x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിനിമം ചാർജ് 15 ആക്കണം; ബസ് ഉടമകളുടെ സമരപ്രഖ്യാപനം ഇന്ന്

വെബ് ഡെസ്ക്
Published: September 8, 2026 06:06 AM IST | Updated: September 8, 2026 06:06 AM IST

എഐ ചിത്രം

പാ​​​​ല​​​​ക്കാ​​​​ട്: പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി​​​​മൂ​​​​ലം സ്വ​​​​കാ​​​​ര്യ ബ​​​​സ് മേ​​​​ഖ​​​​ല​​​​യ്ക്കു​​​​ണ്ടാ​​​​കു​​​​ന്ന ന​​​​ഷ്ടം പ​​​​ഠി​​​​ക്കാ​​​​ൻ നി​​​​യോ​​​​ഗി​​​​ച്ച വി​​​​ദ​​​​ഗ്ധ​​​​സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സ്വ​​​​കാ​​​​ര്യ ബ​​​​സ് ഉ​​​​ട​​​​മ​​​​ക​​​​ൾ സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്ക്. ഇ​​​​ന്ന് സ​​​​മ​​​​ര​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​കും.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തു​​​​ മൂ​​​​ലം സ്വ​​​​കാ​​​​ര്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കു​​​​ണ്ടാ​​​​യ ന​​​​ഷ്ടം നി​​​​ക​​​​ത്താ​​​​ൻ റൂ​​​​ട്ടും സ​​​​മ​​​​യ​​​​വും പു​​​​തു​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ളാ​​​​ണ് വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്. ഒ​​​​രേ റൂ​​​​ട്ടി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നി​​​​ട​​​​ത്ത് സ്വ​​​​കാ​​​​ര്യ ബ​​​​സ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് സാ​​​​ന്പ​​​​ത്തി​​​​ക​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​കു​​​​ന്നു എ​​​​ന്നാ​​​ണു സ​​​​മി​​​​തി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഷെ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ക, സ്വ​​​​കാ​​​​ര്യ​​​​ബ​​​​സു​​​​ക​​​​ൾ പാ​​​​ട്ട​​​​ത്തി​​​​ന് എ​​​​ടു​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ളാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ൽ, പ്ര​​​​തീ​​​​ക്ഷ​​​​യ്ക്കു വ​​​​ക​​​​ന​​​​ൽ​​​​കു​​​​ന്ന ഒ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഇ​​​​ല്ലെ​​​​ന്നാ​​​​ണ് ബ​​​​സുട​​​​മ​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. മി​​​​നി​​​​മം യാ​​​​ത്രാ​​​​നി​​​​ര​​​​ക്ക് 15 രൂ​​​​പ​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇവർ പ്ര​​​​ധാ​​​​ന​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ യാ​​​​ത്രാ​​​​നി​​​​ര​​​​ക്ക് അ​​​​ഞ്ചു രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്ത​​​​ണം. പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ സീ​​​​റോ ടി​​​​ക്ക​​​​റ്റ് സം​​​​വി​​​​ധാ​​​​നം സ്വ​​​​കാ​​​​ര്യ​​​​ബ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ലും ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ട​​​​മ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

സ​​​​മ​​​​ര​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഇ​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത​​​​ല യോ​​​​ഗം ചേ​​​​രു​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​യാ​​​​ൽ തു​​​​റ​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​വു​​​​മെ​​​​ന്നും ബ​​​​സു​​​​ട​​​​മ​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

Tags : BusStrike BusOwners Strike MinimumFare BusFare

Recent News

Corehub Up