x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശൈശവ വിവാഹം ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാം 1098ൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 26, 2026 03:26 AM IST | Updated: August 26, 2026 03:26 AM IST

മ​​​​ന്ത്രി അ​​​​ന്ന​​​​പൂ​​​​ർ​​​​ണ ദേ​​​​വി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് എ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും ശൈ​​​​ശ​​​​വ വി​​​​വാ​​​​ഹം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി കാ​​​​ണു​​​​ക​​​​യോ സം​​​​ശ​​​​യി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ മൗ​​​​നം പാ​​​​ലി​​​​ക്ക​​​​രു​​​​തെ​​​​ന്നും ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ 1098 എ​​​​ന്ന ഹെ​​​​ൽ​​​​പ് ലൈ​​​​ൻ ന​​​​മ്പ​​​​റി​​​​ലേ​​​​ക്കു വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച് കേ​​​​ന്ദ്ര വ​​​​നി​​​​താ-​​​​ശി​​​​ശു വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി അ​​​​ന്ന​​​​പൂ​​​​ർ​​​​ണ ദേ​​​​വി.

ശൈ​​​​ശ​​​​വ വി​​​​വാ​​​​ഹം വെ​​​​റു​​​​മൊ​​​​രു സാ​​​​മൂ​​​​ഹി​​​​ക​​​​തി​​​​ന്മ മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്ന് എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റി​​​​പ്പി​​​​ൽ മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ, വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യം, ഭാ​​​​വി എ​​​​ന്നി​​​​വ​​​​യെ ഇ​​​​തു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

ന​​​​മ്മു​​​​ടെ പെ​​​​ൺ​​​​മ​​​​ക്ക​​​​ളു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഭാ​​​​വി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും ‘ശൈ​​​​ശ​​​​വ വി​​​​വാ​​​​ഹ​​​​ര​​​​ഹി​​​​ത ഭാ​​​​ര​​​​തം’എ​​​​ന്ന ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​മൂ​​​​ഹം ഒ​​​​ന്നി​​​​ച്ചു​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : Notice ChildMarriage Call1098 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up