x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നമ്മളിലെ മാവേലിത്തം

എം.​കെ. ഹ​രി​കു​മാ​ർ
Published: August 26, 2026 12:32 AM IST | Updated: August 26, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

ഓ​ണ​ത്തി​ന് മ​ല​യാ​ളി​യെപ്പോ​ലെ ബ​ഹു​സ്വ​ര​ത​യു​ണ്ട്. പൂ​വും കാ​യും വ​ള​വും വി​ള​യും പാ​ട്ടും നൃ​ത്ത​വും സൂ​ര്യ​നും വെ​യി​ലും പൂ​ക്ക​ളും മ​ഴ​യും കാ​റ്റും എ​ല്ലാം കൂ​ടി​ച്ചേ​രു​ന്ന​താ​ണ് ഓ​ണം. ഓ​ണ​ത്തി​ന് സൗ​ന്ദ​ര്യ​മു​ണ്ട്. അ​തു​പോ​ലെ മ​ല​യാ​ളി​യു​ടെ ഐ​ക്യ​ത്തി​നും സ​ഹി​ഷ്ണു​ത​യ്ക്കും ഒ​രോ​ണ​സൗ​ന്ദ​ര്യ​മു​ണ്ട്.

ഓണത്തിലെ ബഹുസ്വരതമ​ല​യാ​ളി​ക്ക് ഐ​ക്യ​വും സ​ഹി​ഷ്ണു​ത​യു​മു​ണ്ട്. ഒ​രു ട്രെ​യി​നി​ലോ ബ​സി​ലോ സ​ഞ്ച​രി​ക്കു​മ്പോ​ൾ, സി​നി​മാ തി​യ​റ്റ​റി​ൽ സി​നി​മ കാ​ണാ​നി​രി​ക്കു​മ്പോ​ൾ തൊ​ട്ട​ടു​ത്തു​ള്ള​വ​നെ ന​മ്മ​ൾ സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​വ​ന്‍റെ ജാ​തി​യോ മ​ത​മോ തി​ര​ക്കു​ന്നി​ല്ല. നാ​ട്ടി​ൽ വെ​ള്ളം പൊ​ങ്ങി​യാ​ൽ നാം ​സാ​ഹോ​ദ​ര്യം വീ​ണ്ടും പ്ര​ക​ടി​പ്പി​ക്കും. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് വ​ച്ചു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്ന വ്യ​വ​സാ​യി​ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​മു​ള്ള നാ​ടാ​ണി​ത്. എ​വി​ടെ​യാ​ണ് ഇ​തു​പോ​ലെ സാ​മൂ​ഹ്യ​ബോ​ധ​മു​ള്ള, സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ജ​ന​ത​യു​ള്ള​ത്! ഇ​പ്പോ​ൾ സ്ത്രീ​ക​ൾ​ക്ക് പി​ങ്ക് ബ​സും പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര​യും അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. ഓ​രോ മ​ല​യാ​ളി​യും ഒ​രു മാ​വേ​ലി​യെ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ‘പാ​താ​ള’​ത്തി​ലേ​ക്കു പോ​യേ​ക്കാ​വു​ന്ന ദു​ർ​ഘ​ട​സ​ന്ധി​യെ അ​വ​ൻ വ​ലം​വ​യ്ക്കു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ, കു​ടും​ബസം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടെ​ങ്കി​ലും അ​പ്പോ​ഴും അ​വ​ൻ കു​ടും​ബ​ത്തി​നും സ്നേ​ഹി​ത​ർ​ക്കും വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്നു, സ​ന്തോ​ഷി​ക്കു​ന്നു.

മലയാളിയുടെ മാവേലിത്തം

എ​ല്ലാ​വ​രും സ​മ​ന്മാ​രാ​കി​ല്ല, ഒ​രി​ക്ക​ലും. ആ ​സ​ങ്ക​ല്പം ഉ​ട്ടോ​പ്യ​യാ​ണ്; ന​ട​ക്കാ​ത്ത സ്വ​പ്നം. ആ​ളു​ക​ൾ​ക്കു വേ​റി​ട്ട അ​ഭി​രു​ചി​യും ചി​ന്ത​യും മ​ത്സ​ര​ബു​ദ്ധി​യും ഉ​ള്ളി​ട​ത്തോ​ളം കാ​ലം സ​മ​ത്വം ഉ​ണ്ടാ​കു​ക​യി​ല്ല. സ​മ​ത്വം വി​പ്ല​വ​ത്തി​ലൂ​ടെ വ​രി​ക​യി​ല്ല. ഇ​ത് മ​ഹാ​ത​ത്വ​ജ്ഞാ​നി ബ​ർ​ട്രാ​ൻ​ഡ് റ​സ​ൽ നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. റ​സ​ൽ പ​റ​ഞ്ഞ​ത്, ഒ​രു വി​പ്ല​വ​ത്തി​ൽ കു​റേപ്പേ​ർ പു​റ​ത്താ​ക്ക​പ്പെ​ടു​ക​യോ മ​രി​ക്കു​ക​യോ നി​ന്ദി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്നു. അ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രുംകൂ​ടി ഉ​ൾ​പ്പെ​ട്ട സ​മൂ​ഹ​ത്തി​ലാ​ണ് വി​പ്ല​വം ന​യി​ച്ച​വ​ർ പി​ന്നീ​ട് താ​മ​സി​ക്കു​ന്ന​ത്. ഒ​രു വി​ഭാ​ഗ​ത്തി​ന് അ​പ​മാ​ന​വും ദുഃ​ഖ​വും ന​ഷ്ട​വു​മു​ള്ള​പ്പോ​ൾ അ​വ​ർ അ​സ​ന്തു​ഷ്ട​രാ​യി​രി​ക്കും. അ​തു പ​രി​ഹ​രി​ക്കാ​നാ​കു​ക​യി​ല്ല. അ​ങ്ങ​നെ സ​മൂ​ഹം വീ​ണ്ടും അ​സ്വ​സ്ഥ​ത​ക​ളി​ലേ​ക്കു നീ​ങ്ങും. മ​റ്റൊ​രു പ്ര​തി​വി​പ്ല​വം അ​വി​ടെ​നി​ന്ന് ആ​രം​ഭി​ക്കു​ന്നു. വി​പ്ല​വ​ത്തി​നു കാ​ര​ണ​മാ​യ വ​സ്തു​ത എ​ന്താ​ണോ അ​തി​ലേ​ക്കു​ത​ന്നെ സ​മൂ​ഹം താ​മ​സി​യാ​തെ എ​ത്തി​ച്ചേ​രു​ന്നു. അ​തേ​സ​മ​യം, ഒ​രു സു​ന്ദ​ര​സ്വ​പ്ന​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ക എ​ന്ന​ത് ന​മ്മു​ടെ കാ​ല്പ​നി​ക​വും അ​നു​ഷ്ഠാ​ന​പ​ര​വു​മാ​യ അ​വ​സ്ഥ​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക. ന​മു​ക്ക് പ്ര​കൃ​തി​യെ സ്നേ​ഹി​ക്കാം. തു​മ്പി​യെ​ക്കു​റി​ച്ച് ക​വി​ത​ക​ൾ എ​ഴു​താം. ഒ​രാ​കാ​ശം ഇ​ളംനീ​ല ക​ല​ർ​ന്ന വെ​ണ്മ​യി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന​ത് ആ​ഘോ​ഷ​ത്തി​ന് അ​ർ​ഥം ന​ൽ​കു​ക​യാ​ണ്.

സമത്വം: സ്വപ്നവും യാഥാർഥ്യവും

മ​നു​ഷ്യ​ർ​ക്കു പാ​പി​യാ​കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന വി​ല​പ്പെ​ട്ട ആ​ശ​യ​ത്തെ കൈ​വി​ടാ​നൊ​ക്കി​ല്ല. എ​പ്പോ​ഴെ​ങ്കി​ലും ഒ​രു ജീ​വി​യെ വേ​ദ​നി​പ്പി​ക്കാ​ത്ത​വ​ർ, ഉ​പ​ദ്ര​വി​ക്കാ​ത്ത​വ​ർ ആ​രു​മു​ണ്ടാ​കി​ല്ല. മാ​താ​പി​താ​ക്ക​ളെ ന​ന്നാ​യി ശു​ശ്രൂ​ഷി​ക്കു​മെ​ങ്കി​ലും, സം​സാ​രി​ക്കാ​നും ച​ലി​ക്കാ​നും ശേ​ഷി​യി​ല്ലാ​തെ ശ​യ്യ​യി​ൽ ആ​ശ്ര​യം തേ​ടു​ന്ന അ​വ​രു​ടെ മ​ന​സി​ലെ നൂ​റു​കൂ​ട്ടം ആ​ശ​ങ്ക​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന പ്ര​തീ​ക്ഷ​ക​ളും അ​വ​സാ​നി​ക്കാ​ത്ത വേ​ദ​ന​ക​ളും മ​ക്ക​ൾ​ക്ക് പ​രി​ഹ​രി​ക്കാ​നാ​കു​ക​യി​ല്ല. അ​വ​രു​ടെ മ​ന​സി​ലൂ​ടെ എ​ന്തൊ​ക്കെ​യാ​ണു ക​ട​ന്നുപോ​കു​ന്ന​തെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും ഊ​ഹി​ക്കാ​നാ​കു​മോ? ഇ​തൊ​ക്കെ പാ​പ​മാ​യി ന​മ്മെ പി​ന്തു​ട​രും. നീ​ര​സം പു​റ​ത്തു പ്ര​ക​ടി​പ്പി​ക്കാ​തി​രി​ക്കാ​നു​ള്ള ഔ​ചി​ത്യ​മാ​ണോ അ​വ​രു​ടെ മൗ​ന​ത്തി​ലൂ​ടെ സം​ക്ര​മി​ക്കു​ന്ന​ത്? മ​ക്ക​ൾ പാ​പം ചെ​യ്യാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. മ​ക്ക​ൾ​ക്ക് ആ​രു​ടെ​യും പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​നാ​വു​ക​യി​ല്ല. ഈ ​യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ മു​റി​വാ​യ കൂ​ടി​ച്ചേ​രു​ന്ന​തി​നു മു​മ്പ് നാം ​പ്ര​സാ​ദ​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​ണ്. ന​മ്മെ വ​ല​യം ചെ​യ്ത പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഒ​രു ഓ​ണ​ത്ത​ല്ല്, ഓ​ണ​ക്ക​ളി, വ​ള്ളം​ക​ളി, ഓ​ണ​സ​ദ്യ ന​മ്മെ എ​വി​ടെ​യെ​ങ്കി​ലും എ​ത്തി​ക്കാ​തി​രി​ക്കി​ല്ല. പു​തു​വ​സ്ത്ര​വും പു​ഞ്ചി​രി​യും സി​നി​മ​യും സാ​ധ​ന​ങ്ങ​ളും ന​മു​ക്ക് അ​വ​കാ​ശ​പ്പെ​ട്ട മാ​വേ​ലി​ത്ത​മാ​ണ്. ന​മ്മ​ളി​ലാ​ണ് മാ​വേ​ലി. ന​മ്മ​ളി​ലാ​ണ് സ​ഹോ​ദ​ര​ൻ. ന​മ്മ​ളി​ലാ​ണ് മ​ത​മൈ​ത്രി. 

മനുഷ്യന്‍റെ ധർമസങ്കടം

ഓ​ണ​സ​ദ്യ ന​മ്മെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ഉ​യ​ർ​ത്തു​ക​യാ​ണ്. ഓ​രോ സ​മു​ദാ​യ​ത്തി​ന്‍റെ​യും ദേ​ശ​ത്തി​ന്‍റെ​യും ക​റി​ക​ൾ ഒ​രു ഇ​ല​യി​ൽ വി​ള​മ്പു​മ്പോ​ൾ നാം ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ഒ​ന്നി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും പ്രാ​തി​നി​ധ്യം ല​ഭി​ക്കു​ന്നു. വ​ല്ല​തും ചെ​റു​തു​മി​ല്ല - ​തു​ല്യ​ത മാ​ത്രം.

ഓ​ണ​ത്തി​ന്‍റെ സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും സ​ത്യ​വും എ​ല്ലാം ഒ​രു ക​വി​യു​ടെ ഭാ​വ​ന​യാ​കാ​നാ​ണ് സാ​ധ്യ​ത. മ​ഹാ​ബ​ലി ഒ​ന്നു​കി​ൽ ഒ​രു മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​യി​രി​ക്ക​ണം; അ​ല്ലെ​ങ്കി​ൽ ഒ​രു മ​ജീ​ഷ്യ​നാ​യി​രി​ക്ക​ണം. കാ​ര​ണം, ഒ​രു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​യാ​കെ സ​ത്യ​സ​ന്ധ​രും സ​ന്തോ​ഷ​മു​ള്ള​വ​രും സാ​ഹോ​ദ​ര്യ ബോ​ധ​മു​ള്ള​വ​രു​മാ​ക്കി മാ​റ്റാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. മ​നു​ഷ്യ​പ്ര​കൃ​തി​യെ മ​ന​സി​ലാ​ക്കു​ന്ന​വ​ർ അ​ത് അം​ഗീ​ക​രി​ക്കു​ക​യി​ല്ല. മ​നു​ഷ്യ​നി​ൽ സ​മ​ത്വ​ബോ​ധ​മോ സാ​ഹോ​ദ​ര്യ​മോ ഇ​ല്ല. മ​നു​ഷ്യ​ൻ പ്ര​കൃ​തി​ക്ക് എ​തി​രാ​ണ്. മ​നു​ഷ്യ​നു സ​ത്യം മാ​ത്രം പ​റ​ഞ്ഞു​കൊ​ണ്ട് ജീ​വി​ക്കാ​നാ​വി​ല്ല. ന​മു​ക്ക് ആ​രോ​ടെ​ങ്കി​ലും അ​നീ​തി ചെ​യ്യാ​തെ ജീ​വി​ക്കാ​നാ​കി​ല്ല. മ​നു​ഷ്യ​പ്ര​കൃ​തി അ​ങ്ങ​നെ​യാ​ണ്.

മ​നു​ഷ്യ​നു ധ​ർ​മം പാ​ലി​ക്ക​ണ​മെ​ങ്കി​ൽ മ​റ്റാ​രോ​ടെ​ങ്കി​ലും അ​ധ​ർ​മം പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രും. അ​താ​ണ് അ​വ​ന്‍റെ ധ​ർ​മ​സ​ങ്ക​ടം. ‘ഒ​രു പീ​ഡ​യെ​റു​മ്പി​നും വ​രു​ത്ത​രു​തെ’​ന്ന് ശ്രീ​നാ​രാ​യ​ണ​ഗു​രു പ​റ​യു​ന്ന​ത് ഒ​രാ​ശ​യ​മാ​ണ്. എ​ന്നാ​ൽ, മ​നു​ഷ്യ​ന് ഉ​റു​മ്പി​നെ കൊ​ല്ലാ​തി​രി​ക്കാ​നാ​വി​ല്ല. മ​നു​ഷ്യ​ൻ ക്രൂ​ര​നാ​ണ്, ഈ ​ഭൂ​മു​ഖ​ത്തു​ള്ള ഏ​തു ജീ​വി​യേ​ക്കാ​ൾ. അ​വ​ന്‍റെ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ക​ട​ന്ന് ഏ​ത് ജീ​വി വ​ന്നാ​ലും കൊ​ല്ല​പ്പെ​ടും. മ​നു​ഷ്യ​നി​ൽ ദ​യ ഇ​ല്ല. അ​തു​കൊ​ണ്ടാ​ണ് മ​ദ​ർ തെ​രേ​സ സ്വ​ന്തം ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ദ​യ എ​ന്താ​ണെ​ന്നു പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദ​യ​യെ മ​ഹ​ത്വ​പ്പെ​ടു​ത്തി​ക്കാ​ണി​ച്ചു.

ത​നി​ക്കുവേ​ണ്ടി മാ​ത്ര​മാ​ണ് ഈ ​ഭൂ​മി എ​ന്നു മ​നു​ഷ്യ​ൻ ചി​ന്തി​ക്കു​ന്നു. അ​വ​ൻ പ​ഞ്ച​ഭൂ​ത​ങ്ങ​ളെ​യും മ​ലി​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​റ്റൊ​രു ജീ​വി​ക്കും ഇ​തി​ൽ പ​ങ്കി​ല്ല. ക​ട​ലി​ൽ വ​ലി​യ രാ​ജ്യ​ങ്ങ​ളു​ടെ വ​ലുപ്പ​ത്തി​ൽ പ്ലാ​സ്റ്റി​ക് കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. സു​ന്ദ​ര​മാ​യ ജീ​വി​ത​മാ​ണ് ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് സ​മ്മാ​നി​ച്ച​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് ദു​ര​ന്ത​മാ​യി​രി​ക്കു​ന്നു.

ഒരിലയിൽ ഒന്നിക്കുന്ന കേരളം

ഒ​ന്നി​ച്ചി​രു​ന്ന് ഉ​ണ്ടി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി ഒ​രു ഇ​ല​യി​ൽ ചോ​റും ക​റി​ക​ളും വി​ള​മ്പി ഒ​രു​മി​ച്ചി​രി​ക്കാ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് പു​തി​യ കേ​ര​ള​ത്തി​ന്‍റെ ന​ല്ല വാ​ർ​ത്ത​യാ​ണ്. എ​ല്ലാ​വ​ർ​ക്കും എ​ല്ലാ രു​ചി​ക​ളും ല​ഭ്യ​മ​ല്ലാ​തി​രു​ന്ന കേ​ര​ള​മാ​യി​രു​ന്നു ഇ​വി​ടെ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ശു​വി​ല്ലാ​ത്ത​വ​നു പാ​ല് കി​ട്ടു​മോ? അ​തു​കൊ​ണ്ട് വി​വി​ധ സ​മു​ദാ​യ​ങ്ങ​ളു​ടെ രു​ചി​ക​ൾ ഒ​രു ഇ​ല​യി​ൽ വി​ള​മ്പു​ന്ന​തോ​ടെ ഒ​രു പു​തി​യ ജ​നാ​ധി​പ​ത്യ​കേ​ര​ളം ഉ​ണ്ടാ​കു​ക​യാ​ണ്.

ഓണം: ആത്മപരിശോധനയുടെ കാലം

ഓ​ണ​ത്തി​ന്‍റെ സ​ന്ദ​ർ​ഭം ന​മ്മെ സ്വ​യം നി​രീ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. അ​തി​നു​ള്ള അ​വ​സ​ര​മാ​ണി​ത്. സ​മ​ത്വ​ബോ​ധ​മി​ല്ലാ​ത്ത ന​മു​ക്ക് അ​തു ഭാ​വ​ന​യി​ൽ ആ​ച​രി​ക്കാം. ന​മ്മ​ൾ എ​ന്നാ​ണ് ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തു​ട​ങ്ങി​യ​ത്? എ​ന്നാ​ണ് പാ​ത്ര​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ത്? അ​തി​നു​മു​മ്പ് ഓ​ണ​ത്തി​നാ​യി ന​മ്മ​ൾ ഒ​രു​മി​ച്ചി​രു​ന്നു എ​ന്നു പ​റ​യു​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്. ന​മ്മു​ടെ ഓ​ണം ഒ​രു ന​വ​കേ​ര​ള സ​ങ്ക​ൽ​പ​മാ​ണ്. നാം ​എ​ങ്ങ​നെ​യാ​ണ് മു​ന്നേ​റേ​ണ്ട​തെ​ന്ന് അ​ത് ഓ​ർ​മി​പ്പി​ക്കു​ന്നു. ഒ​രു പു​തി​യ വ​സ​ന്ത​കാ​ല​ത്തെ​യാ​ണ് ഓ​ണം മ​ന​സി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത്.

ഓ​ണം പു​തി​യ ഒ​രു രാ​ഷ്‌​ട്രീ​യ​വും സം​സ്കാ​ര​വു​മാ​ണ്. ഉ​റു​മ്പി​നും പ​ക്ഷി​ക്കും പ​ട്ടി​ക്കും ഓ​ണ​മു​ണ്ട്. അ​വ​ർ​ക്കും ഇ​ടം കി​ട്ടു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​വും നീ​തി​യും ഉ​റ​പ്പാ​ക്കാ​നു​ള്ള അ​ഭി​ലാ​ഷം.

Tags : NammalileMaavelitham Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up