പ്രാവത് ദാസ്
പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രാവത് ദാസ് ആണ് പിടിയിലായത്. യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
പ്രതി കുറ്റസമ്മതം നടത്തിയതായി പൊലിസ് പറയുന്നു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലിസ് പറയുന്നു.
പ്രത്യേക അന്വേഷണ സംഘം പശ്ചിമബംഗാളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി പ്രതി കൊല്ലപ്പെട്ട സ്ത്രീക്കൊപ്പമാണ് താമസിച്ചുവന്നിരുന്നത്. പുഴയിൽ വച്ചുതന്നെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Tags : Attappadi Arrest Crime Police Investigation CaseFile FIR