ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡബ്ലിൻ: ഡബ്ലിനിൽ നടക്കുന്ന അനോയിന്റിംഗ് ഫയർ ബൈബിൾ കൺവൻഷൻ (മലയാളം) ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ രാവിലെ 11 മുതൽ വെെകുന്നേരം നാല് വരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് ബൈബിൾ കൺവൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ , സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് AFCM അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നു .
Venue: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.
Enquiries : 0874174109, 0863408825.
Tags : AnointingFire BibleConvention Dublin