x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണി​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 8, 2026 02:46 PM IST | Updated: September 8, 2026 02:46 PM IST

പ്രതീകാത്മക ചിത്രം

മൈ​സൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണി​ന് പ​രി​ക്കേ​റ്റു. പ​തി​നാ​റു​കാ​ര​നാ​യ രെ​ഹാ​ൻ ഷെ​രീ​ഫ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

മൈ​സൂ​രു​വി​ലെ സ്കൂ​ളി​ൽ വ​ച്ച് അ​ധ്യാ​പ​ക​ൻ രെ​ഹാ​നെ മു​ഖ​ത്ത​ടി​ക്കു​ക​യും ക​ണ്ണി​ന് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും ടി​സി ന​ൽ​കി സ്കൂ​ളി​ൽ നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

വി​വ​രം അ​റി​ഞ്ഞ കു​ട്ടി​യു​ടെ പി​താ​വ് വ​സീം ഷെ​രീ​ഫ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും അ​ധ്യാ​പ​ക​നെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൈ​സൂ​ർ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : Deepika BreakingNews Student EyeInjury Teacher

Recent News

Corehub Up