x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എണ്ണം കുറയുന്ന കേരളീയർ

റ്റി.​​​​​​സി. മാ​​​​​​ത്യു
Published: August 30, 2026 01:19 AM IST | Updated: August 30, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​ടെ കാ​​​​​​ലം ക​​​​​​ഴി​​​​​​യു​​​​​​ന്നു. ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ന്ന കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് കേ​​​​​​ര​​​​​​ളം എ​​​​​​ത്തി, അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ എ​​​​​​ത്തു​​​​​​ന്നു. കേ​​​​​​ര​​​​​​ള​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ വ​​​​​​ലി​​​​​​യ മാ​​​​​​റ്റം. തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ര​​​​​​വി​​​​​​ല്ലാ​​​​​​ത്ത മാ​​​​​​റ്റം.

യൂ​​​​​​റോ​​​​​​പ്പി​​​​​​ലും ജ​​​​​​പ്പാ​​​​​​നി​​​​​​ലും ദ​​​​​​ക്ഷി​​​​​​ണകൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലും ചൈ​​​​​​ന​​​​​​യി​​​​​​ലും ഇ​​​​​​പ്പോ​​​​​​ൾ ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. കേ​​​​​​ര​​​​​​ള​​​​​​വും ആ ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ട​​​​​​ക്കു​​​​​​ന്നു. ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​ഞ്ഞു തു​​​​​​ട​​​​​​ങ്ങി​​​​​​യാ​​​​​​ൽ പി​​​​​​ന്നെ തി​​​​​​രി​​​​​​കെ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​ടെ വ​​​​​​ഴി​​​​​​യി​​​​​​ൽ ആ​​​​​​കാ​​​​​​റി​​​​​​ല്ല. അ​​​​​​താ​​​​​​ണു ലോ​​​​​​ക​​​​​​മെ​​​​​​ങ്ങും കാ​​​​​​ണു​​​​​​ന്ന​​​​​​ത്. ഈ ​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ധാ​​​​​​ന്യം ജ​​​​​​ന​​​​​​സം​​​​​​ഖ്യാ ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​പ്പി​​​​​​ന്‍റെ (സെ​​​​​​ൻ​​​​​​സ​​​​​​സ്) ത​​​​​​ല​​​​​​ത്തി​​​​​​ൽ​​​നി​​​​​​ന്നു വ​​​​​​ള​​​​​​രെ മു​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​കു​​​​​​ന്ന​​​​​​ത് അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ്.

◄പ​​​​​​കു​​​​​​തി ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ന്നു

ആ​​​​​​സ​​​​​​ന്ന​​​​​​മാ​​​​​​യ ഈ ​​​​​​മാ​​​​​​റ്റം ഭാ​​​​​​വ​​​​​​ന​​​​​​യ​​​​​​ല്ല. ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത ജ​​​​​​ന​​​​​​ന​​​​​​വും മ​​​​​​ര​​​​​​ണ​​​​​​വും മാ​​​​​​ത്രം നോ​​​​​​ക്കി​​​​​​യാ​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പ​​​​​​കു​​​​​​തി ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. 2024ലെ ​​​​​​ക​​​​​​ണ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഏ​​​​​​ഴു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ ജ​​​​​​ന​​​​​​ന​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു. തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം, കൊ​​​​​​ല്ലം, പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട, ആ​​​​​​ല​​​​​​പ്പു​​​​​​ഴ, കോ​​​​​​ട്ട​​​​​​യം, എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം, തൃ​​​​​​ശൂ​​​​​​ർ എ​​​​​​ന്നീ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് ഇ​​​​​​ത്. 2023ൽ ​​​​​​ആ​​​​​​റു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും 2022ൽ ​​​​​​മൂ​​​​​​ന്നു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​ര​​​​​​ണം മു​​​​​​ന്നി​​​​​​ൽ നി​​​​​​ന്ന​​​​​​ത്. തൃ​​​​​​ശൂ​​​​​​ർ ജി​​​​​​ല്ല​​​​​​യി​​​​​​ൽ ത​​​​​​ലേ​​​​​​വ​​​​​​ർ​​​​​​ഷം ജ​​​​​​ന​​​​​​ന​​​​​​സം​​​​​​ഖ്യ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. ഇ​​​​​​ടു​​​​​​ക്കി ജി​​​​​​ല്ല​​​​​​യി​​​​​​ൽ 2024ലെ ​​​​​​ജ​​​​​​ന​​​​​​ന​​​​​​സം​​​​​​ഖ്യ മ​​​​​​ര​​​​​​ണ​​​​​​സം​​​​​​ഖ്യ​​​​​​യേ​​​​​​ക്കാ​​​​​​ൾ 123 എ​​​​​​ണ്ണം മാ​​​​​​ത്രം കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ണ്.

കോ​​​​​​വി​​​​​​ഡ് മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ 2021ൽ ​​​​​​ആ​​​​​​റു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും 2020ൽ ​​​​​​ഒ​​​​​​രു ജി​​​​​​ല്ല​​​​​​യി​​​​​​ലും മ​​​​​​ര​​​​​​ണം ജ​​​​​​ന​​​​​​ന​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തു മ​​​​​​ഹാ​​​​​​മാ​​​​​​രി​​​​​​യു​​​​​​ടെ ഫ​​​​​​ല​​​​​​മാ​​​​​​യ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ട മാ​​​​​​റ്റ​​​​​​മാ​​​​​​ണെ​​​​​​ന്നു ക​​​​​​രു​​​​​​തി. അ​​​​​​തി​​​​​​നു മു​​​​​​മ്പ് 2019 വ​​​​​​രെ എ​​​​​​ല്ലാ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും മ​​​​​​ര​​​​​​ണ​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ജ​​​​​​ന​​​​​​നം.

അ​​​​​​വി​​​​​​ടെ​​​നി​​​​​​ന്നു കേ​​​​​​ര​​​​​​ളം മാ​​​​​​റി. കു​​​​​​റേ വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി മ​​​​​​ല​​​​​​ബാ​​​​​​ർ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ജ​​​​​​ന​​​​​​ന​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ള്ള​​​​​​തി​​​​​​ന്‍റെ ബ​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണു കേ​​​​​​ര​​​​​​ളം ജ​​​​​​ന​​​​​​സം​​​​​​ഖ്യ വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചുപോ​​​​​​ന്ന​​​​​​ത്. ആ ​​​​​​ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും ജ​​​​​​ന​​​​​​നം കു​​​​​​റ​​​​​​ഞ്ഞു​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്.(​​​​​​ജ​​​​​​ന​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ജി​​​​​​ല്ല തി​​​​​​രി​​​​​​ച്ചു​​​​​​ള്ള പ​​​​​​ട്ടി​​​​​​ക കാ​​​​​​ണു​​​​​​ക). ആ ​​​​​​പ്ര​​​​​​വ​​​​​​ണ​​​​​​ത കു​​​​​​റ​​​​​​ച്ചു​​​​​​കാ​​​​​​ലം തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​കെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്കു മാ​​​​​​റും. അ​​​​​​ടു​​​​​​ത്ത ഫെ​​​​​​ബ്രു​​​​​​വ​​​​​​രി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന സെ​​​​​​ൻ​​​​​​സ​​​​​​സി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക വി​​​​​​വ​​​​​​രം, കേ​​​​​​ര​​​​​​ളം ജ​​​​​​ന​​​​​​സം​​​​​​ഖ്യാ ശോ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​കും. ആ ​​​​​​നി​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് പ്ര​​​​​​വേ​​​​​​ശി​​​​​​ക്കു​​​​​​ന്ന ആ​​​​​​ദ്യ​​​​​​ത്തെ വ​​​​​​ലി​​​​​​യ സം​​​​​​സ്ഥാ​​​​​​നം എ​​​​​​ന്ന "ബ​​​​​​ഹു​​​​​​മ​​​​​​തി’ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു കി​​​​​​ട്ടും. 2011ലെ ​​​​​​സെ​​​​​​ൻ​​​​​​സ​​​​​​സി​​​​​​ൽ ചെ​​​​​​റി​​​​​​യ സം​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ നാ​​​​​​ഗാ​​​​​​ലാ​​​​​​ൻ​​​​​​ഡ് ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​ഞ്ഞ സം​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യി​​​​​​രു​​​​​​ന്നു.

◄കു​​​​​​റ​​​​​​യു​​​​​​ന്ന സ്വാ​​​​​​ഭാ​​​​​​വി​​​​​​ക വ​​​​​​ർ​​​​​​ധ​​​​​​ന

ജ​​​​​​ന​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ​​​നി​​​​​​ന്നു മ​​​​​​ര​​​​​​ണ​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യ്ക്കു​​​​​​മ്പോ​​​​​​ൾ കി​​​​​​ട്ടു​​​​​​ന്ന​​​​​​താ​​​​​​ണു ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന (Natural Growth). കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ അ​​​​​​തു കു​​​​​​റ​​​​​​ഞ്ഞു വ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ക​​​​​​ണ​​​​​​ക്ക് പ​​​​​​ട്ടി​​​​​​ക ഒ​​​​​​ന്നി​​​​​​ൽ.

പ​​​​​​ത്തു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​മു​​​​​​മ്പ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം ര​​​​​​ണ്ട​​​​​​ര ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം ആ​​​​​​യി​​​​​​രു​​​​​​ന്നു. 2024ൽ ​​​​​​ആ വ​​​​​​ർ​​​​​​ധ​​​​​​ന 31,213 ആ​​​​​​യി ഇ​​​​​​ടി​​​​​​ഞ്ഞു. പ​​​​​​ത്തു​​​വ​​​​​​ർ​​​​​​ഷം​​​കൊ​​​​​​ണ്ടു ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ വ​​​​​​ർ​​​​​​ധ​​​​​​ന ഒ​​​​​​ൻ​​​​​​പ​​​​​​തി​​​​​​ലൊ​​​​​​ന്നാ​​​​​​യി എ​​​​​​ന്ന​​​​​​ർ​​​​​​ഥം. 2014ൽ 2,86,216 ​​​​​​ആ​​​​​​യി​​​​​​രു​​​​​​ന്നു സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​ വ​​​​​​ർ​​​​​​ധ​​​​​​ന. 2024ലെ 31,213 ​​​​​​എ​​​​​​ന്ന​​​​​​തു 2014 ലെ ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യു​​​​​​ടെ 10.9 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ത്രം.

2025ലെ ​​​​​​ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ ഇ​​​​​​നി​​​​​​യും പു​​​​​​റ​​​​​​ത്തു വ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല. ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​ത്ത റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു 2025ൽ ​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ജ​​​​​​ന​​​​​​നം 3,28,234 ആ​​​​​​യി കു​​​​​​റ​​​​​​ഞ്ഞു. 2024ലേ​​​​​​തി​​​​​​ൽനി​​​​​​ന്നു 16,432 എ​​​​​​ണ്ണം അ​​​​​​ഥ​​​​​​വാ 4.77 ശ​​​​​​ത​​​​​​മാ​​​​​​നം കു​​​​​​റ​​​​​​വ്. മ​​​​​​ര​​​​​​ണ​​​​​​സം​​​​​​ഖ്യ വ​​​​​​ർ​​​​​​ധി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ​​​പോ​​​​​​ലും ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക വ​​​​​​ർ​​​​​​ധ​​​​​​ന 2025ൽ 15,000​​​​​​ൽ താ​​​​​​ഴെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​രി​​​​​​ക്കും.

2026ൽ ​​​​​​ജ​​​​​​ന​​​​​​നം നാ​​​​​​ട​​​​​​കീ​​​​​​യ​​​​​​മാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​​ക്കാ​​​​​​ൻ ത​​​​​​ക്ക സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മൊ​​​​​​ന്നും ക​​​​​​ണ്ടി​​​​​​ട്ടി​​​​​​ല്ല. അ​​​​​​പ്പോ​​​​​​ൾ ഒ​​​​​​രുപ​​​​​​ക്ഷേ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ശി​​​​​​ശു​​​​​​ജ​​​​​​ന​​​​​​ന​​​​​​സം​​​​​​ഖ്യ മൊ​​​​​​ത്തം മ​​​​​​ര​​​​​​ണ​​​​​​സം​​​​​​ഖ്യ​​​​​​യേ​​​​​​ക്കാ​​​​​​ൾ കു​​​​​​റ​​​​​​വാ​​​​​​യെ​​​​​​ന്നു വ​​​​​​രാം. അ​​​​​​താ​​​​​​യ​​​​​​ത് ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക വ​​​​​​ർ​​​​​​ധ​​​​​​ന ഇ​​​​​​ല്ലാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ കേ​​​​​​ര​​​​​​ളം എ​​​​​​ത്തും.

◄1997ൽ ​​​​​​ആ​​​​​​റു ല​​​​​​ക്ഷം ജ​​​​​​ന​​​​​​നം

എ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് ഇ​​​​​​തു സം​​​​​​ഭ​​​​​​വി​​​​​​ച്ച​​​​​​ത്? ജ​​​​​​ന​​​​​​നം കു​​​​​​റ​​​​​​ഞ്ഞു, മ​​​​​​ര​​​​​​ണം കൂ​​​​​​ടി. പ​​​​​​ത്തു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ മാ​​​​​​റ്റം നോ​​​​​​ക്കു​​​​​​ക. 2014ൽ 5,34,458 ​​​​​​ജ​​​​​​ന​​​​​​നം. 2024ൽ ​​​​​​ജ​​​​​​ന​​​​​​നം 3,44,766. വ്യ​​​​​​ത്യാ​​​​​​സം 1,89,692 അ​​​​​​ഥ​​​​​​വാ 35.49 ശ​​​​​​ത​​​​​​മാ​​​​​​നം. പ​​​​​​ത്തു വ​​​​​​ർ​​​​​​ഷം​​​കൊ​​​​​​ണ്ടു ജ​​​​​​ന​​​​​​ന​​​​​​ത്തി​​​​​​ൽ മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം കു​​​​​​റ​​​​​​വ്. 2015ൽ​​​നി​​​​​​ന്ന് 36.4 ശ​​​​​​ത​​​​​​മാ​​​​​​നം കു​​​​​​റ​​​​​​വാ​​​​​​യി 2025ലെ ​​​​​​ജ​​​​​​ന​​​​​​നം. ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ട കു​​​​​​റ​​​​​​വ​​​​​​ല്ല ഇ​​​​​​ത്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ജ​​​​​​ന​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കു​​​​​​റ​​​​​​ഞ്ഞു​​​തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​ട്ടു മൂ​​​​​​ന്നു ദ​​​​​​ശ​​​​​​ക​​​​​​മാ​​​​​​കാ​​​​​​റാ​​​​​​യി. 1997ൽ 6,07,727 ​​​​​​ജ​​​​​​ന​​​​​​നം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.​​​ ആ ​​​വ​​​​​​ർ​​​​​​ഷം ഓ​​​​​​രോ 52 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡി​​​​​​ലും സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഓ​​​​​​രോ കു​​​​​​ട്ടി പി​​​​​​റ​​​​​​ന്നു​​​വീ​​​​​​ണു. പി​​​​​​ന്നീ​​​​​​ട് ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​വും അ​​​​​​ത്ര​​​​​​യും ജ​​​​​​ന​​​​​​നം ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. 2024 ലാ​​​​​​ക​​​​​​ട്ടെ 92 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ് ഇ​​​​​​ട​​​​​​വി​​​​​​ട്ടാ​​​​​​ണു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു പി​​​​​​റ​​​​​​വി ന​​​​​​ട​​​​​​ന്ന​​​​​​ത്.

◄1961 മു​​​​​​ത​​​​​​ൽ താ​​​​​​ഴോ​​​​​​ട്ട്

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ജ​​​​​​ന​​​​​​ന​​​​​​ത്തോ​​​​​​ത് കു​​​​​​റ​​​​​​ഞ്ഞു​​​തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത് അ​​​​​​തി​​​​​​നും വ​​​​​​ള​​​​​​രെ മു​​​​​​ൻ​​​​​​പാ​​​​​​ണ്. കേ​​​​​​ര​​​​​​ള സം​​​​​​സ്ഥാ​​​​​​ന രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ​​​​​​കാ​​​​​​ലം മു​​​​​​ത​​​​​​ലേ അ​​​​​​താ​​​​​​രം​​​​​​ഭി​​​​​​ച്ചു. 1958ൽ 24.58 ​​​​​​ആ​​​​​​യി​​​​​​രു​​​​​​ന്നു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ജ​​​​​​ന​​​​​​ന​​​​​​ത്തോ​​​​​​ത്. ആ​​​​​​യി​​​​​​രം ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ള്ള സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ ശ​​​​​​രാ​​​​​​ശ​​​​​​രി ജ​​​​​​ന​​​​​​നം ആ​​​​​​ണു ജ​​​​​​ന​​​​​​ന​​​​​​ത്തോ​​​​​​ത് (ശാ​​​​​​സ്തീ​​​​​​യ​​​​​​മാ​​​​​​യി CBR- Crude Birth Rate). 1961 മു​​​​​​ത​​​​​​ൽ ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും ജ​​​​​​ന​​​​​​ന​​​​​​ത്തോ​​​​​​ത് കു​​​​​​റ​​​​​​ഞ്ഞു​​​വ​​​​​​ന്നു. 1961ൽ ​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സി​​​​​​ബി​​​​​​ആ​​​​​​ർ 25 ആ​​​​​​യി​​​​​​രു​​​​​​ന്നു. പി​​​​​​റ്റേ​​​ വ​​​​​​ർ​​​​​​ഷം 22.73. പി​​​​​​ന്നീ​​​​​​ടൊ​​​​​​രി​​​​​​ക്ക​​​​​​ലും ജ​​​​​​ന​​​​​​ന​​​​​​ത്തോ​​​​​​ത് അ​​​​​​ത്ര​​​​​​യും ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. (അ​​​​​​വ​​​​​​ലം​​​​​​ബം: Vital Statistics - Trend Analysis. Department of Economics and Statistics. GoK)

2024ൽ ​​​​​​ജ​​​​​​ന​​​​​​ന​​​​​​ത്തോ​​​​​​ത് 9.64 ആ​​​​​​യി ഇ​​​​​​ടി​​​​​​ഞ്ഞു. ആ​​​​​​യി​​​​​​രം ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷം പ​​​​​​ത്തി​​​​​​ൽ താ​​​​​​ഴെ മാ​​​​​​ത്രം ജ​​​​​​ന​​​​​​നം എ​​​​​​ന്നാ​​​​​​ണ് ഇ​​​​​​തി​​​​​​ന​​​​​​ർ​​​​​​ഥം. അ​​​​​​ഥ​​​​​​വാ ജ​​​​​​ന​​​​​​നം ഒ​​​​​​രു ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ താ​​​​​​ഴെ​​​​​​യാ​​​​​​യി.

ജ​​​​​​ന​​​​​​ന​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ൽ​​​നി​​​​​​ന്നു മ​​​​​​ര​​​​​​ണം കു​​​​​​റ​​​​​​യ്ക്കു​​​​​​മ്പോ​​​​​​ഴാ​​​​​​ണു സ്വാ​​​​​​ഭാ​​​​​​വി​​​​​​ക വ​​​​​​ർ​​​​​​ധ​​​​​​ന കി​​​​​​ട്ടു​​​​​​ന്ന​​​​​​ത്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ത് (ആ​​​​​​യി​​​​​​രം പേ​​​​​​രി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം അ​​​​​​ഥ​​​​​​വാ CDR Crude Death Rate) 2024ൽ 8.77. 2024​​​​​​ലെ ജ​​​​​​ന​​​​​​ന​​​​​​ത്തോ​​​​​​തി​​​​​​ൽ (9.64) നി​​​​​​ന്നു 2024ലെ ​​​​​​മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ത് (8.77) കു​​​​​​റ​​​​​​ച്ചാ​​​​​​ൽ കി​​​​​​ട്ടു​​​​​​ന്ന​​​​​​ത് 0.87. ഇ​​​​​​തു ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ 0.087 ശ​​​​​​ത​​​​​​മാ​​​​​​നം. അ​​​​​​താ​​​​​​ണു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 2024ലെ ​​​​​​സ്വാ​​​​​​ഭാ​​​​​​വി​​​​​​ക ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യു​​​​​​ടെ നി​​​​​​ര​​​​​​ക്ക്. ഈ ​​​​​​നി​​​​​​ര​​​​​​ക്കു നി​​​​​​ല​​​​​​നി​​​​​​ന്നാ​​​​​​ൽ ജ​​​​​​ന​​​​​​സം​​​​​​ഖ്യ ഒ​​​​​​രു ശ​​​​​​ത​​​​​​മാ​​​​​​നം കൂ​​​​​​ടാ​​​​​​ൻ പ​​​​​​ത്തു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം വേ​​​​​​ണം. ക​​​​​​ഴി​​​​​​ഞ്ഞ മൂ​​​​​​ന്നു ദ​​​​​​ശ​​​​​​ക​​​​​​മാ​​​​​​യി ജ​​​​​​ന​​​​​​ന നി​​​​​​ര​​​​​​ക്കു നി​​​​​​ര​​​​​​ന്ത​​​​​​രം കു​​​​​​റ​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഫ​​​​​​ലം.

1960ക​​​​​​ളു​​​​​​ടെ ഒ​​​​​​ടു​​​​​​വി​​​​​​ൽ ജ​​​​​​ന​​​​​​ന​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ പ്ര​​​​​​ചാ​​​​​​ര​​​​​​ണം ആ​​​​​​സൂ​​​​​​ത്രി​​​​​​ത​​​​​​മാ​​​​​​യി തു​​​​​​ട​​​​​​ങ്ങി​​​​​​യ ശേ​​​​​​ഷം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യു​​​​​​ടെ ഗ​​​​​​തി​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​നു വേ​​​​​​ഗം കൂ​​​​​​ടി. 1961-71നു ​​​​​ശേ​​​​​​ഷം കേ​​​​​​ര​​​​​​ള ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ച എ​​​​​​ണ്ണ​​​​​​ത്തി​​​​​​ലും ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലും കു​​​​​​റ​​​​​​ഞ്ഞു വ​​​​​​ന്ന​​​​​​തു സെ​​​​​​ൻ​​​​​​സ​​​​​​സ് ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ (പ​​​​​​ട്ടി​​​​​​ക 2) കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു.

◄കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വും പ​​​​​​ഠ​​​​​​ന​​​​​​വും

ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ലെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​ത്. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ പു​​​​​​റം​​​നാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു കു​​​​​​ടി​​​​​​യേ​​​​​​റി​​​​​​യും (Emigration) പു​​​​​​റം​​​നാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​​ന്ന് ഇ​​​​​​ങ്ങോ​​​​​​ട്ടു കു​​​​​​ടി​​​​​​യേ​​​​​​റി​​​​​​യും (Immigration) ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട​​​​​​ത​​​​​​ല്ല വൈ​​​​​​റ്റ​​​​​​ൽ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്സ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളും സി​​​​​​വി​​​​​​ൽ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളും. അ​​​​​​വ സെ​​​​​​ൻ​​​​​​സ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലേ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തൂ. അ​​​​​​താ​​​​​​യ​​​​​​ത്, ത​​​​​​ലേ​​​​​​ വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യോ​​​​​​ട് ഇ​​​​​​ക്കൊ​​​​​​ല്ല​​​​​​ത്തെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക വ​​​​​​ർ​​​​​​ധ​​​​​​ന കൂ​​​​​​ട്ടി​​​​​​യാ​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ഇ​​​​​​ക്കൊ​​​​​​ല്ല​​​​​​ത്തെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ കി​​​​​​ട്ട​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും ഒ​​​​​​രു ല​​​​​​ക്ഷ​​​​​​മോ അ​​​​​​തി​​​​​​ല​​​​​​ധി​​​​​​ക​​​​​​മോ ​​​പേ​​​​​​ർ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നും ജോ​​​​​​ലി​​​​​​ക്കു​​​​​​മാ​​​​​​യി സം​​​​​​സ്ഥാ​​​​​​നം വി​​​​​​ട്ടു​​​പോ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ കാ​​​​​​ണു​​​​​​ന്ന വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യു​​​​​​ടെ സ്ഥാ​​​​​​ന​​​​​​ത്ത് ഗ​​​​​​ണ്യ​​​​​​മാ​​​​​​യ കു​​​​​​റ​​​​​​വാ​​​​​​കാം ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കു​​​​​​ടി​​​​​​യേ​​​​​​റ്റം വ​​​​​​ഴി സം​​​​​​ഭ​​​​​​വി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക. കുടി​​​​​​യേ​​​​​​റ്റം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കാ​​​​​​തെ​​​ത​​​​​​ന്നെ കു​​​​​​റ​​​​​​വു വ​​​​​​രാ​​​​​​ൻ പോ​​​​​​കു​​​​​​ന്നു എ​​​​​​ന്നാ​​​​​​ണു മു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. 

K-Rail Survey

◄പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യും ഇ​​​​​​ടു​​​​​​ക്കി​​​​​​യും തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ടു

കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വും മ​​​​​​റ്റു കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും വ​​​​​​ഴി ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് 2001-11 ദ​​​​​​ശ​​​​​​ക​​​​​​ത്തി​​​​​​ൽ ത​​​​​​ന്നെ തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. 2011 സെ​​​​​​ൻ​​​​​​സ​​​​​​സി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ര​​​​​​ണ്ടു ജി​​​​​​ല്ല​​​​​​ക​​​​​​ൾ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ശോ​​​​​​ഷ​​​​​​ണം കാ​​​​​​ണി​​​​​​ച്ചു- പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യും ഇ​​​​​​ടു​​​​​​ക്കി​​​​​​യും. പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യി​​​​​​ൽ മൂ​​​​​​ന്നും ഇ​​​​​​ടു​​​​​​ക്കി​​​​​​യി​​​​​​ൽ 1.8 ഉം ​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം കു​​​​​​റ​​​​​​വ്. പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യി​​​​​​ൽ 2001ലെ 12,34,016ൽ നി​​​​​​ന്ന് 11,97,412ലേ​​​​​​ക്കും ഇ​​​​​​ടു​​​​​​ക്കി​​​​​​യി​​​​​​ൽ 11,29,221ൽ ​​​​​​നി​​​​​​ന്ന് 11,08,974ലേ​​​​​​ക്കും ആ​​​​​​യി​​​​​​രു​​​​​​ന്നു കു​​​​​​റ​​​​​​വ്. ര​​​​​​ണ്ടു ജി​​​​​​ല്ല​​​​​​യി​​​​​​ലുംകൂ​​​​​​ടി കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 56,848. ആ ​​​​​​സെ​​​​​​ൻ​​​​​​സ​​​​​​സി​​​​​​ൽ 11,534 പേ​​​​​​ർ കു​​​​​​റ​​​​​​ഞ്ഞ നാ​​​​​​ഗാ​​​​​​ലാ​​​​​​ൻ​​​​​​ഡ് ജ​​​​​​ന​​​​​​സം​​​​​​ഖ്യ ആ​​​​​​ദ്യ​​​​​​മാ​​​​​​യി കു​​​​​​റ​​​​​​ഞ്ഞ സം​​​​​​സ്ഥാ​​​​​​നം എ​​​​​​ന്ന പേ​​​​​​രു നേ​​​​​​ടി. പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യും ഇ​​​​​​ടു​​​​​​ക്കി​​​​​​യും ചേ​​​​​​ർ​​​​​​ന്നാ​​​​​​ൽ ഉ​​​​​​ള്ള​​​​​​തി​​​​​​ലും കു​​​​​​റ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്നു നാ​​​​​​ഗാ​​​​​​ലാ​​​​​​ൻ​​​​​​ഡി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ.

12 താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​ന്നു ജ​​​​​​ന​​​​​​സം​​​​​​ഖ്യ ചു​​​​​​രു​​​​​​ങ്ങി. ദേ​​​​​​വി​​​​​​കു​​​​​​ളം (കു​​​​​​റ​​​​​​വ് 4.04 ശ​​​​​​ത​​​​​​മാ​​​​​​നം), ഉ​​​​​​ടു​​​​​​മ്പ​​​​​​ഞ്ചോ​​​​​​ല (0.9%), പീ​​​​​​രു​​​​​​മേ​​​​​​ട് (9.10%), കു​​​​​​ട്ട​​​​​​നാ​​​​​​ട് (5.57%), കാ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​പ്പ​​​​​​ള്ളി (1.25%), ചെ​​​​​​ങ്ങ​​​​​​ന്നൂ​​​​​​ർ (3.87%), തി​​​​​​രു​​​​​​വ​​​​​​ല്ല (4.72%), മ​​​​​​ല്ല​​​​​​പ്പ​​​​​​ള്ളി (3.35%), റാ​​​​​​ന്നി (4.64%), കോ​​​​​​ഴ​​​​​​ഞ്ചേ​​​​​​രി (3.4%), അ​​​​​​ടൂ​​​​​​ർ (0.41%), പ​​​​​​ത്ത​​​​​​നാ​​​​​​പു​​​​​​രം (1.05%) എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് ആ ​​​​​​താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ൾ.

2011ലെ ​​​​​​സെ​​​​​​ൻ​​​​​​സ​​​​​​സ് വേ​​​​​​റെ 24 താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ൽ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ വ​​​​​​ർ​​​​​​ധ​​​​​​ന തീ​​​​​​രെ കു​​​​​​റ​​​​​​വാ​​​​​​ണെ​​​​​​ന്നും കാ​​​​​​ണി​​​​​​ച്ചു. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ശ​​​​​​രാ​​​​​​ശ​​​​​​രി വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യാ​​​​​​യ 4.9 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലും താ​​​​​​ഴെ മാ​​​​​​ത്രം വ​​​​​​ർ​​​​​​ധ​​​​​​ന ഉ​​​​​​ള്ള​​​​​​വ​​​​​​യാ​​​​​​ണ് ആ 24 ​​​​​​താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ൾ. അ​​​​​​ന്ന് 63 താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ൾ ആ​​​​​​ണു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​ൽ പ​​​​​​കു​​​​​​തി​​​​​​യി​​​​​​ലേ​​​​​​റെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ലോ അ​​​​​​തി​​​​​​ന​​​​​​ടു​​​​​​ത്തോ എ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ലെ ഈ ​​​​​​പ്ര​​​​​​വ​​​​​​ണ​​​​​​ത എ​​​​​​ന്തി​​​​​​ലേ​​​​​​ക്കാ​​​​​​ണ് വി​​​​​​ര​​​​​​ൽ ചൂ​​​​​​ണ്ടു​​​​​​ന്ന​​​​​​ത്? ഇ​​​​​​തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ച്ച​​​​​​ത് എ​​​​​​ന്താ​​​​​​ണ്?

(നാ​​​​​​ളെ: ചൈ​​​​​​ന​​​​​​യു​​​​​​ടെ വ​​​​​​ഴി​​​​​​യേ കേ​​​​​​ര​​​​​​ളം)

 

K-Rail Survey

Tags : Keralites Decline Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Population

Recent News

Corehub Up