റോഡിലെ കുഴിയിൽ കുടുങ്ങിയ ആംബുലൻസ്
ലക്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ കുഴിയിൽ കുടുങ്ങി ഗർഭസ്ഥ ശിശു മരിച്ചു. ഗധ്വാർ സ്വദേശി പ്രദീപ് സിഗിന്റെയും നിധിയുടെയും കുഞ്ഞാണ് മരിച്ചത്.
സെപ്റ്റബർ മൂന്നാം തീയതി പുലർച്ചെ ഒന്നിന് പ്രസവവേദനയെ തുടർന്ന് യുവതിയെയും കൊണ്ട് കുടുംബം ആംബുലൻസിലാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാൽ യാത്രയ്ക്കിടെ ആംബുലൻസ് റോഡിലെ കഴിയിൽ കുടുങ്ങി. വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ ഇടപെട്ട് ട്രാക്ടറിൽ കെട്ടിവലിച്ചാണ് ആംബുലൻസ് പുറത്തെടുത്തത്. ഏകദേശം രണ്ട് മണിക്കൂറോളമാണ് വാഹനം ഇവിടെ കുടുങ്ങിക്കിടന്നത്. പുലർച്ചെ മൂന്നരയോടെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭസ്ഥ ശിശു മരിച്ചായി ഡോക്ടർമാർ അറിയിച്ചു.
യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Ambulance Stuck Pothole