x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു


Published: August 16, 2026 05:03 AM IST | Updated: August 16, 2026 05:03 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും ഇ​ന്ന​ലെ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബ് നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​സ് ക്ല​ബ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​ കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ദേ​ശീ​യ പ​താ​ക​യു​യ​ര്‍​ത്തി. കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ നി​യ​ന്ത്ര​ണ ചു​മ​ത​ല വ​ഹി​ച്ച സു​ബേ​ദാ​ര്‍ മേ​ജ​ര്‍ ആ​ന്‍​ഡ് ഓ​ണ​റ​റി ല​ഫ്റ്റ​ന​ന്‍റ് എം. ​ജ​യ​ന്ത​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു സ്വാ​ ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

പ​ര​ണി​യം ഗ​വ. വി ​ആ​ന്‍​ഡ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം ജേ​ക്ക​ബ് ജ​യ​ൻ, പ്രി​ൻ​സി​പ്പ​ൽ റീ​ന സ​ത്യ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എ.​കെ. ലി​നി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​വ​ളാ​കു​ളം റൂ​റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു​വും നെ​യ്യാ​റ്റി​ൻ​ക​ര അ​ഗ്രോ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സൊ​സൈ​റ്റി​യി​ലെ ആ​ഘോ​ഷം ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. സ​ജീ​വ് കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൂ​ര്‍​ദു​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് ഹൈ​സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് എ​സ്പി​സി, സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ് എ​ന്നീ യൂ​ണി​റ്റു​ക​ളു​ടെ പ​രേ​ഡ് ന​ട​ന്നു. ഗാ​ന്ധി​ദ​ര്‍​ശ​ന്‍ ക്ല​ബ് ഉ​ദ്ഘാ​ട​നം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മി​നി ആ​ന്‍റ​ണി നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബെ​യ്സി​ല്‍ ഷി​ബു അ​ധ്യ​ക്ഷ​നാ​യി. കാ​ഞ്ഞി​രം​കു​ളം എ​സ്എ​ച്ച്ഒ വി. ​ജ​യ​കു​മാ​ര്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ജിം കാ​ര്‍​വി​ന്‍ റോ​ച്ച്, സ്റ്റാ​ഫ് പ്ര​തി​നി​ധി പി. ​ജോ​ളി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി എ.​എ​സ് നി​ര​ഞ്ജ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​യി​ര ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എ​സ്.​കെ. ബെ​ന്‍ ഡാ​ര്‍​വി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​ഴ​ക്കോ​ട് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് എ​ല്‍​പി സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ദ​ര്‍​ശ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഹെ​ഡ്മി​സ്ട്ര​സ് മാ​യ, മാ​നേ​ജ​ര്‍ അ​ന്പി​ളി, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ. ​ആ​ന്‍​സ​ല​ന്‍ ദേ​ശീ​യ പ​താ​ക​യു​യ​ര്‍​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍​നാ​യ​ര്‍, എം. ​ഷാ​ന​വാ​സ്, പി. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ബാ​ല​രാ​മ​പു​രം ന​വ​താ​ര വി​മ​ൺ​സ് ആ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ ന​വ​താ​ര ബാ​ല​വേ​ദി അം​ഗ​ങ്ങ​ളാ​യ ല​ക്ഷ്മ​ൺ ശ​ങ്ക​ർ, എ​ൻ. ആ​ദി​ത്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി. പ​രി​പാ​ടി​ക​ള്‍​ക്ക് ന​വ​താ​ര ക​ൾ​ച്ച​റ​ൽ ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ. സു​ബ്ബ​യ്യ​ൻ, സെ​ക്ര​ട്ട​റി ബാ​ല​രാ​മ​പു​രം രാ​ജു, ന​വ​താ​ര വി​മ​ൺ​സ് ആ​ന്‍​ഡ് ചി​ൽ​ഡ്ര​ൻ​സ് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജെ. ​ശി​വ​ര​ഞ്ജി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​മു​കി​ൻ​കോ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് സു​ധ​കു​മാ​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ഡോ. ​ശ്രീ​ര​ഞ്ജ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ബാ​ല​രാ​മ​പു​രം ന​സ്ര​ത്ത് ഹോം ​ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 80 -ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പാ​ങ്ങോ​ട് ആ​ർ​മി ജോ​യി​ന്‍റ് ക​മ്മീ​ഷ​ൻ ഓ​ഫീ​സ​ർ സു​ജി​ത്ത് കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്‌​കൂ​ൾ ബ​ർ​സാ​ർ ഫാ. ​ആ​ന്‍റോ വ​ട​ക്കേ​തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ടി. ​ജോ​സ​ഫ് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി, ഹ​വി​ൽ​ദാ​ർ ഗി​രീ​ഷ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ന​ന്ത​കൃ​ഷ്ണ​ൻ, ജി​യ, ആ​ദി​ക, വേ​ദാ​ന​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ കു​ട്ടി​ക​ൾ​ക്ക് ചൊ​ല്ലി​കൊ​ടു​ത്തു.

വെ​ട്ടു​കാ​ട് മാ​ദ്രെ ദേ ​ദേ​വൂ​സ് പ​ള്ളി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദേ​വാ​ല​യ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ൽ എ​ൻ​സി​സി തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ണ്ടിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ അ​രു​ൾ തോ​മ​സ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പ്ര​തി​രോ​ധ സേ​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വെ​ട്ടു​കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ് ജ​വാ​ൻ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ൽ​കി. പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​എം. സ​ക്ക​റി​യ, ജ​യ് ജ​വാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​യോ​ണ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ട്ടു​കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജു വി​ല്ല്യം സ്വാ​ഗ​ത​വും പാ​രീ​ഷ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്തു​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

കു​ന്ന​ത്തു​കാ​ല്‍: ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. പു​ഷ്പ​വ​ല്ലി ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ടി. ​സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ള​റ​ട: സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി കാ​ന​ക്കോ​ട് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. കോ​ര്‍ ഓ​ഫീ​സ​ര്‍ മേ​ജ​ര്‍ ടി.​ഇ. സ്റ്റീ​ഫ​ന്‍​സ​ണ്‍ പ​താ​ക ഉ​യ​ര്‍​ത്തി. മേ​ജ​ര്‍ ലീ​ലാ​മ്മ സ്റ്റീ​ഫ​ന്‍, സ​ജി പോ​ള്‍, ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ളി​ക് സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം എ​ൻ​സി​സി തി​രു​വ​ന​ന്ത​പു​രം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ അ​രു​ൾ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​മോ​ൻ അ​ഗ​സ്റ്റി​ൻ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു ര​മേ​ഷ്, ഹെ​ഡ് ഗേ​ൾ ആ​ർ.​വി. പാ​ർ​വ​ണ, ഹെ​ഡ് ബോ​യ് ഖൈ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ സു​ഷ​മ, റീ​സ സു​നി​ൽ, ദി​വ്യ അ​രു​ൺ, മി​ന്നു സൂ​ര്യ, കെ.​പി. സു​ജ,ചി​ഞ്ചു, സു​ജ, രേ​വ​തി പ്ര​തീ​ഷ്, ജെ​സ്ന, ആ​ര​തി പ്ര​ശാ​ന്ത്, ര​മ്യാ​കൃ​ഷ്ണ​ൻ, സു​ധാ​റാ​ണി, മാ​തു, പ്രീ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വാ​ർ​ഡ് അം​ഗം എ​ൻ.​എ​ൻ. നി​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പി​ക എം.​ടി. രാ​ജ​ല​ക്ഷ്‌​മി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പി​ടി​എ​പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സീ​നി​യ​ർ അ​സ്സി​സ്റ്റ​ന്‍റ് എ​സ്.​എ​സ്. പ്രീ​ത, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ എം.​ആ​ർ. ഇ​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: ന​മ​സ്തേ വി​ങ്സ് ടു ​ഫ്ലൈ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ന​മ​സ്തേ കാ​മ്പ​സി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് മോ​ഹ​ന​ൻ നാ​യ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മേ​ലാം​കോ​ഡ് വാ​ർ​ഡ് മെ​മ്പ​ർ ല​തി​ക മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

പാ​റ​ശാ​ല: കീ​ഴ്ത്തോ​ട്ടം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് ക​മ്മി​റ്റി​യു​ടെ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും നെ​ടി​യാ​ന്‍​കോ​ട് മെ​മ്പ​റു​മാ​യ കോ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശി​വ​കു​മാ​ര​ന്‍ നാ​യ​ര്‍, വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​നു, വാ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല​ന്‍, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍, ബാ​ല്‍​രാ​ജ്, ഷീം, ​ശാ​ലു, ര​തീ​ഷ്, സ​ദാ​ശി​വ​ന്‍, സ​വീ​ന്‍, മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ള്ള​റ​ട: ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷം ന​ട​ത്തി. എ​സ്പി​സി, എ​ന്‍​സി​സി കേ​ഡ​റ്റ്‌​സു​ക​ളു​ടെ പ​രേ​ഡി​നെ തു​ട​ര്‍​ന്നു ഹെ​ഡ്മാ​സ്റ്റ​ര്‍ ജി. ​ജ​യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് അ​നി​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ ബീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു, സി.​എ​സ്. ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ​ങ ക​ലാ​പ​രി​പാ​ടി​ക​ളും മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു.

നെ​ടു​മ​ങ്ങാ​ട്: അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മോ​ഹി​ത് ലാ​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് "ല​ഹ​രി​മു​ക്ത ഭാ​ര​തം’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ഫ്രീ​ഡം റ​ൺ മി​നി മാ​രത്തൺ സം​ഘ​ടി​പ്പി​ച്ചു. ഫ്ലാ​ഷ് മോ​ബും നൃ​ത്താ​വി​ഷ്കാ​ര​വും അ​ര​ങ്ങേ​റി. വി​ദ്യാ​ർ​ഥി​ക​ൾ, അ​മൃ​തശ​ക്തി ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. മി​നി മാ​ര​ത്ത​ൺ വി​ജ​യി​ക​ൾ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ ജി.​എ​സ്. സ​ജി​കു​മാ​റും പ്രി​ൻ​സി​പ്പ​ൽ എ​സ്. സി​ന്ധു​വും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

നെ​യ്യാ​റ്റി​ന്‍​ക​ര: ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് സെ​ന്‍റ​ര്‍ സൈ​ബോ ടെ​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഫ്രീ​ഡാ സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സം​ഗീ​ത പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. അ​നി​ത, ച​മ്പ​യി​ൽ സു​രേ​ഷ്, പി.​എ​സ് അ​ജ​യാ​ക്ഷ​ൻ, എ​സ്. ബി​നു, പി.​എ​സ്. സൗ​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

K-Rail Survey K-Rail Survey

Tags : nattu vishesham Independence Day

Recent News

Corehub Up