Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusStrike

സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി സി.പി. ജോണുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കാനും, പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമോചിതമായി നടപ്പിലാക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.

അതേസമയം, ബസ് ചാർജ് വർധനവ്, വിദ്യാർഥി കൺസെഷൻ നിരക്ക് എന്നിവ വർധിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മന്ത്രി ബസ് ഉടമകളെ അറിയിച്ചു.

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെക്കുറിച്ചും പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കുന്നതിനുമായി സംസ്ഥാന സർക്കാർ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.

Latest News

Corehub Up