സുല്‍ത്താന്‍ ബസിലെ ജീവനക്കാരന് കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ ബാരിയര്‍ തട്ടിത്തെറിപ്പിക്കുന്നു
കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം. ഇടപ്പള്ളി-അരൂര്‍ റൂട്ടിലോടുന്ന സുല്‍ത്താന്‍ ബസിലെ ജീവനക്കാരനെതിരേയാണ് പരാതി. ടോള്‍ ജീവനക്കാരെ അസഭ്യം പറഞ്ഞ് സെന്‍സര്‍ ഘടിപ്പിച്ച ടോള്‍ ബാരിയര്‍ തട്ടിത്തെറിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നരം ആയിരുന്നു സംഭവം.
തിരക്കില്ലാത്ത സമയമായിരുന്നു. ടോള്‍ തുക നല്കി മുന്നിലെ വാഹനം കടന്നു പോയതോടെ ബസിനുള്ള ഊഴമായിരുന്നു. ഈ സമയത്താണ് ബസ് ജീവനക്കാരന് ബസില്‍ നിന്നിറങ്ങി ടോള്‍ ജീവനക്കാരെ അസഭ്യം പറഞ്ഞതായി പറയുന്നത്. സെന്‍സര്‍ ഘടിപ്പിച്ച ടോള്‍ ബാരിയര്‍ ഒടിച്ചു മാറ്റി ബസ് കടത്തിക്കൊണ്ടുപോകുകയും ചെയ്തു.
ടോള്‍ നടത്തിപ്പുകാര്‍ പൊലിസില്‍ പരാതി നല്കി. മുമ്പ് നടുറോഡില്‍ യാത്രക്കാരന്റെ മൂക്കിലിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇതേ ബസിലെ ജീവനക്കാര്‍ക്കെതിരേ നിയമ നടപടി ഉണ്ടായിരുന്നു
Tags : private bus staff toll plaza Kumbalam toll barrier