x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി അ​ന്വേ​ഷ​ണസ​മി​തി​യെ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യി ആ​രോ​പ​ണം

വെബ് ഡെസ്ക്
Published: September 8, 2026 06:34 AM IST | Updated: September 8, 2026 06:34 AM IST

ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ്

പാ​​​​ല​​​​ക്കാ​​​​ട്: ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴ് എം​​​​എ​​​​ൽ​​​​എ ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സും കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ കൈ​​​​യാ​​​​ങ്ക​​​​ളി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി അ​​​​ന്വേ​​​​ഷ​​​​ണസ​​​​മി​​​​തി​​​​യെ എം​​​​എ​​​​ൽ​​​​എ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണം. ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​സ​​​​മി​​​​തി​​​​ക്കു മു​​​​ന്നി​​​​ൽ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണു ര​​​​മ്യ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം പാ​​​​ല​​​​ക്കാ​​​​ട്ടെ​​​​ത്തി​​​​യ ര​​​​മ്യ രാ​​​​ത്രി എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്. പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ. ​​​​ത​​​​ങ്ക​​​​പ്പ​​​​ന്‍റെ കു​​​​ഴ​​​​ൽ​​​​മ​​​​ന്ദം ചി​​​​ത​​​​ലി​​​​യി​​​​ലെ വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഡി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ണു ര​​​​മ്യ പാ​​​​ല​​​​ക്കാ​​​​ട്ടെ​​​​ത്തി​​​​യ​​​​ത്. ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ഹ​​​​ന​​​​ത്തി​​​​നു​​​​ പ​​​​ക​​​​രം സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ത്തി​​​​ലാ​​​​ണ് എം​​​​എ​​​​ൽ​​​​എ എ​​​​ത്തി​​​​യ​​​​ത്. വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ പാ​​​​ല​​​​ക്കാ​​​​ട്ടെ​​​​ത്തി​​​​യ ര​​​​മ്യ രാ​​​​ത്രി​​​​യാ​​​ണു കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ത​​​​ന്നെ വേ​​​​ട്ട​​​​യാ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നു ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ് പാ​​​​ല​​​​ക്കാ​​​​ട്ട് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു. ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഏ​​​​തൊ​​​​രു വീ​​​​ട്ടി​​​​ലും പാ​​​​ർ​​​​ട്ടി​​​​യി​​​​ലു​​​​മു​​​​ള്ള​​​​തു​​​പോ​​​​ലെ​​​​യാ​​​​ണ്. പ​​​​റ​​​​ഞ്ഞാ​​​​ൽ തീ​​​​രു​​​​ന്ന​​​​താ​​​​ണ്. ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു​​​​ പോ​​​​കാ​​​​ൻ ടി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത​​​​താ​​​​ണ്. പ​​​​ക്ഷേ ശാ​​​​രീ​​​​രി​​​​ക അ​​​​വ​​​​ശ​​​​ത​​​​ക​​​​ൾ കാ​​​​ര​​​​ണം പോ​​​​കാ​​​​ൻ ​​​​ക​​​​ഴി​​​​ഞ്ഞി​​​​ല്ല.

പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ണു പാ​​​​ല​​​​ക്കാ​​​​ട്ട് എ​​​​ത്തി​​​​യ​​​​ത്. താ​​​​ൻ ഇ​​​​ന്നും നാ​​​​ളെ​​​​യും മ​​​​റ്റ​​​​ന്നാ​​​​ളും ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ൽ​​​​ത​​​​ന്നെ ഉ​​​​ണ്ടാ​​​​കും എ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ര​​​​മ്യ ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റി.

Tags : Remya Haridas Kpcc Inquiry Inquiry Committee

Recent News

Corehub Up