ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്ററിൽ വച്ച് നടന്നു. ജെസി ജയിംസിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി.
പിറവത്തെ മനുഷ്യർ നാടിനോട് ഒപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമെന്യ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് പ്രസംഗത്തിൽ സൂചിപ്പിച്ചു. സംഗമത്തിൽ എത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി.
പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ റവ.ഫാ. എപ്പിസ്കോപ്പ ചെറിയാൻ നീലാങ്കൽ സംഗമത്തിന് ആശംസകൾ നേർന്നു. ജോൺ ഐസക് , ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവരും ആശംസകൾ നേർന്നു.
ജോയ് ഇട്ടൻ (പ്രസിഡന്റ്), ജെനു കെ പോൾ (സെക്രട്ടറി) എന്നിവർ പുതിയ ഭാരവാഹികളായി ചുമതല ഏറ്റടുത്തു.

1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.
ഷിബു കീരിച്ചേരിൽ, ജെസി കോളങ്ങായിൽ, അമീഷാ ജെയ്മോൻ എന്നിവരുടെ ഗാനങ്ങളും സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പിറവം വെളിയനാട് വലിയവനത്തിൽ മനു നേതൃത്വം കൊടുത്ത പൂമ്പാറ്റ ടീം പെൺകുട്ടികളുടെയും "സ്റ്റാറ്റൻ ഐലൻഡ് ബോയ്സ്' എന്ന ആൺകുട്ടികളുടെ ടീമിന്റെയും ബോളിവുഡ് ഡാൻസ് വര്‍ണാഭമായിരുന്നു.
മുൻ ഭാരവാഹികളായ ബാബു തുമ്പയിൽ, ഷാജി കീരിച്ചേരിൽ എന്നിവർ സജീവമായി പങ്കെടുത്തു. ഷാജി എണ്ണശേരി ഫോട്ടോ വീഡിയോ നിർവഹിച്ചു. ജെസി കോളങ്ങായിൽ പരിപാടിയുടെ എംസിയായി എല്ലാവരുടെയും അഭിനന്ദനം നേടി.
കേരള സെന്റർ ഓഡിറ്റോറിയം വിട്ടുനൽകിയ അലക്സ് എസ്തപ്പാന് ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും ജിനു കെ. പോൾ നന്ദി പറഞ്ഞു. സദ്യയോടെ സംഗമം സമാപിച്ചു.
Tags : Piravom Annuval Meet USA