പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാര്‍ത്താചോര്‍ച്ച തടയാന്‍ അസാധാരണ നടപടിയുമായി സിപിഎം. ഫോണ്‍ വിവരങ്ങളെടുക്കാന്‍ അംഗങ്ങളില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിപുലീകൃത സംസ്ഥാന കമ്മിറ്റി നടക്കാനിരിക്കെയാണ് നടപടി.
തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഇതിനായി അപേക്ഷാ ഫോം മാതൃകകള്‍ നല്‍കിയെന്നും എതിര്‍പ്പ് പറയാതെ എല്ലാവരും ഒപ്പിട്ട് നല്‍കിയെന്നുമാണ് വിവരം.
ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ ചോരുകയാണെങ്കില്‍ എല്ലാവരുടേയും ഫോണ്‍ പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരാണ് സംസ്ഥാന യോഗങ്ങളില്‍ പങ്കെടുക്കുന്നത്. നടപടിയില്‍ ഒരു വിഭാഗം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
Tags : CPM unusual step prevent news leaks consent letter phone details