x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം


Published: August 16, 2026 05:13 AM IST | Updated: August 16, 2026 05:13 AM IST

മാ​റ​ന​ല്ലൂ​ർ: ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ച്ചു. ബീ​ഹാ​ർ റെ​ജി​മെ​ന്‍റ് രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ് മേ​ജ​ർ വി​പി​ൻ വി​ക്ര​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സാം​ജി വ​ട​ക്കേ​ടം സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​പ്രേം​ജി​ത്ത് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ളി​ന്‍റെ ചാ​രി​റ്റി പ​രി​പാ​ടി​യാ​യ കാ​സാ​യു​ടെ ഉ​ദ്ഘാ​ട​നം ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജ് മു​ൻ പ്ര​ഫ​സ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ. സി. ​മോ​ഹ​ന​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​വി​ധ അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കും അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ​ക്കും കൈ​മാ​റി.

Tags : nattu vishesham Independence Day Christ Nagar

Recent News

Corehub Up