x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം; ഭാ​ര്യാ​പി​താ​വി​നെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു

വെബ് ഡെസ്ക്
Published: September 8, 2026 03:51 PM IST | Updated: September 8, 2026 03:51 PM IST

പ്രതീകാത്മക ചിത്രം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​മോ ജി​ല്ല​യി​ൽ ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ഭാ​ര്യാ​പി​താ​വി​നെ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാം​പ്ര​സാ​ദ് റൈ​ക്വാ​ർ എ​ന്ന യു​വാ​വാ​ണ് ര​മേ​ഷ് റൈ​ക്വാ​റി​നെ (65) കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യാ​സ​ഹോ​ദ​രി​ക്ക് പ​രി​ക്കേ​റ്റു.

രാം​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ ര​ശ്മി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ഇ​യാ​ൾ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് രാം​പ്ര​സാ​ദും ര​ശ്മി​യും ജോ​ലി​ക്കാ​യി മും​ബൈ​യി​ലേ​ക്ക് പോ​യി​രു​ന്നു. അ​വി​ടെ​യും വ​ഴ​ക്ക് തു​ട​ർ​ന്ന​തോ​ടെ ര​ശ്മി ബ​മോ​രി​യി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. നാ​ട്ടി​ലെ​ത്തി​യ രാം​പ്ര​സാ​ദ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ർ​ന്ന​തോ​ടെ ര​ണ്ട് ദി​വ​സം മു​മ്പ് കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം പി​പ്രൗ​ധ​യി​ലു​ള്ള മാ​താ​പി​താ​ക്ക​ൾ​ക​രി​കി​ലേ​ക്ക് ര​ശ്മി പോ​യി.

ഞാ​യ​റാ​ഴ്ച മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി രാം​പ്ര​സാ​ദ് വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മ​ട​ങ്ങി പോ​വു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ വീ​ട്ടി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ രാം​പ്ര​സാ​ദ്, ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ര​മേ​ഷി​നെ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ടു​ണ​ർ​ന്ന് ത​ട​യാ​ൻ ശ്ര​മി​ച്ച ര​മേ​ഷി​ന്‍റെ മൂ​ത്ത മ​ക​ളെ​യും പ്ര​തി ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Crime Suspicion Police Wife

Recent News

Corehub Up