x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മൂ​ന്നു ജി​ല്ല​ക​ളി​ല്‍ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ​ദ്ധ​തി

വെബ്ഡെസ്ക്
Published: August 26, 2026 03:14 AM IST | Updated: August 26, 2026 03:14 AM IST

ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​

കോ​​​ഴി​​​ക്കോ​​​ട്: അ​​​തി​​​വേ​​​ഗം വ​​​ള​​​ര്‍​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ഡെ​​​ലി​​​വ​​​റി, റൈ​​​ഡ് ഷെ​​​യ​​​റിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ലു​​​ള്ള വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന ക​​​ര്‍​മ​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണു വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളൊ​​​രു​​​ക്കു​​ക.

തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ 2026-27 സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള ഒ​​​രു കോ​​​ടി രൂ​​​പ​​​യാ​​ണു വി​​​നി​​​യോ​​​ഗി​​​ക്കു​​​ക. വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ്, കെ​​​യ​​​ര്‍​ടേ​​​ക്ക​​​ര്‍-​​​കം-​​​ഫെ​​​സി​​​ലി​​​റ്റേ​​​റ്റ​​​റുടെ യും സ്വീ​​​പ്പ​​​ര്‍-​​​കം-​​​സാ​​​നി​​​റ്റേ​​​ഷ​​​ന്‍ വ​​​ര്‍​ക്ക​​​റുടെയും സേ​​​വ​​​ന-​​​വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് ഉ​​​ട​​​ന്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ കം​​പ്യൂ​​​ട്ട​​​റു​​​ക​​​ളും മ​​​റ്റ് ഐ​​​ടി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ വാ​​​ങ്ങും.

പൂ​​​ര്‍​ണ​​സ​​​മ​​​യ ജോ​​​ലി​​​യ​​​ല്ലാ​​​തെ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി, ഇ ​​​കൊ​​​മേ​​​ഴ്‌​​​സ് പോ​​​ലു​​​ള്ള ജോ​​​ലി​​​ക​​​ള്‍ ചെ​​​യ്യു​​​ന്ന സ്വ​​​ത​​​ന്ത്ര ക​​​രാ​​​ര്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാണ് ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ൾ. ഗി​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്നു​​​ണ്ട്.

ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ഔ​​​പ​​​ചാ​​​രി​​​ക സു​​​ര​​​ക്ഷാവ​​​ല​​​യം ഒ​​​രു​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​പ​​​ക​​​ട ഇ​​​ന്‍​ഷുറ​​​ന്‍​സ്, ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷ, വ​​​യോ​​​ജ​​​ന സു​​​ര​​​ക്ഷ തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.

Tags : GigWorkers RestCenters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up