ഗ്രീന്‍ ഒടി സര്ട്ടിഫിക്കേഷന് പ്ലാറ്റിനം ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ ഏറ്റുവാങ്ങുന്നു.
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് ഗ്രീന്‍ ഒടി സര്‍ട്ടിഫിക്കേഷനില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവര്‍ത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം.
അന്താരാഷ്്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സര്ട്ടിഫിക്കേഷന് സ്ഥാപനമായ ബ്യൂറോ വെരിറ്റാസിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് മാര്‍ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് പ്ലാറ്റിനം ഗ്രേഡ് ലഭിച്ചത്.രോഗികളുടെ സുരക്ഷ, ചികിത്സയുടെ ഗുണനിലവാരം, പ്രവര്‍ത്തനമികവ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ ശസ്ത്രക്രിയ തിയറ്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരത ഉറപ്പാക്കാനുള്ള ആശുപത്രിയുടെ സമഗ്ര സമീപനത്തിനുള്ള അംഗീകാരം കൂടിയാണ് പ്ലാറ്റിനം ഗ്രേഡ് നേട്ടം.
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ സര്ട്ടിഫിക്കേഷന് മാനേജര്‍ ചാര്‍ലി ചേന്നംപള്ളിയില്നിന്ന് ആശുപത്രി മാനേജിംഗ് ഡയറക് ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മന്ത്രി മോന്‍സ് ജോസഫ്, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എന്നിവർ പങ്കെടുത്തു.
Tags : MarSleevaMedicity GreenOT PlatinumGrade GreenOTCertification