പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: പുരോഹിതരുടെ 16 ടീമുകൾ മാറ്റുരയ്ക്കുന്ന കത്തനാർ ക്രിക്കറ്റ് ലീഗ് നാളെ തുങ്ങും. പുതുപ്പള്ളി ബെത്ലഹേം അറീന ടർഫിലാണ് രണ്ടു ദിവസത്തെ മത്സരം. നാളെ രാവിലെ 7.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വിനു ജോബ് എംഎൽഎയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
ആറ് ഓവർ വീതമുള്ള മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. ഒരു ടീമിൽ 11 പേരുണ്ടാകും. സമാപനദിവസം സമ്മാനദാനം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ പങ്കെടുക്കും.
Tags : CricketLeague KathanarLeague Cricket