Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consent Letter

വാ​ർ​ത്താ‌​ചോ​ർ​ച്ച ത​ട​യാ​ൻ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി സി​പി​എം; ഫോ​ൺ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വാ​ര്‍​ത്താ​ചോ​ര്‍​ച്ച ത​ട​യാ​ന്‍ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി സി​പി​എം. ഫോ​ണ്‍ വി​വ​ര​ങ്ങ​ളെ​ടു​ക്കാ​ന്‍ അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി. വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് ഇ​തി​നാ​യി അ​പേ​ക്ഷാ ഫോം ​മാ​തൃ​ക​ക​ള്‍ ന​ല്‍​കി​യെ​ന്നും എ​തി​ര്‍​പ്പ് പ​റ​യാ​തെ എ​ല്ലാ​വ​രും ഒ​പ്പി​ട്ട് ന​ല്‍​കി​യെ​ന്നു​മാ​ണ് വി​വ​രം.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​രു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​രു​ടേ​യും ഫോ​ണ്‍ പ​രി​ശോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ട​പ​ടി​യി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up