x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ലെ കോ​ടി​ക​ളു​ടെ ക​ള്ള​ക്ക​ളി; ജി​എ​സ്‌​ടി റി​പ്പോ​ർ​ട്ട് ഇ​ന്ന്

വെബ് ഡെസ്ക്
Published: September 8, 2026 07:51 AM IST | Updated: September 8, 2026 07:56 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ ജി​എ​സ്‌​ടി വ​കു​പ്പ് ഇ​ന്ന് അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി 22.68 കോ​ടി രൂ​പ ജി​എ​സ്‌​ടി അ​ട​യ്ക്കാ​തി​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ 19ന് ​ആ​ദ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ച ര​ണ്ട് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടും അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

വ​രു​മാ​നം കു​റ​ച്ചു​കാ​ട്ടു​ക​യും ചെ​ല​വ് പെ​രു​പ്പി​ച്ചു​കാ​ട്ടു​ക​യും ചെ​യ്ത് സ്പോ​ൺ​സ​ർ​ക്ക് വ​ൻ​ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​ന്‍റെ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. നി​കു​തി ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​സ്ഐ​ടി അം​ഗം ഐ​ജി സ​തീ​ഷ് ബി​നോ പ്ര​ശാ​ന്തി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ക്ര​മ​ക്കേ​ടി​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​ത് കാ​യി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ്. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags : Argentina Argentina FootballTeam Kerala GST Department Fraud Scam

Recent News

Corehub Up