പ്രതീകാത്മക ചിത്രം
കൊച്ചി: മകള്‍ മാരകരോഗത്തിന് അടിമയാണെന്ന വ്യാജ ചികിത്സാരേഖ ഉണ്ടാക്കി 1,89,500 രൂപ കവര്‍ന്നതായി പരാതി. പഞ്ചാബിലുള്ള പുതുവൈപ്പ് സ്വദേശികളായ സോഫിയ മിനി, മക്കളായ മേരി സോന, സൗരവ് ആന്റണി എന്നിവര്‍ക്കെതിരെ നാട്ടിലെ അയല്‍വാസിയും ഒരു ബന്ധുവുമാണ് പരാതി നല്‍കിയത്.
മകള്‍ അര്‍ബുദ രോഗം ബാധിച്ച് പഞ്ചാബിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുര്‍ന്ന് 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അയല്‍വാസിയുടെ പക്കല്‍ നിന്നും 67,000 രൂപയും, ബന്ധുവിന്റെ പക്കല്‍ 1,22,500 രൂപയും വാങ്ങുകയായിരുന്നു.
ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Tags : Fake medical records daughter fatal disease complaint Punjab Hospital