x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ട്: പു​തു​വൈ​പ്പ് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ്, രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു 

വെബ് ഡെസ്ക്
Published: September 8, 2026 05:38 PM IST | Updated: September 8, 2026 05:38 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​യ യു​വാ​വി​ന്‍റെ വീ​ട് റെ​യ്ഡ് ചെ​യ്ത് പൊ​ലി​സ്. പു​തു​വൈ​പ്പ് സ്വ​ദേ​ശി മ​നീ​ഷി​ന്‍റെ (37) വീ​ടാ​ണ് ഞാ​റ​ക്ക​ല്‍ പൊ​ലി​സ് റെ​യ്ഡ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ ലാ​പ്‌​ടോ​പ്പ്, പാ​സ്ബു​ക്ക്, സിം ​കാ​ര്‍​ഡ്, മെ​മ്മ​റി കാ​ര്‍​ഡ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ ഞാ​റ​ക്ക​ലി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മ​റ്റു ചി​ല​രു​ടെ ദു​രൂ​ഹ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും പ​ല​ത​വ​ണ പ​ണം എ​ത്തു​ക​യും പ്ര​തി ഇ​ത് പി​ന്‍​വ​ലി​ച്ച് വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി പൊ​ലി​സ് സൈ​ബ​ര്‍ സെ​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലി​സ് മ​നീ​ഷി​ന്‍റെ വീ​ട് റെ​യ്ഡ് ചെ​യ്ത​തും കേ​സ് എ​ടു​ത്ത​തും. ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Operation Cy Hunt Raid documents seized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up