x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വാ​സം​മു​ട്ടി ജ​നം; ജ​ർ​മ​നി​യി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ൻ ഒ​രു​ങ്ങി സ​ർ​ക്കാ​ർ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 19, 2026 04:01 PM IST | Updated: September 19, 2026 04:01 PM IST

ഫ്രീ​ഡ്രി​ഷ് മെ​ർ​സ്

ബെ​ർ​ലി​ൻ: രാ​ജ്യ​ത്ത് കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല​യി​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ നി​കു​തി​യി​ള​വു​ക​ൾ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ജ​ർമൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ്.

പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ മേ​ലു​ള്ള വി​വി​ധ നി​കു​തി​ക​ളും ലെ​വി​ക​ളും പു​നഃ​പ​രി​ശോ​ധി​ച്ച് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

ബെ​ർ​ലി​നി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​ക​ര​മാ​യേ​ക്കാ​വു​ന്ന ഈ ​നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ചാ​ൻ​സ​ല​ർ ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ളു​ടെ ഭാ​രം ല​ഘൂ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ നി​ര​വ​ധി വ​ഴി​ക​ളു​ണ്ടെ​ന്ന് മെ​ർ​സ് വ്യ​ക്ത​മാ​ക്കി.

സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ഈ ​വി​ഷ​യം ഉ​ട​ൻ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. അ​ധി​കം വൈ​കാ​തെ ത​ന്നെ ഫ​ല​പ്ര​ദ​മാ​യ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ലേ​ക്ക് എ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് നേ​രി​ട്ടു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം

ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി കാ​ത​റീ​ന റൈ​ഷെ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യം സ​ഖ്യ​സ​ർ​ക്കാ​ർ നേ​ര​ത്തെ ത​ന്നെ പ​രി​ഗ​ണി​ച്ചി​രു​ന്ന ഒ​ന്നാ​ണെ​ന്നും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണെ​ന്നും മെ​ർ​സ് വ്യ​ക്ത​മാ​ക്കി.

ഇ​തി​നൊ​പ്പം ത​ന്നെ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള മ​റ്റ് മാ​ർ​ഗങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ള്ള​ലാ​ഭ നി​കു​തി​യെ ത​ള്ളി ചാ​ൻ​സ​ല​ർ

എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ അ​മി​ത ലാ​ഭ​ത്തി​ന് പ്ര​ത്യേ​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഭ​ര​ണ​പ​ങ്കാ​ളി​ക​ളാ​യ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യ​ത്തെ ചാ​ൻ​സ​ല​ർ മെ​ർ​സ് ശ​ക്ത​മാ​യി ത​ള്ളി. ഇ​ത്ത​രം നി​കു​തി​ക​ൾ ചു​മ​ത്തു​ന്ന​തി​ന് നി​ല​വി​ൽ യാ​തൊ​രു​വി​ധ വ​സ്തു​താ​പ​ര​മോ നി​യ​മ​പ​ര​മോ ആ​യ അ​ടി​ത്ത​റ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ർ​മനി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​ഫൈ​ന​റി​ക​ൾ നി​ല​വി​ൽ​ത്ത​ന്നെ ക​ടു​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദത്തി​ലാ​ണ്. അ​വ​യ്ക്കു​മേ​ൽ കൂ​ടു​ത​ൽ നി​കു​തി​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ന് പ​ക​രം, ആ​ഭ്യ​ന്ത​ര റി​ഫൈ​ന​റി​ക​ൾ രാ​ജ്യ​ത്ത് ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​ല​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ധ​ന​മ​ന്ത്രി

അ​തേ​സ​മ​യം, എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്കെ​തി​രേ കൊ​ള്ള​ലാ​ഭ നി​കു​തി​യും ഇ​ന്ധ​ന​വി​ല​യ്ക്ക് ഉ​യ​ർ​ന്ന പ​രി​ധി​യും നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഫെ​ഡ​റ​ൽ ധ​ന​കാ​ര്യ മ​ന്ത്രി ലാ​ർ​സ് ക്ലിംഗ്ബെെ​ൽ.

ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​നു​ള്ള ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആ​ഴ്ച​ക​ളാ​യി സ​ർ​ക്കാ​രി​ന്റെ മേ​ശ​പ്പു​റ​ത്തു​ണ്ടെ​ന്നും, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​ല​ത്തി​ൽ കൊ​ള്ള​ലാ​ഭ നി​കു​തി ന​ട​പ്പി​ലാ​ക്കാ​ൻ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി വ്യ​ക്ത​മാ​യ മാ​തൃ​ക​ക​ൾ മു​ന്നോ​ട്ടു​വെ​ക്ക​ണ​മെ​ന്നും ക്ലി​ങ്ബൈ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​രാ​നി​രി​ക്കു​ന്ന ഇ​യു ധ​ന​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം താ​ൻ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : GermanGovernment FuelTaxes NRINews

Recent News

Corehub Up