x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന ദി​നം ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു


Published: March 4, 2026 08:12 AM IST | Updated: March 4, 2026 08:12 AM IST

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന​ത്തിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് ഒ​ന്ന് ഞാ​യ​റാ​ഴ്ച 'ഭ​ദ്രാ​സ​ന ദി​നം' വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥന​ക​ളും ആ​രാ​ധ​ന​ക​ളും ന​ട​ന്നു. ഭ​ദ്രാ​സ​ന​ത്തി​ന്റെ ഇ​തു​വ​രെ​യു​ള്ള വ​ള​ർ​ച്ച​യി​ൽ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​തി​നും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​രു​ത്തു​രാ​ർ​ജ്ജി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഈ ​ദി​നം നീ​ക്കി​വ​ച്ച​ത്.

ഭ​ദ്രാ​സ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ 'പു​ൾ​പി​റ്റ് എ​ക്സ്ചേ​ഞ്ച്' ന​ട​ന്നു. വി​കാ​രി​മാ​ർ മ​റ്റു ഇ​ട​വ​ക​ക​ളി​ൽ പോ​യി ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും വ​രാ​നി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ച് വി​ശ്വാ​സി​ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്തു. ഭ​ദ്രാ​സ​ന​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക ആ​രാ​ധ​നാ​ക്ര​മ​മാ​ണ് എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഉ​പ​യോ​ഗി​ച്ച​ത്.

ഭ​ദ്രാ​സ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​ള​സ് സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള വി​കാ​രി റ​വ സോ​നു സ്ക​റി​യാ വർഗീ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ജെ​ഫ് തോ​മ​സ്, ഫി​ൽ മാ​ത്യു, രാ​ജു വ​ർഗീ​സ് ,സ​ജി ജോ​ർ​ജ്, ജ​യാ ജോ​ർ​ജ് എ​ന്നി​വ​ർ സ​ഹകാർമി​ക​രാ​യി​രു​ന്നു.

ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ റൈ​റ്റ് റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് വി​ശ്വാ​സി​ക​ൾ​ക്കാ​യി ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ, ലോ​ക​ത്തി​ന്‍റെ ഈ ​ഭാ​ഗ​ത്ത് ആ​രാ​ധ​നാ സ​മൂ​ഹ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​യ​ത്നി​ച്ച പൂ​ർ​വി​ക​രെ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

"ദൈ​വ​രാ​ജ്യ​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി ന​മു​ക്ക് ഒ​രു​മി​ച്ച് കൈ​കോ​ർ​ക്കാം. വൈ​ദി​ക​രും അ​ൽമാ​യ​രും സം​ഘ​ട​ന​ക​ളും മി​ഷ​ൻ സം​രം​ഭ​ങ്ങ​ളും ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ഴി കൂ​ടു​ത​ൽ ഫ​ല​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കും എ​ന്ന് തി​രു​മേ​നി ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ഓ​രോ ഇ​ട​വ​ക​ക​ളി​ലും പ്ര​ത്യേ​ക സ്തോ​ത്ര​കാ​ഴ്ച​യും വ്യ​ക്തി​ഗ​ത സം​ഭാ​വ​ന​ക​ളും ശേ​ഖ​രി​ച്ചു. സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ പ്രോ​ജ​ക്റ്റു​ക​ൾ​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഈ ​തു​ക വി​നി​യോ​ഗി​ക്കും. ശേ​ഖ​രി​ച്ച തു​ക എ​ത്ര​യും വേ​ഗം ഭ​ദ്രാ​സ​ന ഓ​ഫീ​സി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ത​ത് ഇ​ട​വ​ക വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​ലെ​യും മാ​ർ​ത്തോ​മ വി​ശ്വാ​സി​ക​ളു​ടെ ഐ​ക്യ​വും സ​ഭ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ഭ​ദ്രാ​സ​ന ദി​നാ​ച​ര​ണം.

K-Rail Survey

Tags : North America - Europe Diocesan Day

Recent News

Corehub Up