District News
കടുത്തുരുത്തി:സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സ്വാതന്ത്രദിനാഘോഷവും പരിശുദ്ധ ദൈവമാതാവിന്റ് സ്വര്‍ഗാരോപണ തിരുനാളും ആചരിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ദേവാലയാങ്കണത്തില്‍ മന്ത്രി മോന്‍സ് ജോസഫ് ദേശീയപതാക ഉയര്‍ത്തി. വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, സഹവികാരി ഫാ.ഏബ്രഹാം പെരിയപ്പുറത്ത് തുടങ്ങിയവരും ഇടവകാംഗങ്ങളും പങ്കെടുത്തു. മധുരപലഹാര വിതരണവും നടന്നു. തിരുനാളാഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടന്നു.
Kerala
തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാര്‍ഥികൾക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്. ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്‍ഥികൾ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷത്തിന്റെ ഭാഗമാകാം.
ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചത്. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും.
ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങള്‍ തുറക്കുക. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവധിയില്ല. ഒന്‍പത് ദിവസമേ ഓണം അവധി നല്‍കിയിട്ടുള്ളൂ.
District News
തൊടുപുഴ: മഹാത്മഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓര്മ പുതുക്കി തൊടുപുഴ സീനിയര്‍ സിറ്റിസണ്‍സ് ഫോറം. ഇന്ത്യന്‍ സായുധ സേനയില്‍നിന്ന് കമ്മീഷന്‍ഡ് ഓഫീസറായി വിരമിച്ച ക്യാപ്റ്റന്‍ സി.ജെ. ജോസഫിനെ യോഗത്തില്‍ ആദരിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഐവാന്‍ സബാസ്റ്റ്യന്‍, സെക്രട്ടറിജയിംസ് മാളിയേക്കല്‍, ട്രഷറര്‍ ഏബ്രഹാം ഡേവിഡ്, പി.ജി. ബാലകൃഷ്ണന്, വിന്‍സെന്റ് പുത്തിരി, കെ.വി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജ് സ്കിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേൾഡ് യൂത്ത് സ്കിൽ ഡേ ആഘോഷവും പ്രദർശനവും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു കോഡിനേറ്റർമാരായ ആഷിൻ ജോസ്, മോനിഷ എം മോഹനൻ, എൽദോസ് ബേബി, റ്റോബി സണ്ണി എന്നിവർ നേതൃത്വം നൽകി ക്ലബ്ബിന്റെ അംഗങ്ങളായ വിദ്യാർഥികൾ ഒരുക്കിയ 42 സ്റ്റാളുകൾ ഉണ്ടായിരുന്നു കൂടാതെ വിവിധ പ്രോജക്ട് ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു.
മത്സരാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ട പ്രദർശനങ്ങൾക്ക് സമ്മാനങ്ങൾ നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും വിവിധ ആപ്പുകളുടെ അവതരണവും പ്രദർശനത്തിനുമിഴിവേകി. സ്റ്റാർട്ടപ്പുകളായി വളർത്തി എടുക്കാൻ സാധിക്കുന്ന ആശയങ്ങൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്ന് കോളജ് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: ഭാരതത്തിന്റെ അപ്പസ്തോലൻ മാർതോമാശ്ലീഹായുടെ ദീപ്തസ്മരണ പുതുക്കി ഇന്ന് ദുക്റാന തിരുനാൾ. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിരുനാൾ ആചരണവും സഭാദിനാഘോഷവും നടക്കും.
രാവിലെ 8.30ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തും. തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ റാസ കുർബാന. ബിഷപ് മാർ ബോസ്കോ പുത്തൂർ വചനസന്ദേശം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, റോജി എം. ജോൺ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർക്ക് സഭയുടെ ആദരം സമർപ്പിക്കും. സഭാംഗവും കത്തോലിക്ക കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസി വ്യവസായി ഷെവ. ഡേവിസ് എടക്കളത്തൂരിനെയും ആദരിക്കും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ പതാകപ്രയാണം മേജർ ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം, കലാപരിപാടികൾ എന്നിവയുണ്ടാകും.
District News
കോയമ്പത്തൂർ: ദീപികയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് ‘മെറിറ്റ് ഡേ ’ രാമനാഥപുരം ട്രിനിറ്റി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തി. പി.കെ. ദാസ് സർവകലാശാല രജിസ്ട്രാർ ഡോ. അനിരുദ്ധൻ, പിപിജി കോളജ് അസിസ്റ്റന്റ് പ്രഫസർ സി. ശങ്കർ, ട്രിനിറ്റി ഐ കെയർ ഹോസ്പിറ്റൽ പിആർഒ എം.എസ്. ജോ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
തുടർന്നുനടന്ന പൊതുയോഗത്തിൽ സ്കൂൾ കറസ്പോണ്ടന്റ് ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.
ദീപിക രൂപത കോ-ഓർഡിനേറ്റർ ഫാ. ജിയോ കുന്നത്തുപറമ്പിൽ, ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ.ജെ. ധനലക്ഷ്മി എന്നിവർ ആശംസാപ്രസംഗം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് യംഗ് മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്ത് ആദരിച്ചു.
ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് സ്വാഗതവും കോയമ്പത്തൂർ ഏരിയ മാനേജർ ജി. സന്തോഷ് നന്ദിയും പറഞ്ഞു. കോയമ്പത്തൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച 'ഭദ്രാസന ദിനം' വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ പ്രത്യേക പ്രാർഥനകളും ആരാധനകളും നടന്നു. ഭദ്രാസനത്തിന്റെ ഇതുവരെയുള്ള വളർച്ചയിൽ ദൈവത്തിന് നന്ദി പറയുന്നതിനും ഭാവി പ്രവർത്തനങ്ങൾക്കായി കരുത്തുരാർജ്ജിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവച്ചത്.
ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവിധ ഇടവകകളിൽ 'പുൾപിറ്റ് എക്സ്ചേഞ്ച്' നടന്നു. വികാരിമാർ മറ്റു ഇടവകകളിൽ പോയി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കുകയും ചെയ്തു. ഭദ്രാസനത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനാക്രമമാണ് എല്ലാ ഇടവകകളിലും ഉപയോഗിച്ചത്.
ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്ക് ഹൂസ്റ്റണിൽ നിന്നുള്ള വികാരി റവ സോനു സ്കറിയാ വർഗീസ് കാർമികത്വം വഹിച്ചു. ജെഫ് തോമസ്, ഫിൽ മാത്യു, രാജു വർഗീസ് ,സജി ജോർജ്, ജയാ ജോർജ് എന്നിവർ സഹകാർമികരായിരുന്നു.
ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് വിശ്വാസികൾക്കായി നൽകിയ സന്ദേശത്തിൽ, ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ പ്രയത്നിച്ച പൂർവികരെ നന്ദിയോടെ സ്മരിച്ചു.
"ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. വൈദികരും അൽമായരും സംഘടനകളും മിഷൻ സംരംഭങ്ങളും ഒരേ മനസോടെ പ്രവർത്തിക്കുന്നത് വഴി കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കാൻ നമുക്ക് സാധിക്കും എന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.
ഭദ്രാസന പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഓരോ ഇടവകകളിലും പ്രത്യേക സ്തോത്രകാഴ്ചയും വ്യക്തിഗത സംഭാവനകളും ശേഖരിച്ചു. സഭയുടെ വിവിധ മിഷൻ പ്രോജക്റ്റുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ തുക വിനിയോഗിക്കും. ശേഖരിച്ച തുക എത്രയും വേഗം ഭദ്രാസന ഓഫീസിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.
നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാർത്തോമ വിശ്വാസികളുടെ ഐക്യവും സഭയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ഭദ്രാസന ദിനാചരണം.
District News
കുറവിലങ്ങാട്: വലിയനോമ്പിന്റെ പുണ്യത്തിലേക്ക് പ്രവേശിക്കാൻ കൂടുതൽ ആത്മീയത സമ്മാനിച്ച് കുറവിലങ്ങാട് പത്താംതീയതി തിരുനാളിലേക്ക് പ്രവേശിക്കുന്നു. ദേശത്തിരുനാളുകളുടെ സമാപനമെന്ന നിലയിലാണ് പത്താംതീയതി തിരുനാൾ. ഒരു മാസത്തോളമായി സഭൈക്യവാരവും മൂന്നുനോമ്പ് തിരുനാളുമായി നാടാകെ വലിയ ആത്മീയ ആഘോഷത്തിലാണ്.
പത്താംതീയതി തിരുനാളിന്റെ ആദ്യദിനമായ 14നു രാവിലെ അഞ്ചിന് തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. 5.30, 7.00, 8.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. അഞ്ചിന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാർമികത്വം വഹിക്കും. 6.30ന് പ്രദക്ഷിണം.
സമാപനദിവസമായ 15ന് 5.30, 7.00, 8.45, 11.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. 4.30ന് ഫാ. കുര്യാക്കോസ് വട്ടമുകളേൽ തിരുനാൾ കുർബാനയർപ്പിക്കും. 6.15ന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം. 11.15ന് തിരുസ്വരൂപങ്ങൾ തിരികെ പ്രതിഷ്ഠിക്കും.
നാടിന്റെ സാരഥിമാർ നാളെ പുണ്യാളനെ വണങ്ങാനെത്തും
കുറവിലങ്ങാട്: നാടിന്റെ ഗതാഗതരംഗത്ത് വേറിട്ട സേവനം നൽകുന്ന സാരഥിമാർ ഒരുമിച്ച് നാളെ പുണ്യാളനെ വണങ്ങി പ്രാർഥിക്കാനെത്തും. ദേശത്തിരുനാളുകളുടെ സമാപനത്തിൽ നാട്ടിലെ വിവിധ ടാക്സി സ്റ്റാൻഡുകളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണങ്ങൾ നാടിന്റെ വേറിട്ട കാഴ്ചയാണ്. നാനാജാതി മതസ്ഥരായ ഡ്രൈവർമാർ ഒരുമിച്ചുചേർന്ന് ആഘോഷമായി കഴുന്നെടുത്ത് സ്റ്റാൻഡുകളിലെ പ്രത്യേക പന്തലിൽ പ്രതിഷ്ഠിച്ച് ആഘോഷമായി തിരികെ എത്തിക്കുന്നത് നാടിന്റെ സവിശേഷതയാണ്.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് ഏറ്റവും വലിയ ആഘോഷം. കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വലിയ ആഘോഷമാണിവിടെ. കോഴാ, മുട്ടുങ്കൽ, സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിലും കഴുന്ന് പ്രത്യേക പന്തലുകളിൽ പ്രതിഷ്ഠിക്കും.
രാവിലെ എത്തിക്കുന്ന കഴുന്ന് ഒരു പകൽ മുഴുവൻ ആഘോഷമായി വണങ്ങിയ ശേഷമാണ് പള്ളിയിലേക്ക് പ്രദക്ഷിണമായി എത്തിക്കുന്നത്. ഓരോ പന്തലിലും പ്രത്യേക പ്രാർഥനകൾ വൈദികരെത്തി നടത്തും. ടാക്സി സ്റ്റാൻഡുകൾക്കൊപ്പം വിവിധ വ്യാപാരസ്ഥാപനങ്ങളിലും കഴുന്നെത്തിച്ച് പ്രതിഷ്ഠിക്കാറുണ്ട്
District News
തൃശൂർ: അമല മെഡിക്കൽ കോളജിൽ നടത്തിയ ലോക കാൻസർ ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു.
ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ് താഴത്ത്, റേഡിയേഷൻ മേധാവി ഡോ. ജോമോൻ റാഫേൽ, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരുണ്‍ കെ. ബാലൻ എന്നിവർ പ്രസംഗിച്ചു. ബോധവൽക്കരണറാലി, സ്കിറ്റ്, മ്യൂസിക് തെറാപ്പി എന്നിവയും നടത്തി.
District News
മങ്കൊമ്പ്: മുട്ടാർ ഗ്രാമപഞ്ചായത്തിൽ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ടി. റോസമ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോജൻ ജോർജ്, മാത്യു എം. വർഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ബൈജു, ടി.പി. വിനോദൻ, ജെ. ജോബിൻ, അമ്പിളി പ്രമോദ്, ജോസ് ബോബൻ, മിനിമോൾ ആന്റണി, നിജാ സുരേഷ്, രാജി സുനിൽ, പ്രവീണ ഉദയപ്പൻ, ഹെഡ് ക്ലർക്ക് എ. അജിത തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷൻ കെ. ജയകുമാർ പറഞ്ഞു.
മകരവിളക്ക് ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിംഗ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നുമാണ് ജയകുമാർ പറഞ്ഞത്. അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയകുമാർ അറിയിച്ചു.
അതേസമയം ഷൂട്ടിംഗ് നടന്നത് പമ്പയിൽ ആണെന്നാണ് സംവിധായകൻ അനുരാജ് പ്രതികരിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണെന്നും അനുരാജ് പറഞ്ഞു.
പിന്നീട് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വച്ച് കണ്ടു. എിജിപിയാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും അനുരാജ് പറഞ്ഞു.
District News
കോതമംഗലം: കീരംപാറ ഇടവകയിൽ 70 വയസിനുമുകളിൽ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുൾ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കൾ കാഴ്ചയർപ്പണം നടത്തി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുർ ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.
ജീവിതത്തിന്റെ ഏതൊരവസ്ഥയിലും സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരിക്കുമ്പോഴാണ് ജീവിതം മനോഹരമാണെന്ന് പറയാൻ കഴിയുക. അതിനായി ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയും ദൈവത്തിലാശ്രയിക്കുകയും ചെയ്യണമെന്ന് ദിവ്യബലിമധ്യേ ബിഷപ് ഉദ്ബോധിപ്പിച്ചു.
ദിവ്യബലിക്കശേഷം നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ബിഷപ് എല്ലാ മാതാപിതാക്കൾക്കും സമ്മാനം നൽകി. ഇടവകവികാരി ബിഷപ്പിന് മൊമെൻറ്റോ നൽകി ആദരിച്ചു. ഇടവകയിലെ 100-ലധികം മാതാപിതാക്കൾ പങ്കെടുത്തു. ഫാമിലി അപ്പോസ്തലേറ്റ്, പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപിച്ചത്.
കൈക്കാരൻ മൈക്കിൾ തെക്കേകുടി, ഫാമിലി അപ്പോസ്തലേറ്റ് പ്രസിഡന്റ് ഷോജി കണ്ണംപുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, സൺൺഡേ സ്കൂൾ ഹെഡ്മിസ്ടിസ് ജിൻസി ജോമോൻ, സിസ്റ്റർ റാണി ടോം, മീഡിയ കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.