x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ വാ​യ്പ തീ​ർ​പ്പാ​ക്ക​ൽ; ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് 50% വ​രെ ഇ​ള​വു ന​ൽ​കാം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 26, 2026 03:31 AM IST | Updated: August 26, 2026 03:31 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം. ഒ​​​റ്റ​​​ത്ത​​​വ​​​ണ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​ശ്വാ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ആ​​​ശ്വാ​​​സ് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​യെയും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. സി​​​റ്റിം​​​ഗി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും. എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ 35 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ച​​​ട്ട​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ വ​​​രു​​​ത്തി. ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി​​​യി​​​ൽ എം​​​പി​​​മാ​​​രാ​​​കും പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​കു​​​ക.

ഇ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​ക്ക് 50 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശയി​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കും. ഇ​​​തോ​​​ടെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സ​​​മി​​​തി​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ പ​​​കു​​​തി വ​​​രെ ഇ​​​ള​​​വ് ന​​​ൽ​​​കാ​​​നാ​​​കും. സം​​​ഘ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ 25 ശ​​​ത​​​മാ​​​നം പ​​​ലി​​​ശയി​​​ള​​​വ് ന​​​ൽ​​​കാ​​​ൻ മാ​​​ത്രം വ്യ​​​വ​​​സ്ഥ ഉ​​​ള്ള​​​പ്പോ​​​ഴാ​​​ണ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ പ​​​ലി​​​ശ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കു​​​ക.

ന​​​ഷ്ട​​​ത്തി​​​ലാ​​​യി പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെകൂ​​​ടി ഭാ​​​ഗ​​​മാ​​​യാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി ഒ​​​റ്റ​​​ത്ത​​​വ​​​ണ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മാ​​​കു​​​ന്ന​​​ത്. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച തു​​​ക തി​​​രി​​​കെ കി​​​ട്ടാ​​​നാ​​​കാ​​​തെ നി​​​ക്ഷേ​​​പ​​​ക​​​ർ ന​​​ട്ടംതി​​​രി​​​യു​​​ന്ന 441 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.ഈ ​​​മാ​​​സം 31ന് ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നി​​​രു​​​ന്ന ആ​​​ശ്വാ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നീ​​​ട്ടി​​​യ​​​ത്.

മ​​​ഴ​​​ക്കെ​​​ടു​​​തി, ഓ​​​ണാ​​​വ​​​ധി എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ഇ​​​തു​​​വ​​​രെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 100 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

Tags : LoanSettlement CooperativeBanks Representatives Discount Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up