അമൽജ്യോതി കോളജ്
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ചെക്ക്മേറ്റ് 2026 ഓൾ കേരള ഇന്റർ-സ്കൂൾ, കോളജ് ആൻഡ് ഓപ്പൺ ചെസ് ടൂർണമെന്റ് ഒക്ടോബർ രണ്ടിന് അമൽ ജ്യോതി കോളജ് കാമ്പസിൽ നടക്കും.
ക്ലാസ് 1 മുതൽ 12 വരെ വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കൂടാതെ 12ാം ക്ലാസിന് മുകളിൽ പ്രായമുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള ചെസ് പ്രേമികൾക്കും ഓപ്പൺ വിഭാഗത്തിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://e.aj ce.in/vn7joe. ഫോൺ - 9447850382, 8075772648.
Tags : Checkmate2026 ChessTournament AmalJyothi Chess ChessCompetition