x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദി​നം അ​വി​സ്മ​ര​ണീ​യ​മാ​യി

റോയി ചേലമലയിൽ
Published: July 21, 2026 04:14 PM IST | Updated: July 21, 2026 04:14 PM IST

ഇ​ട​വ​ക ദി​നാഘോഷത്തിൽ നിന്ന്

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ പ​തി​നാ​റാം സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഇ​ട​വ​ക ദി​നാ​ഘോ​ഷം ക​ർ​ദി​നാ​ൾ മാർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്താ​ലും ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളാ​ലും വി​വി​ധ അ​നു​മോ​ദ​ന ച​ട​ങ്ങു​ക​ളാ​ലും ശ്ര​ദ്ധേ​യ​മാ​യി.

വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​നും മാ​ർ​പാ​പ്പ​യു​ടെ യാ​ത്ര​ക​ളു​ടെ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ക​ർ​ദിനാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് ച​ട​ങ്ങി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​ത്തു​ക്കു​ട​ക​ളും ചെ​ണ്ട​മേ​ള​വും തൂ​വെ​ള്ള വ​സ്ത്രം ധ​രി​ച്ച കു​ട്ടി​ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ക​ർ​ദിനാ​ളി​ന് സ്വീ​ക​ര​ണം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര, ട്ര​സ്റ്റി മ​ജോ കു​ന്ന​ശേ​രി, വി​കാ​രി ഫാ. ​സി​ജോ മു​ട​ക്കോ​ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

തു​ട​ർ​ന്ന് ക​ർ​ദിനാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​അ​ബ്ര​ഹാം ക​ള​രി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ഫാ. ​ജെ​റി​ൻ ക്ലാ​ക്കീ​ൽ, ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ, ദൈ​വം എ​ളി​യ​വ​രി​ലൂ​ടെ​യാ​ണ് സ​ഭ​യെ ന​യി​ക്കു​ന്ന​തെ​ന്നും സ​ഹാ​യം ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ക​രു​ത​ലും ക​രു​ത്തു​മാ​യി മാ​റാ​ൻ ഓ​രോ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും ക​ഴി​യ​ണ​മെ​ന്നും ക​ർ​ദി​നാ​ൾ ആ​ഹ്വാ​നം ചെ​യ്തു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​സി​ജോ മു​ട​ക്കോ​ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​അ​ബ്ര​ഹാം ക​ള​രി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ക​ർ​ദിനാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് ഇ​ട​വ​ക​യു​ടെ 16 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ന​വ​ദ​മ്പ​തി​ക​ളെ​യും വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ളെ​യും ഈ ​വ​ർ​ഷ​ത്തെ ബി​രു​ദ​ധാ​രി​ക​ളെ​യും ആ​ദ​രി​ക്കു​ക​യും പ്ര​ത്യേ​ക ആ​ശീ​ർ​വാ​ദം ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ട​വ​ക​യു​ടെ നി​ല​വി​ലെ​യും മു​ൻ​കാ​ല​ത്തെ​യും ഭാ​ര​വാ​ഹി​ക​ൾ, ഗാ​യ​ക​സം​ഘം, അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. യൂ​ത്ത് ട്ര​സ്റ്റി ഫെ​ലി​ക്സ് പാ​ല​ക​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey K-Rail Survey

ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യും റോ​യി ചേ​ല​മ​ല​യും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ക്നാ​നാ​യ പാ​ര​മ്പ​ര്യ​വി​ഭ​വ​ങ്ങ​ളോ​ടു​കൂ​ടി​യ സ്നേ​ഹ​വി​രു​ന്നോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

ട്ര​സ്റ്റി​മാ​രാ​യ സേ​വ്യ​ർ ന​ടു​പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശ്ശേ​രി, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം എ​ന്നി​വ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി ഭാ​ര​വാ​ഹി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഡൊ​മി​നി​ക് ചൊ​ള്ള​മ്പേ​ൽ ഫോ​ട്ടോ​ഗ്രാ​ഫി​യും സാ​ജു ക​ണ്ണ​മ്പ​ള്ളി ക്നാ​നാ​യ വോ​യി​സി​ലൂ​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു.

Tags : Chicago StMarysChicago KnanayaCatholic ParishDay

Recent News

Corehub Up