മണ്ണാർക്കാട്: സെന്റ് ഡൊമിനിക് കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം, സെന്റ് ഡൊമിനിക് ഡേ, മെറിറ്റ് ഡേ, ഇൻവെസ്റ്റിചർ സെറിമണി എന്നിവ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായി. ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, പ്രഫ. ജോൺ മാത്യു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർകുട്ടി, സിസ്റ്റർ ബീന (ഫിനാൻഷ്യൽ കൗൺസിലർ), വാർഡ് കൗൺസിലർ രവികുമാർ എന്നിവർ വിശിഷ്ടാതിഥികളായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോഫി ഒപി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് കെ.പി. അക്ബർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും, ദേശഭക്തിഗാനവും മാറ്റുകൂട്ടി. അക്കാദമിക് രംഗത്തും വിവിധ മേഖലകളിലും മികവ് തെളിയിച്ച വിദ്യാർഥികളെ മെറിറ്റ് ഡേയുടെ ഭാഗമായി ആദരിച്ചു. വിദ്യാർഥി നേതാക്കൾക്ക് ഉത്തരവാദിത്വങ്ങൾ കൈമാറുന്ന ഇൻവെസ്റ്റിചർ സെറിമണിയും ചടങ്ങിൽ നടന്നു. പുതിയ വിദ്യാർഥി നേതാക്കൾ പ്രതിജ്ഞചൊല്ലി ചുമതലകൾ ഏറ്റെടുത്തു.
Tags : nattu vishesham Independence Day