എൽഷെക്കെതിരെ വിജയം നേടിയ റയൽ സോസിഡാഡ് താരങ്ങളുടെ ആഘോഷം
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ സോസിഡാഡിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എൽഷെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോബ് ഒച്ചിയെംഗ്, യാൻഗൽ ഹെരേര, ലൂക്ക സൂസിക്ക് എന്നിവരാണ് റയൽ സോസിഡാഡിന് വേണ്ടി ഗോളുകൾ നേടിയത്. തോമസ് ലെമറും ഫെർ നിനോയും ആണ് എൽഷെയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ സോസിഡാഡിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് റയൽ സോസിഡാഡ്.
Tags : La Liga Football Real Sociedad beats Elche