x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​​​ദ്യു​​​​തിനി​​​​ര​​​​ക്കി​​​​ൽ അ​​​​ടി​​​​മു​​​​ടി മാ​​​​റ്റം; പ​ക​ൽ ചാർജ് കു​റ​യും, രാ​ത്രി കൂ​ടും

വെബ്ഡെസ്ക്
Published: August 26, 2026 03:37 AM IST | Updated: August 26, 2026 03:37 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ക​​​​ൽസ​​​​മ​​​​യ​​​​ത്ത് വൈ​​​​ദ്യു​​​​തി​​​​ക്ക് കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യും രാ​​​​ത്രി​​​​യി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ത്ത് ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല​​​​യും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ ക​​​​ര​​​​ട് താ​​​​രി​​​​ഫ് റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ. 2027 മു​​​​ത​​​​ൽ 2032 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ നി​​​​ര​​​​ക്ക് പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ക​​​​ര​​​​ട് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ.

നി​​​​ല​​​​വി​​​​ലു​​​​ള്ള 2021ലെ ​​​​താ​​​​രി​​​​ഫ് റെഗു​​​​ലേ​​​​ഷ​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വ് 2026-27 സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തോ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ക​​​​ര​​​​ട് റ​​​​ഗു​​​​ലേ​​​​ഷ​​​​നു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

സോ​​​​ളാ​​​​ർ വൈ​​​​ദ്യു​​​​തി കൂ​​​​ടു​​​​ത​​​​ലാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​ക​​​​ൽ സ​​​​മ​​​​യ​​​​ത്ത് കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ അ​​​​ന്ന​​​​ത്തെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം. നി​​​​ല​​​​വി​​​​ൽ മാ​​​​സം 250 യൂ​​​​ണി​​​​റ്റി​​​​നു മു​​​​ക​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ണ് ടൈം ​​​​ഓ​​​​ഫ് ഡേ ​​​​സം​​​​വി​​​​ധാ​​​​നം ബാ​​​​ധ​​​​ക​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ലേ​​​​ക്ക് കു​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ കൊ​​​​ണ്ടുവ​​​​ന്നാ​​​​ൽ രാ​​​​ത്രി​​​​യി​​​​ലെ പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്തെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത കു​​​​റ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം.

ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള പു​​​​ര​​​​പ്പു​​​​റ സോ​​​​ളാ​​​​ർ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് നി​​​​ര​​​​ക്കിള​​​​വ് ന​​​​ൽ​​​​കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശം, ഫി​​​​ക്സ​​​​ഡ് ചാ​​​​ർ​​​​ജ് പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ർ​​​​ദേ​​​​ശം, ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് അ​​​​ത​​​​തു മാ​​​​സംത​​​​ന്നെ ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ർ​​​​ദേ​​​​ശം തു​​​​ട​​​​ങ്ങി​​​​യ​​​വ ക​​​​ര​​​​ട് റെ​​​​ഗു​​​​ലേ​​​​ഷ​​​​നി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം, സേ​​​​വ​​​​നനി​​​​ല​​​​വാ​​​​രം എ​​​​ന്നി​​​​വ കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ച​​​​ട്ട​​​​ങ്ങ​​​​ൾ ക​​​​ര​​​​ട് റെ​​​​ഗു​​​​ലേ​​​​ഷ​​​​നി​​​​ൽ ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും സേ​​​​വ​​​​ന​​​​നി​​​​ല​​​​വാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ൽ​​​​കാ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​മു​​​ണ്ട്. കൂ​​​​ടാ​​​​തെ, കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യ വൈ​​​​ദ്യു​​​​തി സം​​​​ഭ​​​​ര​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും വൈ​​​​ദ്യു​​​​തി വാ​​​​ങ്ങ​​​​ൽ ചെ​​​​ല​​​​വ് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളുമു​​​​ണ്ട്.

വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ, പ്ര​​​​സ​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​പ​​​​രി​​​​പാ​​​​ല​​​​ന ചെ​​​​ല​​​​വു​​​​ക​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള രീ​​​​തി​​​​യി​​​​ലും മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഊ​​​​ർ​​​​ജസം​​​​ഭ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ താ​​​​രി​​​​ഫ് നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​മ​​​​ഗ്ര​​​​മാ​​​​യി ച​​​​ട്ട​​​​ക്കൂ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2021ലെ ​​​​താ​​​​രി​​​​ഫ് റെഗു​​​​ലേ​​​​ഷ​​​​നു​​​​ക​​​​ൾ വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്ത​​​​തി​​​​നു​​​​ശേ​​​​ഷം വൈ​​​​ദ്യു​​​​തി മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളും, സി​​​​ഇ​​​​ആ​​​​ർ​​​​സി, സി​​​​ഇ​​​​എ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച റെ​​​​ഗു​​​​ലേ​​​​ഷ​​​​നു​​​​ക​​​​ളും, കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ച​​​​ട്ട​​​​ങ്ങ​​​​ളും കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് ക​​​​ര​​​​ട് റെ​​​​ഗു​​​​ലേ​​​​ഷ​​​​നു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ 2026ന്‍റെ ക​​​​ണ്‍​സ​​​​ൾ​​​​ട്ടേ​​​​ഷ​​​​ൻ പ്ര​​​​ക്രി​​​​യ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ ക​​​​മ്മീ​​​​ഷ​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ലി​​​​ങ്ക് മു​​​​ഖേ​​​​ന സെ​​​​പ്റ്റം​​​​ബ​​​​ർ 18ന് ​​​​മു​​​​ന്പാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഓ​​​​ഫീ​​​​സ് സ​​​​മ​​​​യ​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹെ​​​​ൽ​​​​പ്പ് ഡെ​​​​സ്കി​​​​ൽ (0471-2735544) ബ​​​​ന്ധ​​​​പ്പെ​​​​ടാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ക​​​​മ്മീ​​​​ഷ​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്. കൂ​​​​ടാ​​​​തെ ത​​​​പാ​​​​ൽ മു​​​​ഖേ​​​​ന​​​​യും ഇ-​​​​മെ​​​​യി​​​​ൽ [email protected] മു​​​​ഖേ​​​​ന​​​​യും സെ​​​​പ്റ്റം​​​​ബ​​​​ർ 25 വ​​​​രെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Tags : ElectricityPrices RadicalChange Night Day Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up