x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​വി. അ​ൻ​വ​ർ 12 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി; സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​ക​രു​തെ​ന്ന് ദേ​ശീ​യ വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ

വെബ് ഡെസ്‌ക്
Published: September 8, 2026 04:49 PM IST | Updated: September 8, 2026 04:49 PM IST

പി.​വി. അ​ൻ​വർ

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റി​ന് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ള്‍ ന​ൽ​ക​രു​തെ​ന്ന് ദേ​ശീ​യ വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ. അ​ൻ​വ​ർ 12 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നാ​ണ് ദേ​ശീ​യ വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ​യു​ടെ ആ​രോ​പ​ണം.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ന്നും പാ​രി​സ്ഥി​തി​ക നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന​വി​ധം ത​ട​യ​ണ നി​ർ​മി​ച്ചു​വെ​ന്നും വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ ആ​രോ​പി​ക്കു​ന്നു.

കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ടേ​ണ്ട വ്യ​ക്തി​ക്ക് സ്ഥാ​ന​ങ്ങ​ള്‍ ന​ൽ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നി​വ​ദേ​നം ന​ൽ​കി​യെ​ന്നും വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ഷാ​ജി തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags : PVAnvar UDF Congress VDSatheesan NewsUpdate Headlines

Recent News

Corehub Up