x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് യൂ​ത്ത് സ്കി​ൽ ഡേ ​ആ​ഘോ​ഷ​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു


Published: July 15, 2026 06:14 PM IST | Updated: July 15, 2026 06:14 PM IST

സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നിർവഹിക്കുന്നു

കോ​ട്ട​യം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് സ്കി​ൽ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ൾ​ഡ് യൂ​ത്ത് സ്കി​ൽ ഡേ ​ആ​ഘോ​ഷ​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ്ണ രാ​ജു കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ഷി​ൻ ജോ​സ്, മോ​നി​ഷ എം ​മോ​ഹ​ന​ൻ, എ​ൽ​ദോ​സ് ബേ​ബി, റ്റോ​ബി സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി ക്ല​ബ്ബി​ന്‍റെ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ 42 സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു കൂ​ടാ​തെ വി​വി​ധ പ്രോ​ജ​ക്ട് ആ​ശ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​ക്ക​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ ആ​പ്പു​ക​ളു​ടെ അ​വ​ത​ര​ണ​വും പ്ര​ദ​ർ​ശ​ന​ത്തി​നു​മി​ഴി​വേ​കി. സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​യി വ​ള​ർ​ത്തി എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്ക് എ​ല്ലാ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : WorldYouthSkills Day celebration exhibition organized

Recent News

Corehub Up