Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmalJyothi

അ​മ​ൽ​ജ്യോ​തി​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ളു​മാ​യി എ​ഐ കോ​ൺ​ക്ലേ​വ്

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: അ​​​മ​​​ല്‍ജ്യോ​​​തി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് സി​​​ല്‍വ​​​ര്‍ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നും നാ​​​ളെ​​​യും എ​​​ഐ കോ​​​ണ്‍ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഇ​​​ന്ന് രാ​​​വി​​​ലെ 9.30ന് ​​​ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ള​​​ജ് ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്‌​​​സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

എം.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എം​​​എ​​​ല്‍എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഫാ.​ ​​ഡോ. റോ​​​യി പ​​​ഴേ​​​പ​​​റ​​​മ്പി​​​ല്‍, പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​ലി​​​ല്ലി​​​ക്കു​​​ട്ടി ജേ​​​ക്ക​​​ബ്, കോ​​​ണ്‍ക്ലേ​​​വ് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ബി​​​നു​​​മോ​​​ന്‍ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

കൃ​​​ഷി, ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ എ​​​ഐ​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളും പ്രാ​​​യോ​​​ഗി​​​ക പ്ര​​​യോ​​​ഗ​​​ങ്ങ​​​ളു​​​മാ​​​കും കോ​​​ണ്‍ക്ലേ​​​വി​​​ല്‍ പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ര്‍ച്ച ചെ​​​യ്യു​​​ന്ന​​​ത്. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍, അ​​​ധ്യാ​​​പ​​​ക​​​ര്‍, ഗ​​​വേ​​​ഷ​​​ക​​​ര്‍, വ്യ​​​വ​​​സാ​​​യ വി​​​ദ​​​ഗ്ധ​​​ര്‍, സം​​​രം​​​ഭ​​​ക​​​ര്‍, സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ര്‍ തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​ര്‍ കോ​​​ണ്‍ക്ലേ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

കോ​​​ണ്‍ക്ലേ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് എ​​​ഐ, മെ​​​ഷീ​​​ന്‍ ലേ​​​ണിം​​​ഗ്, പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍, വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ എ​​​ഐ​​​യു​​​ടെ പ്രാ​​​യോ​​​ഗി​​​ക ഉ​​​പ​​​യോ​​​ഗ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ട് പ​​​ഠി​​​ക്കാ​​​നും പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ച​​​യം നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

അ​​​ഞ്ച് മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ളു​​​ന്ന എ​​​ഐ ഹാ​​​ക്ക​​​ത്തോ​​​ണ്‍ കോ​​​ണ്‍ക്ലേ​​​വി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍ഷ​​​ണ​​​മാ​​​ണ്. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​യം ക​​​ള​​​ക്ട​​​ര്‍ ചേ​​​ത​​​ന്‍ കു​​​മാ​​​ര്‍ മീ​​​ണ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ച് ഹാ​​​ക്ക​​​ത്തോ​​​ണ്‍ വി​​​ജ​​​യി​​​ക​​​ള്‍ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും. കോ​​​ണ്‍ക്ലേ​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക മീ​​​ഡി​​​യാ പാ​​​ര്‍ട്ണ​​​ര്‍ ദീ​​​പി​​​ക​​​യാ​​​ണ്.

Kerala

പുത്തൻ ആശയ രൂപീകരണത്തിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജിന് സംസ്ഥാനതല അംഗീകാരം

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​രം​ഭ​ക​ത്വ​വും ക്രി​യാ​ത്മ​ക ചി​ന്താ​ഗ​തി​യും വ​ള​ർ​ത്തി സ​മൂ​ഹ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ക്കു​ന്ന യു​വ​ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ്.

കേ​ര​ള ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ൽ ന​ട​പ്പാ​ക്കു​ന്ന യം​ഗ് ഇ​ന്നോ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ർ​ഡാ​ണ് അ​മ​ൽ​ജ്യോ​തി​ക്ക് ല​ഭി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ഇ​ന്ന​വേ​ഷ​ൻ നേ​ട്ട​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് കോ​ള​ജി​ന് ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡും ല​ഭി​ച്ചു.​

കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന​ത​ല പ്രൊ​ജ​ക്ട് മ​ത്സ​ര​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യി​ച്ച പ്രൊ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ച്ച സ്ഥാ​പ​ന​മാ​യ​തി​നാ​ലാ​ണ് അ​മ​ൽ​ജ്യോ​തി ഈ ​പു​ര​സ്കാ​രം നേ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സ്റ്റേ​റ്റ് ഇ​ന്ന​വേ​ഷ​ൻ മീ​റ്റ് പ​രി​പാ​ടി​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ൽ നി​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, പ്ര​ഫ. അ​നീ​ഷാ മോ​ൾ എ​ബ്ര​ഹാം, ഡോ. ​ഷെ​റി​ൻ സാം ​ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.

വ​രും വ​ർ​ഷ​ങ്ങ​ളി​ലും പു​തു​മ​യാ​ർ​ന്ന ആ​ശ​യ​ങ്ങ​ൾ സ​മൂ​ഹ ന​ന്മ​യ്ക്കാ​യി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യും അ​വ​യെ സം​രം​ഭ​ങ്ങ​ളാ​ക്കി മാ​റ്റി സ​മൂ​ഹ ന​ന്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി കോ​ള​ജ് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. റോ​യ് പ​ഴ​യ പ​റ​മ്പി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up