Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CricketLeague

ക്രിക്കറ്റ് ആവേശം വിതറാൻ കത്തനാർ ക്രിക്കറ്റ് ലീഗ്

ച​ങ്ങ​നാ​ശേ​രി: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ക​ണ്ട് ത്രി​ല്ല​ടി​ക്കു​ന്ന ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ഇ​താ വേ​റി​ട്ടൊ​രു ക്രി​ക്ക​റ്റ് പൂ​രം കാ​ണാ​ൻ അ​വ​സ​രം. ഇ​തു​വ​രെ കേ​ര​ളം ക​ണ്ടി​ട്ടു​ള്ള​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യൊ​രു ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നാ​ണ് കോ​ട്ട​യം പു​തു​പ്പ​ള്ളി​യി​ലെ ബെ​യ്ൽ​സ് അ​രീ​ന ട​ർ​ഫ് വേ​ദി​യാ​കാ​നൊ​രു​ങ്ങു​ന്ന​ത്.

ഇ​വി​ടെ ബാ​റ്റും ബോ​ളു​മേ​ന്തി ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ർ മാ​ത്ര​മ​ല്ല, ക്രൈ​സ്ത​വ സ​ഭാ പു​രോ​ഹി​ത​ർ​കൂ​ടി​യാ​ണ്. വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ വൈ​ദി​ക​രാ​യ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പ്ര​ഥ​മ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ((KCL) മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്.

ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്ലി​ന്‍റെ (KCC) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ലീ​ഗ് 9, 10 തീ​യ​തി​ക​ളി​ൽ പു​തു​പ്പ​ള്ളി ബെ​യ്ൽ​സ് അ​രീ​ന ട​ർ​ഫി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​ദി​ക​രു​ടെ 16 ടീ​മു​ക​ൾ ആ​ദ്യ സീ​സ​ണി​ൽ പോ​രി​നി​റ​ങ്ങും.

സീ​റോ മ​ല​ബാ​ർ, ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, സീ​റോ മ​ല​ങ്ക​ര, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്, മാ​ർ​ത്തോ​മാ സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ​ക്കൊ​പ്പം അ​തി​ഥി​ക​ളാ​യി വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ലെ ഡീ​ക്ക​ൻ​മാ​രും ട​ർ​ഫി​ൽ മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രാ​ണ് സം​ഘ​ട​ന​ത്തി​നു നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്. കാ​ണി​ക​ൾ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​ര​ല​ക്ഷം രൂ​പ​യും കെ​സി​എ​ൽ ട്രോ​ഫി​യു​മാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​ർ​ക്കു കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും കൂ​ടാ​തെ മി​ക​ച്ച ബാറ്റർ, ബൗ​ള​ർ, മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റ്, വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്നി​വ​ർ​ക്കു വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​ങ്ങ​ളും ന​ൽ​കും.

ഒ​ൻ​പി​നു രാ​വി​ലെ 8.30ന് ​സാ​മൂ​ഹി​ക, രാ​ഷ്‌​ട്രീ​യ, സ​ഭാ​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ക്കും. 10ന് ​വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.

സ​മ്മ​ർ​ദം നി​റ​ഞ്ഞ സാ​മൂ​ഹ്യ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ന​സി​കോ​ല്ലാ​സ​വും കാ​യി​ക വി​നോ​ദ​ത്തി​ലൂ​ടെ​യു​ള്ള ഒ​രു​മ​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലേ​ക്ക് യു​വ​ത​ല​മു​റ​യെ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക​യെ​ന്ന​തും ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്ലിന്‍റെ ല​ക്ഷ്യ​മാ​ണ്.

Latest News

Corehub Up