x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​രം​പാ​റ ഇ​ട​വ​ക​യി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ ദി​നാ​ച​ര​ണം


Published: January 20, 2026 06:45 AM IST | Updated: January 20, 2026 06:45 AM IST

കോ​ത​മം​ഗ​ലം: കീ​രം​പാ​റ ഇ​ട​വ​ക​യി​ൽ 70 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫ്യു​ൾ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​നു മു​ന്നോ​ടി​യാ​യി മാ​താ​പി​താ​ക്ക​ൾ കാ​ഴ്ച​യ​ർ​പ്പ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഗോ​ര​ക്പു​ർ ബി​ഷ​പ് മാ​ർ മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ജീ​വി​ത​ത്തി​ന്‍റെ ഏ​തൊ​ര​വ​സ്ഥ​യി​ലും സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ജീ​വി​തം മ​നോ​ഹ​ര​മാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​ക. അ​തി​നാ​യി ദൈ​വം ത​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി​പ​റ​യു​ക​യും ദൈ​വ​ത്തി​ലാ​ശ്ര​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ദി​വ്യ​ബ​ലി​മ​ധ്യേ ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ദി​വ്യ​ബ​ലി​ക്ക​ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് എ​ല്ലാ മാ​താ​പി​താ​ക്ക​ൾ​ക്കും സ​മ്മാ​നം ന​ൽ​കി. ഇ​ട​വ​ക​വി​കാ​രി ബി​ഷ​പ്പി​ന് മൊ​മെ​ൻ​റ്റോ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ട​വ​ക​യി​ലെ 100-ല​ധി​കം മാ​താ​പി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ്, പി​തൃ​വേ​ദി, മാ​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പി​ച്ച​ത്.

കൈ​ക്കാ​ര​ൻ മൈ​ക്കി​ൾ തെ​ക്കേ​കു​ടി, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് പ്ര​സി​ഡ​ന്‍റ് ഷോ​ജി ക​ണ്ണം​പു​ഴ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി പു​ളി​ക്ക​ൽ, സ​ൺ​ൺ​ഡേ സ്‌​കൂ​ൾ ഹെ​ഡ്മി​സ്ടി​സ് ജി​ൻ​സി ജോ​മോ​ൻ, സി​സ്റ്റ​ർ റാ​ണി ടോം, ​മീ​ഡി​യ കോ-​ഓ​ഡി​നേ​റ്റ​ർ ജോ​ൺ​സ​ൻ ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Senior Citizens Day

Recent News

Corehub Up