​ദ്ദേ​ശ​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ക്കം പോ​യി.

ജ​ന​സം​ഖ്യാ ആ​നു​പാ​തി​ക​മാ​യി സീ​റ്റു​ക​ൾ നി​ശ്ച​യി​ക്കു​മ്പോ​ൾ വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നാ​ണ് ഈ ​നീ​ക്കം. വ​നി​ത​ക​ൾ​ക്കാ​യി മൂ​ന്നി​ലൊ​ന്ന് സീ​റ്റു​ക​ൾ മാ​റി​മാ​റി നി​ശ്ച​യി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​യും പു​തി​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ലു​ണ്ട്. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മീ​ഷ​നാ​യി​രി​ക്കും നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​ണ​യം ന​ട​ത്തു​ക.

കേ​ന്ദ്ര നീ​ക്ക​ത്തി​നെ​തി​രെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കി​യാ​ൽ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങു​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ത്ത​യ​ച്ചു. ദി​ല്ലി​യി​ൽ ന​മ്മു​ടെ ശ​ബ്ദം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

 

Kerala

കേ​ര​ള​ത്തി​നു വ​യ​സാ​കു​ന്നു; മു​ൻ​ഗ​ണ​ന​ക​ൾ മാ​റ​ണമെന്ന് റി​സ​ർ​വ് ബാ​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ഈ ​​​വ​​​ർ​​​ഷം 'വ​​​യ​​​സാ​​​യ' സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട്. 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​കു​​​മ്പോ​​​ഴാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​നം വ​​​യ​​​സാ​​​യ ഗ​​​ണ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 10 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 15-ൽ ​​​താ​​​ഴെ വ​​​രെ ആ​​​കുമ്പോൾ ഇ​​​ട​​​ത്ത​​​രം ഗ​​​ണ​​​ത്തി​​​ലും 10-ൽ താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ൽ യു​​​വ​​​ത്വ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​വു​​​മാ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. കേ​​​ര​​​ളം 2021-ൽ ത​​​ന്നെ വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ത​​​മി​​​ഴ്നാ​​​ടി​​​നും വ​​​യ​​​സാ​​​കു​​​ക​​​യാ​​​ണ്.

വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ധ​​​ന​​​കാ​​​ര്യ​​​ന​​​യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കും. നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വി​​​ഹി​​​ത​​​ത്തി​​​ലും ഇ​​​ടി​​​വു​​​ണ്ടാ​​​കും. അ​​​തു വ​​​ള​​​ർ​​​ച്ച​​​യി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തി​​​നു വ​​​യ​​​സാ​​​കു​​​ന്ന​​​തോ​​​ടെ സാമ്പ​​​ത്തി​​​ക ന​​​യ​​​ങ്ങ​​​ളി​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ടി​​​വ​​​രും. ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, പെ​​​ൻ​​​ഷ​​​ൻ, സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ക​​​യി​​​രു​​​ത്ത​​​ൽ വേ​​​ണ്ടിവ​​​രും. ഈ ​​​വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ സാ​​​മൂ​​​ഹ്യ മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​ല​​​വു​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​നം വ​​​രെ പെ​​​ൻ​​​ഷ​​​നുവേ​​​ണ്ടി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു എ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്.

പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​രും. ഇ​​​തു മൊ​​​ത്ത​​​ത്തി​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കും. പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60ന് മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​യം മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു ത​​​യാ​​​റാ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം 28 ആ​​​യി​​​രി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത് 37 ആ​​​ണ്. രാ​​​ജ്യ​​​ത്തെ ഉ​​​യ​​​ർ​​​ന്ന ശ​​​രാ​​​ശ​​​രി പ്രാ​​​യം കേ​​​ര​​​ളീ​​​യ​​​ർ​​​ക്കാ​​​ണ്. തൊ​​​ഴി​​​ൽ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ശ​​​ത​​​മാ​​​നം ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രാ​​​ജ്യ​​​ത്ത് ഇ​​​പ്പോ​​​ൾ.

തൊ​​​ഴി​​​ൽ ചെ​​​യ്തു വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത ആ​​​ശ്രി​​​ത​​​രുടെ (കു​​​ട്ടി​​​ക​​​ളും പ്രാ​​​യ​​​മാ​​​യ​​​വ​​​രും)​​​ ശ​​​ത​​​മാ​​​നം രാ​​​ജ്യ​​​ത്ത് ശ​​​രാ​​​ശ​​​രി 17.6 ആ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ 30.1 ആ​​​ണ്. ജ​​​ന​​​ന​​​നി​​​ര​​​ക്കി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ശ​​​രാ​​​ശ​​​രി ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം വ​​​ർ​​​ധി​​​ച്ച​​​താ​​​ണ് ആ​​​ശ്രി​​​ത​​​രു​​​ടെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം.

NRI

ജ​ര്‍​മ​നി​യി​ല്‍ 16 ശ​ത​മാ​നം ആ​ളു​ക​ളും ദാ​രി​ദ്യ്ര ഭീ​ഷ​ണി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ദാ​രി​ദ്യ്ര സാ​ധ്യ​ത​യി​ല്‍ ജീ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ഫെ​ഡ​റ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫി​സ് (ഡെ​സ്റ്റാ​റ്റി​സ്) പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പു​തി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ജ​ര്‍​മ​നി​യി​ലെ 13.3 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ദാ​രി​ദ്യ്ര സാ​ധ്യ​ത​യി​ലാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി.

ഇ​ത് ജ​ന​സം​ഖ്യ​യു​ടെ 16.1 ശ​ത​മാ​ന​ത്തി​ന് തു​ല്യ​മാ​ണ്. കൂ​ടാ​തെ 2024ലെ 15.5 ​ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് വ​ര്‍​ധ​ന​വും കാ​ണി​ക്കു​ന്നു. ഇ​യു​വി​ന്‍റെ വ​രു​മാ​ന - ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ല്‍ നി​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ വ​രു​ന്ന​ത്.

"ദാ​രി​ദ്യ്ര സാ​ധ്യ​ത​യി​ല്‍' എ​ന്ന് ഇ​യു നി​ര്‍​വ​ചി​ക്കു​ന്ന​ത് ശ​രാ​ശ​രി തു​ല്യ വ​രു​മാ​ന​ത്തി​ന്‍റെ 60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്രം ജീ​വി​ക്കു​ന്ന​തി​നെ​യാ​ണ്. ഇ​ത് വെ​യ്റ്റ​ഡ് ഗാ​ര്‍​ഹി​ക വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജ​ന​സം​ഖ്യ​യെ പ​കു​തി​യാ​യി വി​ഭ​ജി​ക്കു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളു​ടെ പ​രി​ധി പ്ര​തി​മാ​സം 1,446 യൂ​റോ ആ​യി​രു​ന്നു. ര​ണ്ട് മു​തി​ര്‍​ന്ന​വ​രും 14 വ​യ​സി​ന് താ​ഴെ​യു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള ഒ​രു കു​ടും​ബ​ത്തി​ന്‍റെ മൂ​ല്യം 3,036 ആ​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ല ഗ്രൂ​പ്പു​ക​ള്‍ ദാ​രി​ദ്യ്ര സാ​ധ്യ​ത​യി​ല്‍ ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍ - 30.9 ശ​ത​മാ​നം. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ര്‍ - ര​ക്ഷാ​ക​ര്‍​തൃ കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍ - 28.7 ശ​ത​മാ​നം. തൊ​ഴി​ലി​ല്ലാ​ത്ത​വ​ര്‍ - 64.9 ശ​ത​മാ​നം. തൊ​ഴി​ലി​ല്ലാ​ത്ത​വ​ര്‍ - 33.8 ശ​ത​മാ​നം. വി​ര​മി​ച്ച​വ​ര്‍ - 19.1 ശ​ത​മാ​നം.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെ​​​​യ്ജിം​​​​ഗ്: 2025ൽ ​​​​ചൈ​​​​ന​​​​യി​​​​ലെ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​ന​​​​സം​​​​ഖ്യ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ന് 5.6 ആ​​​​ണ്.

മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ആ​​​​ക​​​​ട്ടെ, 8.04 ആ​​​​ണ്. 1949ൽ ​​​​ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്കാ​​​​ക​​​​ട്ടെ, 1968നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലും.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം വ​​​​ർ​​​​ഷ​​​​മാ​​​​ണ് ചൈ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. 2025ൽ ​​​​ജ​​​​ന​​​​സം​​​​ഖ്യ 33.9 ല​​​​ക്ഷം കു​​​​റ​​​​ഞ്ഞ് 140 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് താ​​​​ഴ്ന്നുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ 2016ൽ ​​​​ചൈ​​​​ന ഒ​​​​റ്റ​​​​ക്കു​​​​ട്ടി ന​​​​യം തി​​​​രു​​​​ത്തി ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്നാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​രാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ​ദ​​​​ന്പ​​​​തി​​​​മാ​​​​ർ​​​​ക്ക് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ വ​​​​രെ ആ​​​​കാ​​​​മെ​​​​ന്ന് 2021ൽ​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

ജ​​​​ന​​​​സം​​​​ഖ്യ ഈ ​​​​നി​​​​ല​​​​യി​​​​ൽ താ​​​​ഴ്ന്നാ​​​​ൽ 2100 ആ​​​​കു​​​​ന്പോ​​​​ഴേ​​​​ക്കും ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​തി​​​​ന്‍റെ പ​​​​കു​​​​തി ജ​​​​ന​​​​ങ്ങ​​​​ളേ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​കൂ എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ സിം​​​​ഗ​​​​പ്പൂ​​​​ർ, താ​​​​യ്‌​​​​വാ​​​​ൻ, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​ണു​​​​ള്ള​​​​ത്.

Latest News

Corehub Up