x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴുത്തിനോടു ചേർന്ന് അരിവാൾ ഉറപ്പിച്ചു; പാദങ്ങൾ താഴിട്ടു പൂട്ടി, ഒരു പെൺകുട്ടിയെ അടക്കിയ കഥ, അവിശ്വസനീയമായ പ്രേതകഥ!  

റിസെർച്ച് ഡെസ്‌ക്
Published: September 8, 2026 06:55 PM IST | Updated: September 8, 2026 06:55 PM IST

ഗവേഷകർ തയാറാക്കിയ സോസിയയുടെ ത്രീഡി ചിത്രം.

പെൺകുട്ടിയെ രക്തരക്ഷസായാണു നാട്ടുകാർ കണ്ടത്! രാത്രി കുഴിമാടത്തിൽനിന്നു പുറത്തുകടന്നു മനുഷ്യരക്തം കുടിക്കുന്ന വാന്പയർ! നാട്ടിൽ വിനാശം വിതച്ച മഹാമാരിയുടെ കാരണം അവളാണെന്ന് അവർ വിശ്വസിച്ചു. ദുരൂഹസാഹചര്യത്തിൽ മരിച്ച, ആ പെൺകുട്ടിയെ അതിവിചിത്രമായ ആചാരങ്ങളോടെയാണു നാട്ടുകാർ അടക്കിയത്. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ, വ​ട​ക്ക​ൻ പോ​ള​ണ്ടി​ലെ പി​യെ​ൻ ഗ്രാ​മ​ത്തി​ലാണ് അവിശ്വസനീയ സംഭവങ്ങൾ അരങ്ങേറിയത്.

2022-ൽ ​ടൊ​റു​ണി​ലെ നി​ക്കോ​ളാ​സ് കോ​പ്പ​ർ​നി​ക്ക​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ പ്രൊ​ഫ. ദാ​രി​യു​സ് പൊ​ളി​ൻ​സ്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് ആ കുഴിമാടം കണ്ടെത്തിയത്. ക​ഴു​ത്തി​നു കു​റു​കെ ഇ​രു​മ്പിന്‍റെ അ​രി​വാ​ളും കാ​ൽപാദങ്ങൾ താഴിട്ടു പൂട്ടിയ നിലയിലും കണ്ടെത്തിയ പെ​ൺ​കു​ട്ടി​യു​ടെ അ​പൂ​ർവ ശ​വ​കു​ടീ​രം സംഘത്തിന് അദ്ഭുതമായി! 'സോ​സി​യ' എന്നു പേ​രി​ട്ട 17നും 19നും മധ്യേ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ ഗവേഷകർ വിശദപഠനങ്ങൾക്കു വിധേയമാക്കി. ഇപ്പോൾ, ആ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​കൾ നടത്തിയിരിക്കുകയാണു പുരാവസ്തു ഗവേഷകർ. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ നി​റ​ഞ്ഞ അ​ക്കാ​ല​ത്ത്, മ​രി​ച്ച​വ​ർ തി​രി​ച്ചു​വ​ന്നു ഗ്രാ​മ​വാ​സി​ക​ളെ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന ഭ​യ​മാ​ണ് ഇ​ത്ത​രം വി​ചി​ത്ര​മാ​യ ആ​ചാ​ര​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നാണു പു​തി​യ പ​ഠ​ന​ങ്ങ​ൾ.

 

K-Rail Survey

ത്രികോണാകൃതിയിലുള്ള ഇരുമ്പുപൂട്ട്
മൃതദേഹം അടക്കുന്നതിനു മുമ്പ്, ഇട​തു​കാ​ലി​ന്‍റെ പെ​രു​വി​ര​ലി​ൽ ത്രി​കോ​ണാകൃതിയിലുള്ള താഴ് ഉപയോഗിച്ചു പൂട്ടി. ഗ്രാമത്തിലെ ആ​ചാ​ര​പ്ര​കാ​രം ഭൂ​മി​യി​ലെ ജീ​വി​തം അ​വ​സാ​നി​ച്ചെന്നും, മ​രി​ച്ച​വ​ർ​ക്കു തി​രി​ച്ചു​വ​രാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​ണു പൂ​ട്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പെ​ൺ​കു​ട്ടി മ​രി​ച്ചു കു​റ​ച്ചു​കാ​ല​ത്തി​നുശേ​ഷം ഗ്രാ​മ​ത്തി​ൽ രോ​ഗ​ങ്ങ​ളോ, ക്ഷാ​മ​മോ പ​ട​ർ​ന്നു​പി​ടി​ച്ചിരിക്കാം. നാട്ടുകാർ അവൾ രക്തരക്ഷസ് ആണെന്നു വിശ്വസിച്ചു. തങ്ങളെ ബാധിക്കുന്ന മഹാമാരിക്കും കഷ്ടതകൾക്കും കാരണം അവളാണെന്നു വിശ്വസിച്ചു. ഭ​യം കാ​ര​ണം നാട്ടുകാർ ക​ല്ല​റ വീ​ണ്ടും തു​റ​ന്നു. എന്നിട്ട്, ക​ഴു​ത്തി​നു കു​റു​കെ ഇരുന്പിൽതീർത്ത മൂ​ർ​ച്ച​യു​ള്ള അ​രി​വാ​ൾ സ്ഥാ​പി​ച്ചു. അവൾ ഒരിക്കലും എഴുന്നേൽക്കരുത്! എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ തല വേർപെട്ടുപോകുന്ന രീതിയിൽ അ​രി​വാ​ളിന്‍റെ മൂ​ർ​ച്ച​യു​ള്ള ഭാ​ഗം ക​ഴു​ത്തി​നോടു ചേർത്താണു ഘടിപ്പിച്ചിരുന്നത്.

നാ​ട്ടു​കാ​രു​ടെ ക​ടു​ത്ത ഭ​യ​ത്തി​നു പി​ന്നി​ൽ പെ​ൺ​കു​ട്ടി​യു​ടെ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളും സ​മൂ​ഹ​ത്തി​ലെ പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളാ​കാ​മെ​ന്നു ഗ​വേ​ഷ​ക​ർ വിശ്വസിക്കുന്നു. സോ​സി​യ​യു​ടെ നെ​ഞ്ചി​ലെ അ​സ്ഥി​യി​ൽ ട്യൂ​മ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​തു പു​റ​ത്തേ​ക്കു മു​ഴ​ച്ചു​നി​ന്നി​രു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. ​കൂ​ടാ​തെ, വാ​യയിൽ ചെന്പിന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തു മ​റ്റൊ​രു ആ​ചാ​ര​ത്തിന്‍റെ ഭാ​ഗ​മാ​ണെന്നും ഗവേഷകർ കരുതുന്നു.

K-Rail Survey

അവൾ പ്രഭു കുടുംബത്തിലെ അംഗമോ?
ദു​രൂ​ഹമായ ആ​ചാ​ര​ങ്ങ​ളോടെ, സമീപത്തു അ​ട​ക്കം ചെ​യ്ത​വ​രി​ൽനിന്നു വ്യ​ത്യ​സ്ത​മാ​യി സോ​സി​യ​യു​ടെ ത​ല​യോ​ട്ടി​ക്കു സ​മീ​പ​ത്തു​നി​ന്നു സ്വ​ർ​ണം, ​വെ​ള്ളി നൂ​ലു​കൾ കൊണ്ടു നെയ്ത അ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് 17-ാം നൂ​റ്റാ​ണ്ടി​ൽ പ്ര​ഭു​കു​ടും​ബ​ങ്ങ​ളി​ലെ​യും ഉ​ന്നത സാ​മൂ​ഹി​ക പ​ദ​വി​യു​ള്ള​വ​രി​ലെ​യും സ്ത്രീ​ക​ൾ മാ​ത്രം ഉപയോഗിക്കാറുള്ള തലപ്പാവിന്‍റെ ഭാഗ​മാ​ണ്. ഉ​​ന്നത കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ആ​ളാ​യി​രു​ന്നി​ട്ടും, ശാ​രീ​രി​ക വൈ​ക​ല്യ​മോ അ​ജ്ഞാ​ത രോ​ഗ​ങ്ങ​ളോ കാ​ര​ണം നാ​ട്ടു​കാ​ർ അ​വ​രെ ഭ​യ​പ്പെ​ടു​ക​യും ദു​ര​ന്ത​ങ്ങ​ൾ​ക്കു കാ​ര​ണം ഈ ​പെ​ൺ​കു​ട്ടി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ക്കു​ക​യും ചെ​യ്ത​താ​കാം ഇ​ത്ത​രം ക്രൂ​ര​മാ​യ അ​ട​ക്ക​ലിനു കാ​ര​ണ​മാ​യ​തെന്നു ഗവേഷകർ പറയുന്നു.

ച​രി​ത്ര​കാ​ര​ന്മാ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ചേ​ർ​ന്നു സോ​സി​യ​യു​ടെ ത​ല​യോ​ട്ടിയുടെ അ​ള​വു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ളു​ടെ മു​ഖ​ത്തി​ന്‍റെ ത്രീഡി മാ​തൃ​ക തയാറാക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളുടെ പേരിൽ മൂടിവയ്ക്കപ്പെട്ട ആ പെൺകുട്ടിയുടെ ജീവിതം, ആ​ധു​നി​ക ശാ​സ്ത്രം ലോ​ക​ത്തി​നു മു​ന്നി​ൽ അനാവരണം ചെയ്യുകയാണ്.

Tags : InternationalNews History DariuszPolinski PolishWoman Archaeology NicolausCopernicus University Zosia Vampire

Recent News

Corehub Up